News
വിരുദുനഗറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നടിയും ശരത്കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാര്‍!
വിരുദുനഗറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നടിയും ശരത്കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാര്‍!
നിരവധി താരങ്ങളെ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചുയര്‍ത്തി വിജയിപ്പിച്ച പാരമ്പര്യം തമിഴ് മണ്ണിനുണ്ട്. ഇക്കുറിയും തമിഴ്‌നാട് താര പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. വിരുദുനഗറാണ് മണ്ഡലം, ഒരു താരവും താരപുത്രനുമാണ് ഇവിടെ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്. വിരുദുനഗറില്‍ എന്‍ഡിഎ നടിയും ശരത്കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
ഡിഎംഡികെയുടെ സ്ഥാനാര്‍ത്ഥിയാകുന്നത് അന്തരിച്ച തമിഴ് നടന്‍ വിജയകാന്തിന്റെ മകന്‍ വിജയ പ്രഭാകരനാണ്.കഴിഞ്ഞയിടയ്ക്കാണ് ശരത് കുമാറിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ച് എന്‍ ഡി എയുടെ ഭാഗമായത്. 2007ലാണ് ശരത് കുമാര്‍ ‘ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി’ പാര്‍ട്ടി രൂപീകരിച്ചത്. ഏറെക്കാലം എഐഎഡിഎംകെയുടെ സഖ്യകക്ഷിയായിരുന്നു.
2011ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ട് നിയമസഭ സീറ്റുകളില്‍ വിജയിച്ചിരുന്നു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണ് ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ശരത് കുമാര്‍ വ്യക്തമാക്കിയിരുന്നു. നാലാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് രാധിക ‘സര്‍െ്രെപസ് സ്ഥാനാര്‍ത്ഥി’യായി ഇടം നേടിയത്.
വിജയകാന്തിന്റെ മരണശേഷം ഡിഎംഡികെ ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പ് നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വിജയകാന്ത് അന്തരിച്ചത്. 2005ലാണ് വിജയകാന്ത് ഡിഎംഡികെ സ്ഥാപിച്ചത്. 2006ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ചപ്പോള്‍ വിജയിച്ച ഏക സ്ഥാനാര്‍ഥി വിജയകാന്ത് ആയിരുന്നു.
ദക്ഷിണ തമിഴ്‌നാട്ടില്‍ ഡിഎംഡികെയ്ക്ക് വലിയ സ്വാധീനമുള്ള മേഖലയാണ് വിരുദുനഗര്‍. ഈ സാധ്യത തിരിച്ചറിഞ്ഞാണ് ഡിഎംഡികെ വിജയകാന്തിന്റെ മകനെ ഇവിടെ മത്സരരംഗത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എഐഎഡിഎംകെയുമായി സഖ്യത്തിലാണ് ഡിഎംഡികെ.
