Social Media
ആ കാസ്റ്റിംഗ് കൗച്ചിന് ഞാൻ സമ്മതം മൂളിയിരുന്നെങ്കിൽ ഞാനിന്ന് നയൻതാരയെക്കാൾ വലിയ താരമായി മാറിയേനേ, ബിഗ് ബോസിൽ കയറണം എന്നാണ് ആഗ്രഹം; നിമിഷ ബിജോ
ആ കാസ്റ്റിംഗ് കൗച്ചിന് ഞാൻ സമ്മതം മൂളിയിരുന്നെങ്കിൽ ഞാനിന്ന് നയൻതാരയെക്കാൾ വലിയ താരമായി മാറിയേനേ, ബിഗ് ബോസിൽ കയറണം എന്നാണ് ആഗ്രഹം; നിമിഷ ബിജോ
റീലുകളിലൂടെയും മറ്റും സോഷ്യൽമീഡിയയിൽ സജീവ സാന്നിധ്യമാണ് നിമിഷ ബിജോ. കുറച്ച് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട് താരം. റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം സിനിമകളിലേയ്ക്ക് എത്തുകയായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് തൃശ്ശൂരിൽ പുലികളിയിലും നിമിഷ എത്തിയിരുന്നു. പുലിവേഷത്തിലുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വിവാദങ്ങളിലും നിമിഷ ചെന്നു പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംങ് കൗച്ച് അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. അന്ന് തനിക്കുനേരെ വന്ന കാസ്റ്റിംഗ് കൗച്ച് താൻ അംഗീകരിച്ചിരുന്നെങ്കിൽ താനിന്ന് നയൻതാരയെക്കാൾ വലിയ താരമായി മാറിയേനെ എന്നാണ് നിമിഷ ബിജോ പറയുന്നത്.
എനിക്ക് വിളി വന്നിട്ടുണ്ട്, ചോദിച്ചിട്ടും ഉണ്ട്. ആ കാസ്റ്റിംഗ് കൗച്ച് ഞാൻ അംഗീകരിച്ചിരുന്നുവെങ്കിൽ ഞാനിന്ന് നയൻതാരയേക്കാളും വലിയ നടിയായേനെ. ഞാൻ ചെയ്തതെല്ലാം ലോ ബജറ്റ് സിനിമകളായിരുന്നു. എല്ലാവരും സഹകരിച്ച്, ഉള്ള പൈസ വച്ച് ചെയ്യുന്ന കുഞ്ഞ് സിനിമകളായിരുന്നു.
വലിയ സിനിമകളിലേക്ക് എന്നെ വിളിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ചോദിച്ചിട്ടുമുണ്ട്. പക്ഷെ താൽപര്യമില്ലെന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കി വിട്ടു. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങിയിരുന്നുവെങ്കിൽ എന്റെ ലെവൽ വേറെ ആയേനെ. ബിഗ് ബോസിൽ കയറണം എന്നത് വലിയ ആഗ്രഹമാണ്. കിട്ടിയില്ലെങ്കിലും ഞാൻ അടിപൊളിയായി ജീവിക്കും.
എന്റെ കൂടെ ഇപ്പോഴും ചേർന്നു നിൽക്കുന്നത് കുടുംബമാണ്. ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ എന്റെ കൂടെ നിന്ന് റീച്ച് നേടിയ ശേഷം അവർക്കൊക്കെ ജാഡയും അഹങ്കാരവും തലക്കനവുമാകും. ഞാൻ ഇപ്പോഴും സിമ്പിളാണ്. അവർ കുറച്ച് ഫെയ്മസ് ആയിക്കഴിഞ്ഞാൽ പിന്നെ നമ്മൾ വിളിച്ചാലൊന്നും ഫോൺ എടുക്കില്ല, നമ്മളെ അറിയില്ല. തള്ളിപ്പറയലല്ല, കോണ്ടാക്ട് ഉണ്ടാകാറില്ല.
അന്നും ഇന്നും എന്റെ കൂടെ നിൽക്കുന്നത് എന്റെ ഭർത്താവും അച്ഛനും അമ്മയും മക്കളുമാണ്. അവർ തള്ളിപ്പറയില്ല. എല്ലാത്തിനും പിന്തുണയുമായി അവർ കൂടെ തന്നെയുണ്ട്. എന്റെ നാട്ടുകാർ എന്നെ കുറ്റം പറയുന്നില്ല. ഞങ്ങളുടെ ക്യാരക്ടർ എന്തെന്നും ഞങ്ങൾ ജനിച്ചു വളർന്നത് എങ്ങനെയാണെന്നും എന്നും അവർക്ക് അറിയാമെന്നും നിമിഷം അഭിമുഖത്തിൽ പറഞ്ഞു.
നാട്ടിലുള്ളവരൊക്കെ നല്ല പിന്തുണയാണ്. എല്ലാവരും ഫോളോ ചെയ്യുന്നുണ്ട് എന്നും നിമിഷം പറയുന്നു. മാത്രമല്ല, താനൊരു വീട്ടമ്മയാണെന്നാണ് നിമിഷ പറയുന്നു. വീട്ടിലെ ജോലിയൊക്കെ ചെയ്ത് ജീവിച്ചിരുന്നതാണ്. റബ്ബർ ടാപ്പിംഗിനൊക്കെ പോയിട്ടുണ്ട്. അങ്ങനെയുള്ള താൻ ഇവിടെ വരെ എത്തിയതിന് പിന്നിൽ തന്റെ ഭർത്താവാണെന്നാണ് നിമിഷ പറയുന്നത്.
പത്താം ക്ലാസ് വിദ്യാഭ്യാസമേയുണ്ടായിരുന്നുള്ളൂ എനിക്ക്. ജീവിതത്തിലൊന്നുമല്ലായിരുന്നു ഞാൻ. ഇന്റർകാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്. പ്രണയ വിവാഹത്തിന്റെ പേരിൽ കുറേ വിഷയങ്ങളൊക്കെയുണ്ടായിരുന്നു എന്നും നിമിഷ മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബിജോയാണ് നിമിഷയുടെ ഭർത്താവ്.