Connect with us

എല്ലാവർക്കും ഒരു അമ്മയേ ഉണ്ടാവൂ.. അവർ എന്റെ അമ്മയല്ല, രാധിക മാം എന്റെ അമ്മയാണെന്നാണ് പലരും കരുതുന്നത്; തുറന്ന് പറഞ്ഞ് വരലക്ഷ്മി ശരത് കുമാർ

Actress

എല്ലാവർക്കും ഒരു അമ്മയേ ഉണ്ടാവൂ.. അവർ എന്റെ അമ്മയല്ല, രാധിക മാം എന്റെ അമ്മയാണെന്നാണ് പലരും കരുതുന്നത്; തുറന്ന് പറഞ്ഞ് വരലക്ഷ്മി ശരത് കുമാർ

എല്ലാവർക്കും ഒരു അമ്മയേ ഉണ്ടാവൂ.. അവർ എന്റെ അമ്മയല്ല, രാധിക മാം എന്റെ അമ്മയാണെന്നാണ് പലരും കരുതുന്നത്; തുറന്ന് പറഞ്ഞ് വരലക്ഷ്മി ശരത് കുമാർ

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടിയുടം നടൻ ശരത്കുമാറിന്റെ മകളുമാണ് വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം കഴിഞ്ഞത്. നിക്കോളായ് സച്ച്ദേവ് ആണ് താരത്തിന്റെ ഭർത്താവ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ രാധിക ശരത്കുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്. വരലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയാണ്;

രാധിക മാം എന്റെ അമ്മയാണെന്ന് പലരും കരുതുന്നുണ്ട്. എന്നാൽ ശരിക്കും അവർ എന്റെ അമ്മയല്ല. എന്റെ അച്ഛന്റെ രണ്ടാം ഭാര്യയാണ്. അവരുടെ കാര്യങ്ങളിൽ സന്തോഷമുണ്ട്. പലരും കരുതുന്നത് ഞാൻ അവരെ വെറുക്കുന്നുവെന്നാണ്. എന്നാൽ ഞങ്ങൾ തമ്മിൽ നല്ല സ്നേഹത്തിലാണ്.

എന്താണ് അവരെ ആന്റിയെന്ന് വിളിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്. കാരണം അവർ എന്റെ അമ്മയല്ല. എല്ലാവർക്കും ഒരു അമ്മയല്ലേ ഉണ്ടാവൂ. അവർ എന്റെ ആന്റിയാണ്. ഞാൻ രണ്ട് പേരെയും ബഹുമാനിക്കുന്നുണ്ട്. അത് പോലെ തന്നെയാണ് റയാനും. അവളുടെ അച്ഛൻ വേറെയാണ്. പക്ഷെ അവളുടെ അമ്മ എന്റെ അച്ഛനെ വിവാഹം ചെയ്തു.

അദ്ദേഹം അവൾക്കും വളരെ നല്ല അച്ഛനാണ്. വിവാഹം നടത്തിയതെല്ലാം അച്ഛനാണ്. റയാൻ ഇന്ന് നല്ലൊരു കുടുംബ ജീവിതം നയിക്കുകയാണ്. ആളുകൾ പറയുന്നതൊന്നും ഞാൻ കാര്യമാക്കുന്നില്ല എന്നും വരലക്ഷ്മി പറയുന്നു. രാധികയുടെ മൂന്നാം വിവാഹമാണിത്. മുൻ‌ വിവാഹ ബന്ധത്തിൽ നടിക്ക് റയാൻ ഹാർഡി എന്ന മകളുണ്ട്.

ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായ ദേവിയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാർക്ക് വരലക്ഷ്മിയ്ക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്.

അതേസമയം, വരലക്ഷ്മിയുടെ ഭർത്താവ് നിക്കോളോയ് സച്ച്ദേവിന്റെ രണ്ടാം വിവാഹമാണിത്. രണ്ടാം വിവാഹമാണ്. മിസിസ് ഗ്ലഡ്രാഗ്‌സ് 2010 വിന്നർ ആയിരുന്ന കവിത ആണ് ആദ്യ ഭാര്യ.

ഇരുവർക്കും ഒരു മകളുണ്ട്. വെയ്റ്റ്‌ലിഫ്റ്റിംഗിൽ പ്രതിഭ തെളിയിച്ചിട്ടുള്ള 15 വയസുകാരിയാണ് മകളെന്നുമാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത പോടാ പോടി എന്ന സിനിമയിൽ ചിമ്പുവിന്റെ നായികയായാണ് താരം സിനിമയിൽ അരങ്ങേറിയത്.

Continue Reading

More in Actress

Trending

Recent

To Top