Connect with us

ഒളിച്ചോടി പോയി വിവാഹം ചെയ്തെന്നത് ​ഗോസിപ്പ് മാത്രം ;വിവാഹത്തിന് മുമ്പ് വെച്ച നിബന്ധന; ; സുധ

Movies

ഒളിച്ചോടി പോയി വിവാഹം ചെയ്തെന്നത് ​ഗോസിപ്പ് മാത്രം ;വിവാഹത്തിന് മുമ്പ് വെച്ച നിബന്ധന; ; സുധ

ഒളിച്ചോടി പോയി വിവാഹം ചെയ്തെന്നത് ​ഗോസിപ്പ് മാത്രം ;വിവാഹത്തിന് മുമ്പ് വെച്ച നിബന്ധന; ; സുധ

സുധ ചന്ദ്രൻ എന്ന നടിയെയും നർത്തകിയെയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഒരു ബസ്സപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ടെങ്കിലും അവള്‍ തളര്‍ന്നില്ല. ഇരിങ്ങാലക്കുടയിലെ കെ.ഡി. ചന്ദ്രന്റെയും പാലക്കാട് കുഴല്‍മന്ദം സ്വദേശി തങ്കത്തിന്റെയും മകള്‍ ജീവിതത്തിലേക്കും പിന്നീട് നൃത്തത്തിലേക്കും തിരികെ ചുവടുവച്ചു. അറിയപ്പെടുന്ന നടിയും നര്‍ത്തകിയുമായി. സ്വന്തം ജീവിതകഥ പറഞ്ഞ മയൂരി എന്ന സിനിമ ഇറങ്ങിയതോടെ ഒരു വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും സുധ ചന്ദ്രന്റെ ഖ്യാതി ഹിന്ദി, തെലുങ്ക്, മലയാളം, കന്നട… ഭാഷകളും കടന്ന് വളർന്നു.

നിർമിത കാലിൽ നൃതക്തവേദികളിലും സുധയെത്തി. സഹസംവിധായകനായിരുന്ന രവി ദം​ഗിനെയാണ് സുധ വിവാഹം ചെയ്തത്. 1994 ലായിരുന്നു വിവാഹം. ഭർത്താവിനെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിരിക്കുകയാണ് സുധ ചന്ദ്രൻ.
കരിയറിലും ജീവിതത്തിലും സ്വയം തീരുമാനമെടുക്കുന്നതാണ് തന്റെ രീതിയെന്ന് സുധ വ്യക്തമാക്കി. ഞാൻ രാത്രി സ്വയം വിശകലനം ചെയ്യും. ഈ രാജ്യത്ത് ഉപദേശങ്ങൾ നിരവധിയാണ്. എന്നാൽ തനിക്ക് ആരുടെയും ഉപദേശങ്ങൾ കേൾക്കാതെ സ്വയം തീരുമാനമെടുക്കാനാണ് താൽപര്യം. പൊതുവിടങ്ങളിൽ താൻ ഒരിക്കലും കരഞ്ഞിട്ടില്ല. എന്റെ റൂമിലിരുന്നത് സംസാരിക്കുകയും കരയുകയും ചെയ്യും.

പുറത്തേക്ക് വളരെ ആത്മവിശ്വാസത്തോടെയാണ് ഞാൻ പോകുക. എന്റെ എല്ലാ പ്രവൃത്തികളുടെയും ഉത്തരവാദിത്വം ഞാനെടുക്കും. തെറ്റായാലും നല്ലതായാലും അങ്ങനെയാണ്. എനിക്ക് ആളുകളുടെ സിംപതി ആവശ്യമില്ല, താൻ അഹങ്കാരിയാണെന്ന് പറയണമെന്നില്ല. ഞാൻ വന്ന് ജോലി ചെയ്ത് തിരിച്ച് പോകുക മാത്രമാണ് ചെയ്യുന്നതെന്നും നടി പറയുന്നു

