Connect with us

ജയിലിനുളളിൽ അസ്വസ്ഥൻ ഉറക്കമില്ല… ആര്യൻ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചത്! ഏങ്ങിക്കരഞ്ഞ് ഷാരൂഖാൻ, ഒടുവിൽ അതും! ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

News

ജയിലിനുളളിൽ അസ്വസ്ഥൻ ഉറക്കമില്ല… ആര്യൻ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചത്! ഏങ്ങിക്കരഞ്ഞ് ഷാരൂഖാൻ, ഒടുവിൽ അതും! ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

ജയിലിനുളളിൽ അസ്വസ്ഥൻ ഉറക്കമില്ല… ആര്യൻ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചത്! ഏങ്ങിക്കരഞ്ഞ് ഷാരൂഖാൻ, ഒടുവിൽ അതും! ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

ബോളിവുഡ് നടൻ ഷാറൂഖ് ഖാന്‍റെ മകൻ ആര്യന്‍ ഖാന്‍ ജയില്‍ സെല്ലില്‍ സമയം പോക്കുന്നത് രാമസീതാ കഥകള്‍ വായിച്ചെന്ന് റിപ്പോർട്ടുകൾ.

കേസിൽ കോടതി ജാമ്യം നീളുന്നതിനാല്‍ ജയിലില്‍ തന്നെ കഴിഞ്ഞ് മുഷിയുന്ന ആര്യന്‍ ഖാനോട് ജയില്‍ അധികൃതര്‍ തന്നെയാണ് വായന ഉപദേശിച്ചത്. പുരാണവുമായി ബന്ധപ്പെട്ട പുസ്തകങ്ങളോടാണ് ആര്യൻ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ഇപ്പോള്‍ രാമസീതകഥകളാണ് കൂടുതല്‍ വായിക്കുന്നത്.

ഒപ്പം ഗോള്‍ഡ് ലയണ്‍ കഥയും വായിക്കുന്നു. ജയില്‍ ലൈബ്രറിയില്‍ നിന്നുള്ള പുസ്തകമാണ് ആര്യന്‍ ഖാന് നല്‍കിയത്. പൊതുവെ സാന്മാര്‍ഗ്ഗിതകയ്ക്കും ആത്മീയതയ്ക്കും പ്രാമുഖ്യം നല്‍കുന്ന പുസ്തകങ്ങളാണ് ജയില്‍ ലൈബ്രറിയില്‍ ഉള്ളത്. മുംബൈ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് ആര്യന്‍ ഖാന്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്നത്. ഇനി മുംബൈ ഹൈക്കോടതിയെ ജാമ്യാപേക്ഷയ്ക്കായി തിങ്കളാഴ്ച ആര്യന്‍ഖാന്‍റെ അഭിഭാഷകന്‍ സമീപിക്കും. അതുവരെയും ജയിലില്‍ തുടരേണ്ടിവരും. ഇതോടെയാണ് ആര്യന്‍ ഖാന്‍ വായനയിലേക്ക് തിരിഞ്ഞത്.

ആര്യൻ ഖാന് ജയിൽ ജീവിതവുമായി പൊരുത്തപ്പെടാനാകുന്നില്ലെന്നുള്ള റിപ്പോർട്ടുകൽ നേരത്തെ
തന്നെ പുറത്തുവന്നിരുന്നു. കഴിക്കുന്നത് ബിസ്ക്കറ്റ് മാത്രമായിരുന്നു. ഷീര, പോഹ എന്നിവയാണ് ആര്‍തര്‍ റോഡ് ജയിലിലെ പ്രഭാതഭക്ഷണം. ഉച്ചയ്ക്കും രാത്രിയിലും ചപ്പാത്തി, ചോറ്, സബ്ജി, ദാല്‍ എന്നിവ വിതരണം ചെയ്യും. ജയിലിൽ എത്തിയത് മുതൽ ആര്യൻ ഭക്ഷണമൊന്നും കഴിക്കുന്നില്ല. വെള്ളവും ബിസ്ക്കറ്റും മാത്രമാണ് ആഹാരമെന്നായിരുന്നു റിപ്പോർട്ടുകൾ

അതേസമയം കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ ജയിലില്‍ മകനെ സന്ദര്‍ശിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ആര്യന്‍ ഖാനെ ജയിലിലെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കുന്നില്ല. ഷാരൂഖ് ഖാൻ വ്യാഴാഴ്ച രാവിലെ ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ മകനെ കണ്ടു. നടന് പ്രത്യേക പരിഗണന നൽകിയിരുന്നില്ലെന്നും മറ്റ് വിചാരണ തടവുകാരുടെ കുടുംബാംഗങ്ങളെ പോലെ ആധാർ കാർഡ് പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് പരിശോധിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.മകൻ ജയിലിൽ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന ഉത്ഖണ്ഠയിലായിരുന്നു ഷാരൂഖ് . ആര്യനോട് ശരിയായി ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ഷാരൂഖ് ചോദിച്ചതായും ജയിൽ അധികൃതർ പറഞ്ഞു. ഷാരൂഖ് ഖാൻ ആര്യന് വീട്ടിൽ പാകം ചെയ്ത ഭക്ഷണം കൊടുക്കാമോ എന്ന് ജയിൽ ഉദ്യോഗസ്ഥരോട് ചോദിച്ചു. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം എത്തിക്കുന്നതിന് കോടതിയിൽ നിന്ന് അനുമതി വാങ്ങണമെന്ന് ഉദ്യോഗസ്ഥർ ഷാരൂഖിനോട് പറയുകയായിരുന്നു

കഴിഞ്ഞ ദിവസം വരെ ആര്യനും കുടുംബവും തമ്മിലുള്ള ആശയവിനിമയ ബന്ധത്തിന്റെ ഏക ഉറവിടം വീഡിയോ കോളിംഗ് ആയിരുന്നു. അത് കഴിഞ്ഞ ആഴ്ച ആദ്യം നടന്നിരുന്നു. ജയിൽ അധികൃതരുടെ സാന്നിധ്യത്തിലാണ് വീഡിയോ കോൾ നടന്നത്. ഇത് 10 മിനിറ്റ് നീണ്ടുനിന്നു. ഗൗരി ആര്യനു വേണ്ടി മന്നത്ത് വീട് ഒരുക്കി സൂക്ഷിച്ചുവെന്നും നവരാത്രി സമയത്ത് നിരന്തരം പ്രാർത്ഥിച്ചിരുന്നെന്നും കുടുംബ സുഹൃത്ത് പറഞ്ഞു. നേരത്തെ, ഒരു റിപ്പോർട്ട് ഷാരൂഖിന്റെ ഉറ്റ സുഹൃത്തിനെ അധികരിച്ച് പുറത്തുവന്നിരുന്നു. “അദ്ദേഹം ദുഃഖിതനും കോപാകുലനുമാണ്. ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നില്ല, നിസ്സഹായനായ ഒരു പിതാവിനെപ്പോലെ തകർന്നിരിക്കുകയാണ്,” റിപ്പോർട്ടിൽ രേഖപ്പെടുത്തി

23 കാരനായ ആര്യൻ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 3 മുതൽ തടവിൽ കഴിയുകയാണ്. മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള ക്രൂയിസ് കപ്പലിൽ നിന്നും ഏഴ് പേർക്കൊപ്പം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആര്യനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

More in News

Trending

Recent

To Top