News
ശരത് കുമാറിന് കോവിഡ്; ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും ചികിത്സയില്‍ ആണെന്നും രാധിക
ശരത് കുമാറിന് കോവിഡ്; ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും ചികിത്സയില്‍ ആണെന്നും രാധിക
Published on
തമിഴ് സിനിമാ ചലച്ചിത്ര താരം ശരത് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ രാധിക ശരത്കുമാറും മകള്‍ വരലക്ഷ്മി ശരത്കുമാറുമാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ശരത് കുമാറിന് ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും മികച്ച ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സയില്‍ ആണെന്നും രാധിക അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരത്കുമാര് തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്ക് വെയ്ക്കാറുണ്ട്. തമിഴ് സിനിമയുടെ ഫിറ്റ്നസ് ഐക്കണുകളില്‍ ഒരാളായ ശരത് കുമാര്‍ വ്യായാമ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പതിവായി പോസ്റ്റു ചെയ്യാറുണ്ട്. 66 വസ്സുള്ള അദ്ദേഹത്തിന്റെ വ്യായാമവും ഫിറ്റ്നെസ്സും ആരാധകര്‍ക്ക് മാത്രമല്ല, എല്ലാവര്ക്കും പ്രചോദനം നല്‍കുന്നതാണ്.
about saratkumar
Continue Reading
You may also like...
Related Topics:covid 19, Sarathkumar