കാല് നഷ്ടമായതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും സുധ ചന്ദ്രൻ സംസാരിച്ചു. കുടുംബത്തിന്റെ പിന്തുണ എനിക്കുണ്ടായിരുന്നു. അവരെന്നെ ചേർത്ത് പിടിക്കുമെന്നും വീണ്ടും എന്നെ നടത്തിക്കുമെന്നും എനിക്കറിയാമായിരുന്നു. ആ ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. മാത്രവുമല്ല ഒരു പോയന്റ് എനിക്ക് പ്രൂവ് ചെയ്യണമായിരുന്നു. മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു. ഡാൻസ് വേദിയിലേക്ക് തിരിച്ച് വരണമെന്ന് തീരുമാനിച്ചു.കാരണം അത് അച്ഛനും അമ്മയും എന്റെയുള്ളിൽ വളർത്തിയ സ്വപ്നമാണ്. അതവർക്ക് സാധിച്ച് നൽകണമെന്ന് തോന്നിഎന്നും താരം പറയുന്നു . അവർക്ക് നൽകാൻ പറ്റുന്ന ഏക സമ്മാനമാണതെന്നും സുധ ചന്ദ്രൻ തുറന്ന് പറഞ്ഞു. താൻ ഭർത്താവിനൊപ്പം ഒളിച്ചോടി പോയി വിവാഹം ചെയ്തെന്നത് ​ഗോസിപ്പ് മാത്രമാണെന്നും സുധ ചന്ദ്രൻ വ്യക്തമാക്കി. ദക്ഷിണേന്ത്യൻ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. ഭർത്താവ് പഞ്ചാബിയാണ്. ഞാൻ തെന്നിന്ത്യയിൽ നിന്നുള്ളയാളും. രണ്ട് വിഭാ​ഗത്തിന്റെയും വിവാഹാചരങ്ങൾ ഒരുമിച്ച് നടത്തുക ശ്രമകരമായിരുന്നു.

അങ്ങനെയാണ് ഒരു ക്ഷേത്രത്തിൽ പോയി വിവാഹം ചെയ്യുന്നത്. പിറ്റേന്ന് ഞാൻ ചെന്നെെയിലേക്ക് പോയി. ഒരു പ്രോ​ഗ്രാം ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞത് ആരോടും പറഞ്ഞിരുന്നില്ല. ഞാനെന്തിന് ഒളിച്ചോടണം. മാതാപിതാക്കൾ സമ്മതിച്ചതാണ്. മാതാപിതാക്കൾ സമ്മതിക്കണമെന്ന് മാത്രമായിരുന്നു വിവാഹത്തിന് മുമ്പ് തനിക്കുണ്ടായിരുന്ന നിബന്ധനയെന്നും സുധ ചന്ദ്രൻ വ്യക്തമാക്കി.ഇൻഡസ്ട്രിയിൽ തനിക്ക് സുഹൃത്തുക്കളില്ലെന്നും സുധ വ്യക്തമാക്കി. ഏറ്റവും മോശം സമയത്ത് നമ്മളേക്കാൾ നന്നായി മറ്റാർക്കും നമ്മളെ മനസിലാക്കാൻ പറ്റില്ല. ഞാൻ വളരെ സ്വകാര്യതയുള്ള വ്യക്തിയാണ്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും എല്ലാവരോടും പങ്കുവെക്കാറില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഭർത്താവാണ്. നല്ലതും മോശതുമായതെല്ലാം അദ്ദേഹവുമായി പങ്കുവെക്കും.

ആദ്യം അദ്ദേഹം എന്റെ സുഹൃത്താണ്. അതിന് ശേഷമേ ഭർത്താവെന്ന സ്ഥാനം വരുന്നുള്ളൂ. ഞങ്ങൾ ഒരുമിച്ചാണ് ജീവിതത്തിൽ സ്ട്ര​ഗിൾ ചെയ്തത്. അന്നും ഇന്നും എനിക്കൊപ്പമുണ്ട്. അദ്ദേഹത്തെ പോലെയാരു ഭർത്താവിനെ കിട്ടിയതിൽ താൻ അനു​ഗ്രഹീതയാണ്. വളരെ കുറച്ചേ സംസാരിക്കൂ. പക്ഷെ അദ്ദേഹത്തിന്റെ ഒരു വിലയിരുത്തലിന് വലിയ ശക്തിയുണ്ടെന്നും സുധ ചന്ദ്രൻ വ്യക്തമാക്കി. നല്ല മാതാപിതാക്കളെയും ഭർത്താവിനെയും കിട്ടിയതിൽ താൻ ഭാ​ഗ്യം ചെയ്തവളാണെന്നും സുധ ചന്ദ്രൻ പറഞ്ഞു.

More in Movies

Trending

Malayalam