തനിക്ക് വിമാനത്താവളത്തിലെ പരിശോധനക്കിടെ ഇടയ്ക്കിടെ കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടി വരുന്നതില്‍ പ്രതിഷേധം അറിയിച്ച് നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന് എത്തിയിരുന്നു. ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനായായിരുന്നു നടി വീഡിയോ പങ്കുവച്ചത്. ഇപ്പോഴിതാ നടിയെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ രംഗത്ത്
താരത്തിന് അര്‍ഹമായ ബഹുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കങ്കണ കുറിച്ചു. ‘സുധാ ചന്ദ്രന് ഒരു മുതിര്‍ന്ന കലാകാരിയാണ്. മികച്ച നര്‍ത്തകിയും നടിയുമാണ്. കാല് നഷ്ടപ്പെട്ടിട്ടും അവര്‍ നൃത്തരംഗത്ത് വലിയ ഉയരങ്ങള്‍ നേടി. അവര്‍ക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- കങ്കണ കുറിച്ചു.
പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെ പോലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക കാര്‍ഡ് നല്‍കുന്നത് പരിഗണനയിലെടുക്കണം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കാല് ഊരി മാറ്റുന്നത് അസഹ്യമായ വേദന സഹിച്ചാണ്. ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണം’- സുധ ചന്ദ്രന് സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
സുധയുടെ പരാതി വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായിരുന്നു. പ്രമുഖരടക്കമുള്ളവര്‍ നടിയെ പിന്തുണച്ചെത്തിയിരുന്നു.ഇതിനു പിന്നാലെ വിമാനത്താവളങ്ങളിലെ സുരക്ഷാ ചുമതല വഹിക്കുന്ന സിഐഎസ്എഫ് ക്ഷമാപണവും നടത്തിയിരുന്നു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...