Connect with us

ഗവണ്‍മെന്റ് ആശുപത്രിയില്‍ ആണ് ചികിത്സ നടത്തിയത് ; ചികിത്സാ പിഴവ് സംഭവിച്ചു; കണ്ണ് തുറന്നപ്പോള്‍ കണ്ടത് മുറിച്ചുമാറ്റപ്പെട്ട ഒരുകാലാണ്; ചോര ഒലിക്കുമ്പോഴും വെപ്പ് കാല്‍ വച്ച് ഡാന്‍സ് ചെയ്ത സുധ ചന്ദ്രന്‍ ; ആ വാക്കുകൾ വൈറലാകുന്നു !

News

ഗവണ്‍മെന്റ് ആശുപത്രിയില്‍ ആണ് ചികിത്സ നടത്തിയത് ; ചികിത്സാ പിഴവ് സംഭവിച്ചു; കണ്ണ് തുറന്നപ്പോള്‍ കണ്ടത് മുറിച്ചുമാറ്റപ്പെട്ട ഒരുകാലാണ്; ചോര ഒലിക്കുമ്പോഴും വെപ്പ് കാല്‍ വച്ച് ഡാന്‍സ് ചെയ്ത സുധ ചന്ദ്രന്‍ ; ആ വാക്കുകൾ വൈറലാകുന്നു !

ഗവണ്‍മെന്റ് ആശുപത്രിയില്‍ ആണ് ചികിത്സ നടത്തിയത് ; ചികിത്സാ പിഴവ് സംഭവിച്ചു; കണ്ണ് തുറന്നപ്പോള്‍ കണ്ടത് മുറിച്ചുമാറ്റപ്പെട്ട ഒരുകാലാണ്; ചോര ഒലിക്കുമ്പോഴും വെപ്പ് കാല്‍ വച്ച് ഡാന്‍സ് ചെയ്ത സുധ ചന്ദ്രന്‍ ; ആ വാക്കുകൾ വൈറലാകുന്നു !

പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുധ ചന്ദ്രന്‍. സിനിമയിലും സീരിയല്‍ രംഗത്തുമെല്ലാം ഒരുപോലെ സജീവമാണ് സുധ ചന്ദ്രന്‍. ജനപ്രീയമായി മാറിയ ഒരുപാട് കഥാപാത്രങ്ങളെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സുധ ചന്ദ്രന്‍ സമ്മാനിച്ചിട്ടുണ്ട്. തന്റെ പ്രകടനങ്ങള്‍ കൊണ്ട് കയ്യടി വാങ്ങുന്നത് പോലെ തന്നെ തന്റെ ജീവിതം കൊണ്ടും ഒരു അത്ഭുതവും പ്രചോദനവുമൊക്കെയാണ് പലര്‍ക്കും സുധ ചന്ദ്രന്‍.

പതിനേഴാം വയസ്സില്‍ കാല്‍ മുറിച്ചുമാറ്റപ്പെട്ട സുധ വെപ്പ് കാല്‍ വച്ച് ആണ് രണ്ടരമണിക്കൂര്‍ നേരം നൃത്തം ചെയ്ത് ആളുകളെ ഞെട്ടിച്ചത്. നൃത്തത്തിലും അഭിനയത്തിലും ഒന്നിലും പി്‌ന്നോട്ട് പോകാന്‍ തയ്യാറല്ലാത്ത സുധ ചന്ദ്രനാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ കഴിഞ്ഞ ദിവസം മത്സരിക്കാന്‍ എത്തിയത്. തന്റെ കാല്‍ മുറിച്ചു മാറ്റപ്പെട്ടതിനെ കുറിച്ച് സുധ പറഞ്ഞ വാക്കുകൾ ഏറെ വൈറലാകുകയാണ്.

