Connect with us

ആ രണ്ടര മണിക്കൂര്‍ എനിക്ക് ഒന്നുമറിഞ്ഞില്ല, ഞാന്‍ ഒന്നും കേട്ടില്ല, അത് കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് ദൂരെ നിന്ന് കരയുകയാണ് ‘അമ്മ ; സുധ ചന്ദ്രന്‍ പറയുന്നു !

Movies

ആ രണ്ടര മണിക്കൂര്‍ എനിക്ക് ഒന്നുമറിഞ്ഞില്ല, ഞാന്‍ ഒന്നും കേട്ടില്ല, അത് കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് ദൂരെ നിന്ന് കരയുകയാണ് ‘അമ്മ ; സുധ ചന്ദ്രന്‍ പറയുന്നു !

ആ രണ്ടര മണിക്കൂര്‍ എനിക്ക് ഒന്നുമറിഞ്ഞില്ല, ഞാന്‍ ഒന്നും കേട്ടില്ല, അത് കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് ദൂരെ നിന്ന് കരയുകയാണ് ‘അമ്മ ; സുധ ചന്ദ്രന്‍ പറയുന്നു !

ഏവർക്കും മാതൃകയാക്കാൻ സാധിക്കുന്ന ഒരു ചലച്ചിത്ര താരമാണ് സുധ ചന്ദ്രൻ. 1982ൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടിട്ട് പോലും ആത്മധൈര്യത്തോടെ വീണ്ടും അഭിനയത്തിലും നൃത്തത്തിലും സജീവമായ താരം. . സിനിമയിലും സീരിയല്‍ രംഗത്തുമെല്ലാം ഒരുപോലെ സജീവമാണ് സുധ ചന്ദ്രന്‍. ജനപ്രീയമായി മാറിയ ഒരുപാട് കഥാപാത്രങ്ങളെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സുധ ചന്ദ്രന്‍ സമ്മാനിച്ചിട്ടുണ്ട്. തന്റെ പ്രകടനങ്ങള്‍ കൊണ്ട് കയ്യടി വാങ്ങുന്നത് പോലെ തന്നെ തന്റെ ജീവിതം കൊണ്ടും ഒരു അത്ഭുതവും പ്രചോദനവുമൊക്കെയാണ് പലര്‍ക്കും സുധ ചന്ദ്രന്‍.

അപകടത്തില്‍ ഒരു കാല് നഷ്ടപ്പെട്ട സുധ ചന്ദ്രന്‍ തന്റെ ജീവിതം തിരിച്ചു പിടിച്ചതിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. മികച്ചൊരു നര്‍ത്തകിയായിരുന്നു സുധ. എന്നാല്‍ എല്ലാ സ്വപ്‌നങ്ങള്‍ക്കും മേല്‍ നിഴല്‍ വീഴ്ത്തികൊണ്ട് അപകടം സംഭവിക്കുകയായിരുന്നു. പക്ഷെ അപകടത്തില്‍ നിന്നും ഒരു ഫിനിക്‌സ് പക്ഷിയെ പോലെ തിരിച്ചുവരികയായിരുന്നു സുധ. വെപ്പു കാലില്‍ അവര്‍ വേദികള്‍ കീഴടക്കി കൊണ്ടിരുന്നു

ഇപ്പോഴിതാ തനിക്കുണ്ടായ അപകടത്തെക്കുറിച്ചും മറ്റും സുധ ചന്ദ്രന്‍ മനസ് തുറക്കുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തുന്നത് സുധ ചന്ദ്രന്‍ ആണ്. പരിപാടിക്കിടെ തന്റെ അപകടത്തെക്കുറിച്ച് താരം മന്‌സ തുറക്കുന്നുണ്ട്. ആ വാക്കുകള്‍ ഇങ്ങനെ .

ഒരു കാല്‍ ഇല്ലാതിരിന്നിട്ടും വേദിയില്‍ രണ്ട മണിക്കൂറോളം നൃത്തം ചെയ്ത നര്‍ത്തിക, അഭിനേത്രി, സുധാ ചന്ദ്രന്‍ എന്നു പറഞ്ഞാണ് അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ സുധയെ ക്ഷണിക്കുന്നത്. ചെന്നൈയിലേക്ക് വരുമ്പോള്‍ ഒരു ബസ് ആക്‌സിഡന്റ് ഉണ്ടായതാണെന്ന് സുധ പറയുന്നു. കാല് മുറിക്കണമെന്ന് പറഞ്ഞിരുന്നുവോ? എന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുന്നു. ശരീരത്തിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയിരിക്കുകയാണ്, 24 മണിക്കൂറേയുള്ളൂവെന്ന് പറഞ്ഞുവെന്നാണ് സുധ ഓര്‍ക്കുന്നത്.ബാക്കിയുള്ള കാലം നീ ജീവിക്കണം. ആ കാല് ഞാന്‍ ആണെന്ന് അച്ഛന്‍ പറഞ്ഞു. അവസാനമായി പറഞ്ഞത് എന്റെ കാല് കാണണമെന്നായിരുന്നു. കൃത്രിമകാലാണെന്ന തോന്നല്‍ എനിക്കില്ലെന്നും സുധ ചന്ദ്രന്‍ പറയുന്നതായി പ്രൊമോ വീഡിയോയിലുണ്ട്. പിന്നീട് എപ്പോഴാണ് നൃത്ത വേദിയിലെത്തിയതെന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുന്നുണ്ട്. രണ്ട് കൊല്ലം കഴിഞ്ഞാണെന്നും താരം പറയുന്നു.

