Connect with us

റസ്റ്റോറന്റിലെ പാത്രങ്ങള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ച് നൃത്തം; വൈറലായി സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീഡിയോ

News

റസ്റ്റോറന്റിലെ പാത്രങ്ങള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ച് നൃത്തം; വൈറലായി സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീഡിയോ

റസ്റ്റോറന്റിലെ പാത്രങ്ങള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ച് നൃത്തം; വൈറലായി സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീഡിയോ

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിത ഖാന്‍ ശര്‍മ റസ്റ്റോറന്റിലെ പ്ലേറ്റുകള്‍ എറിഞ്ഞുടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍. ഇത് വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത,് എന്ത് പറ്റി എന്നു തുടങ്ങി നിരവധി പേര്‍ കാര്യം തിരക്കി എത്തിയിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ ദേഷ്യം കാരണമല്ല അര്‍പിത പ്ലേറ്റുകള്‍ തകര്‍ത്തത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ഒരു പ്രാദേശിക ആചാരത്തിന്റെ ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രീക്ക് വിശ്വാസം പ്രകാരം ദുരാത്മാക്കളെ അകറ്റുന്നതിന് വേണ്ടിയാണ് പ്ലേറ്റുകള്‍ തകര്‍ക്കുന്നത്. നിരവധി പരമ്പരാഗത ഗ്രീക്ക് റസ്‌റ്റോറന്റുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്കായി ‘പ്ലേറ്റ് സ്മാഷിംഗ്’ നടത്തുന്നുണ്ട്. ഇത്തരത്തില്‍ പുരാതന ഗ്രീക്ക് പാരമ്പര്യത്തെ മാനിച്ചു കൊണ്ടാണ് അര്‍പിത ഗ്രീക്ക് റസ്‌റ്റോറന്റില്‍ പ്ലേറ്റുകള്‍ തകര്‍ത്തത്.ഒരു സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ അടുക്കിവെച്ചിരിക്കുന്ന പ്ലേറ്റുകള്‍ ഓരോന്നായി അര്‍പിത എടുത്തെറിയുന്നതും തറയില്‍ തകര്‍ന്നു കിടക്കുന്ന പ്ലേറ്റുകള്‍ക്ക് ചുറ്റും അര്‍പിതയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്.

More in News

Trending

Recent

To Top