“1985 ല്‍ ആണ് എനിക്ക് ആ അപകടം ഉണ്ടായത്. ഞങ്ങള്‍ തിരിച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് ബസ്സില്‍ വരുമ്പോള്‍ വണ്ടി അപകടത്തില്‍ പെടുകയായിരുന്നു. എനിക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ചെറിയൊരു പൊട്ടല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ മറ്റ് പല യാത്രക്കാരുടെയും നില അപകടകരമായിരുന്നു. അച്ഛന് നന്നായി പരിക്കേറ്റു. അമ്മ മരിച്ചു എന്നാണ് ഡോക്ടര്‍ ആദ്യം പറഞ്ഞത്. ആ അപകടം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും കണ്ടത്.

എന്റെ കാലിന് കുഴപ്പം ഒന്നും ആ അപകടത്തില്‍ സംഭവിച്ചില്ല. ചെറിയ ഒരു ഫ്രാക്ചര്‍ മാത്രമായിരുന്നു. എന്നാല്‍ ശരിയായ രീതിയില്‍ ചികിത്സിച്ചില്ല. ആക്‌സിഡന്റ് കേസ് ആയതിനാല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ആണ് എനിക്ക് ചികിത്സ തന്നത്. ചികിത്സാ പിഴവാണ് സംഭവിച്ചത്.

ഏഴ് ദിവസം കൊണ്ട് അമ്മ ഓകെയായി, അച്ഛനും കുഴപ്പമില്ല. എന്റെ അവസ്ഥ മോശമായി. അപ്പോള്‍ അച്ഛന്‍ അവിടെ നിന്ന് ദേഷ്യപ്പെട്ട് ചെന്നൈയിലേക്ക് ചികിത്സ മാറ്റി. പക്ഷെ അവിടെ ഒരു പത്ത് ഇരുപത് ദിവസം ചികിത്സിച്ചുവെങ്കിലും പഴുപ്പ് കൂടുകയാണ് ഉണ്ടായത്.

കാല് മുറിച്ച് മാറ്റുന്നതിന് ഒരു ദിവസം മുന്‍പ് ഡോക്ടര്‍ എന്റെ അടുത്ത് വന്നു. പഴുപ്പ് ശരീരത്തെ ബാധിക്കാന്‍ തുടങ്ങുന്നു. നാളെ നമുക്ക് ഒരു ശസ്ത്രക്രിയ കൂടെ വേണം, കാല് പോകും എന്ന് പറഞ്ഞു. എനിക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ മൈനര്‍ ആയതിനാല്‍ അച്ഛനോട് ആണ് സമ്മതം വാങ്ങിയത്. അച്ഛനോട് ഞാന്‍ ചോദിച്ചു, എന്തിനാണ് സമ്മതം കൊടുത്തത്, ഒരു കാല് പോയതിന് ശേഷം ഞാന്‍ എങ്ങിനെ ജീവിയ്ക്കും എന്ന്. അപ്പോള്‍ അച്ഛന്‍ പറഞ്ഞത്, നിന്നെ ഒരു സക്‌സസ് പോയിന്റില്‍ എത്തിയ്ക്കും വരെ ആ കാല്‍ ഞാന്‍ ആയിരിയ്ക്കും എന്ന്. ആ പ്രോമിസ് അച്ഛന്‍ പാലിച്ചു.