കൃത്രിമ കാല്‍ വെച്ചപ്പോള്‍ കുറേ തവണ രക്തം വന്നുവെന്നും താരം പറയുന്നു. താന്‍ ഡാന്‍സ് ചെയ്തതിന്റെ പിറ്റേന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് ലോസസ് എ ഫൂട്ട്, വാക്ക്‌സ് മൈല്‍സ് എന്നായിരുന്നുവെന്നും സുധ ചന്ദ്രന്‍ ഓര്‍ക്കുന്നുണ്ട്. ആ രണ്ടര മണിക്കൂര്‍ എനിക്ക് ഒന്നുമറിഞ്ഞില്ല. ഞാന്‍ ഒന്നും കേട്ടില്ല. അത് കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു, സുധ യു ഡിഡ് ഇറ്റ് എന്നു പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് ദൂരെ നിന്ന് കരയുന്ന അമ്മയെയാണ്. അച്ഛന്‍ വന്ന് എന്റെ കാല് വാങ്ങിയെന്നും സുധ ചന്ദ്രന്‍ പറയുന്നു.

ആ സമയത്ത് സുധയ്ക്ക് ഇനി ഡാന്‍സ് ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നതെന്ന് സുധ ചന്ദ്രന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എങ്കില്‍ പിന്നെ അതൊന്നു ചെയ്ത് കാണിക്കണമെന്ന വാശിയായിരുന്നു തനിക്കെന്നും സുധ പറയുന്നു. അപകടത്തെ തുടര്‍ന്നാണ് താന്‍ ബോള്‍ഡായി മാറിയതെന്നും താരം നേരത്തെ പറഞ്ഞിരുന്നു. രാജസ്ഥാനില്‍ ഒരു ഡോക്ടറാണ് തനിക്കായി വെപ്പു കാലുണ്ടാക്കി നല്‍കിയതെന്നും തനിക്ക് ഡാന്‍സ് ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടിയെന്നും സുധ ഓര്‍ക്കുന്നുണ്ട്.

അപകടം നടന്ന് മൂന്നാം വര്‍ഷമാണ് സുധ ചന്ദ്രന്‍ ഡാന്‍സ് വേദിയിലെത്തുന്നത്. തന്റെ പെര്‍ഫോമന്‍സ് കണ്ട രാമോജി റാവു തന്റെ കഥയെ ആസ്പദമാക്കി 1984ല്‍ മയൂരി എന്ന തെലുങ്ക് സിനിമ ചെയ്തുവെന്നും സുധ പറഞ്ഞിരുന്നു. ഈ സിനിമയുടെ സംവിധായകന്‍ സിങ്കിതം ശ്രീനിവാസ റാവുവായിരുന്നു. ചിത്രം മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു. ഹിന്ദിയില്‍ നാച്ചെ മയൂരി എന്ന പേരില്‍ റീമേക്കും ചെയ്തു. എല്ലാ ഭാഷകളിലും സിനിമ വിജയമായിരുന്നുവെന്നും സുധ ചന്ദ്ര ഒരിക്കല്‍ പറഞ്ഞിരുന്നു.

ഞാൻ നല്ലൊരു നിലയില്‍ ജീവിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം തന്റെ അച്ഛനും അമ്മയുമാണെന്നും ഒരിക്കല്‍ സുധ പറഞ്ഞിരുന്നു. തന്റെ ഫിലോസഫറും ഗൈഡും ബെസ്റ്റ് ഫ്രണ്ടുമെല്ലാം അച്ഛനാണ്. അച്ഛന്‍ നടനാണ്. അമ്മ ഗായികയും. ആ ഗുണങ്ങളാണ് തനിക്കും കിട്ടിയതെന്നാണ് സുധ പറഞ്ഞത്. അച്ഛന് ബോളിവുഡിലെ രീതികളില്‍ താല്‍പര്യമില്ല. ടിപ്പിക്കല്‍ മലയാളിയാണ് അച്ഛനെന്നും താരം പറയുന്നു. പഞ്ചാബുകാരനായ രവികുമാര്‍ സിംഗാണ് ഭര്‍ത്താവ്. ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് അദ്ദേഹത്തെ കാണുന്നതും പരിചയപ്പെടുന്നതെന്നും താരം പറഞ്ഞിരുന്നു.

ടെലിവിഷനിലും സിനിമയിലും ഒരുപോലെ താരമാണ് സുധ ചന്ദ്ര. തന്റെ ജീവിത കഥ പറഞ്ഞ മയൂരിയിലൂടെയായിരുന്നു സിനിമാ ജീവിതത്തിന്റെ തുടക്കം. പിന്നീട് മലരും കിളിയും, ധര്‍മ്മം, സര്‍വ്വം ശക്തിമയം, നാച്ചെ മയൂരി, കാലം മാറി കഥ മാറി, തായെ നീയേ തുണ, കുര്‍ബാന്‍, അന്‍ജാം, സത്യം, തുടങ്ങി വിവിധ സിനിമകളിലായി വിവിധി ഭാഷകളില്‍ അഭിനയിച്ചു. നാഗിന്‍ പോലുള്ള ഹിറ്റ് പരമ്പരകളിലൂടേയും കയ്യടി നേടിയിട്ടുണ്ട്. വിചിത്രന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നാഗിന്‍ 6 എന്ന പരമ്പരയിലും അഭിനയിച്ചു വരികയാണ്.

Continue Reading
You may also like...

More in Movies

Trending