Connect with us

ടെലിവിഷന്‍ പരിപാടികളില്‍ ആലിംഗനം, തലോടല്‍, കിടപ്പുമുറിയിലെ രംഗങ്ങള്‍ എന്നിവ പാടില്ല; നിര്‍ദേശവുമായി പാകിസ്ഥാന്‍

News

ടെലിവിഷന്‍ പരിപാടികളില്‍ ആലിംഗനം, ശരിയല്ലാത്ത വസ്ത്രധാരണം, തലോടല്‍, കിടപ്പുമുറിയിലെ രംഗങ്ങള്‍ എന്നിവ പാടില്ലെന്ന് നിര്‍ദേശവുമായി പാകിസ്ഥാന്‍. ടിവി ചാനലുകളുടെ അടക്കം ഉള്ളടക്കം പരിശോധിക്കുന്ന പാകിസ്ഥാനിലെ സര്‍ക്കാര്‍ സംവിധാനമായ പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഇത്തരം ഒരു നിര്‍ദേശം ചാനലുകള്‍ക്ക് നല്‍കിയത്.

ഇത്തരം രംഗങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചെന്നും ഇതിനെ തുടര്‍ന്നാണ് നടപടിയെന്നും അതോറിറ്റി പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയത്.

‘പരാതികള്‍ മാത്രമല്ല, പാക് സമൂഹത്തിലെ വലിയൊരു വിഭാഗം ഇത്തരം രംഗങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രമല്ല കാണിക്കുന്നതെന്ന അഭിപ്രായക്കാരാണ്. ആലിംഗനങ്ങളും, മോശമായ വസ്ത്രങ്ങളും, ചുംബന കിടപ്പറ രംഗങ്ങളും വളരെ ഗ്ലാമറായി ചിത്രീകരിക്കുന്നത് ഇസ്ലാമിക പഠനത്തിനും, പാകിസ്ഥാന്‍ സമൂഹത്തിന്റെ സംസ്‌കാരത്തിനും എതിരാണ്’ – ഇവര്‍ പറഞ്ഞു.

More in News

Trending

Recent

To Top