പിറ്റേന്ന് കാല് മുറിക്കാനായി കൊണ്ടു പോകുമ്പോഴും ഞാന്‍ പറഞ്ഞു, എന്നെ വിട്ടേക്ക്. എന്റെ കാല്‍ മുറിക്കേണ്ട എന്ന്. അമ്മ അപ്പോഴേക്കും ആകെ തകര്‍ന്നിരുന്നു. എന്റെ മുന്നില്‍ പോലും വന്നില്ല. അച്ഛന്‍ പക്ഷെ വളരെ അധികം ബോള്‍ഡ് ആയിരുന്നു. ഒപ്പറേഷന്‍ തിയേറ്ററില്‍ കയറുന്നതിന് മുന്‍പ് ഞാന്‍ പറഞ്ഞത്, അവസാനമായി എനിക്ക് എന്റെ കാല്‍ ഒന്ന് കാണണം എന്നാണ്. ഞാന്‍ കണ്ടു എന്റെ രണ്ട് കാലും. അതിന് ശേഷം ഞാന്‍ കണ്ടത് എന്റെ ഒരു കാലും അര കാലും ആണ്. അപ്പോള്‍ ഒരു ബ്ലാങ്ക് പേപ്പര്‍ പോലെയായിരുന്നു എന്റെ അവസ്ഥ. ഇനി എന്റെ ഭാവി എന്താണ്, ഞാന്‍ എങ്ങിനെ ജീവിയ്ക്കും എന്നൊന്നും അറിയാത്ത അവസ്ഥ.

കാല്‍ മുറിച്ചുമാറ്റി കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് എല്ലാം നല്ലതിനായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടായത്. രണ്ട് വര്‍ഷം കഴിഞ്ഞ് ഞാന്‍ ഡാന്‍സിലേക്ക് തിരിച്ചു വന്നികരുന്നു. അതും വളരെ അധികം കഷ്ടപ്പെട്ടിട്ടാണ്. ആര്‍ട്ടിഫിഷന്‍ കാല്‍ വച്ചതിന് ശേഷം അത് തെന്നിപ്പോയി രക്തം ഒലിക്കുന്ന അവസ്ഥയൊക്കെ ഉണ്ടായിരുന്നു. പക്ഷെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല. ആര്‍ട്ടിഫിഷല്‍ കാല്‍ വച്ച ശേഷം ഭരതനാട്യം തുടക്കം മുതല്‍ വീണ്ടും പഠിക്കാന്‍ തുടങ്ങി. ഡാന്‍സ് നീ കളിച്ചോളൂ, പക്ഷെ രണ്ടരമണിക്കൂര്‍ ഈ കാല്‍ വച്ച് കളിക്കണം എന്ന് എന്റെ ഗുരു ചാലഞ്ച് ചെയ്തു.

വെപ്പ് കാല്‍ വച്ച് ഡാന്‍സ് കളിയ്ക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കര പെയിന്‍ഫുള്‍ ആണ്. ഭയങ്കര വേദനയാവുന്നു അമ്മാ എന്ന് പറയുമ്പോള്‍ അമ്മ പറയും, സാരമില്ല മോളെ, ശ്രമിച്ചു നോക്ക് എന്ന്. നിനക്ക് ചെയ്യാന്‍ പറ്റും എന്ന് പറഞ്ഞ് എന്റെ ഒപ്പം നിന്നത് അമ്മയാണ്. രണ്ടര മണിക്കൂര്‍ അന്ന് നിന്ന് ഡാന്‍സ് ചെയ്യുമ്പോള്‍ ഞാന്‍ ഓന്നും അറിഞ്ഞില്ല, ചുറ്റും ഒന്നും നോക്കിയതും ഇല്ല. പെര്‍ഫോമന്‍സ് കഴിഞ്ഞ് എല്ലാവരും എന്നെ എഴുന്നേറ്റ് നിന്ന് അഭിനന്ദിച്ചു. അമ്മയും ഗുരുവും കരഞ്ഞു.

അച്ഛന്‍ എന്റെ കാല്‍ തൊട്ട് വണങ്ങി. എന്താ അച്ഛാ ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു, നീ എന്റെ മോള്‍ അല്ല, സരസ്വതി ദേവിയാണ് എന്ന്. ജീവിതത്തില്‍ എത്ര പുരസ്‌കാരങ്ങള്‍ കിട്ടിയാലും അച്ഛന്റെ ആ വാക്കുകള്‍ക്ക് മേലെ അല്ല ഒന്നും- സുധ ചന്ദ്രന്‍ പറഞ്ഞു.

about sudha chandran

Continue Reading
You may also like...

More in News

Trending

Recent

To Top