Connect with us

ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചു, 29 വര്‍ഷം പിന്നിട്ട് ദാമ്പത്യം ; കുട്ടികളില്ലാത്തതിന്റെ കാരണം; സുധ ചന്ദ്രന്റെ ജീവിതം

Malayalam

ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചു, 29 വര്‍ഷം പിന്നിട്ട് ദാമ്പത്യം ; കുട്ടികളില്ലാത്തതിന്റെ കാരണം; സുധ ചന്ദ്രന്റെ ജീവിതം

ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചു, 29 വര്‍ഷം പിന്നിട്ട് ദാമ്പത്യം ; കുട്ടികളില്ലാത്തതിന്റെ കാരണം; സുധ ചന്ദ്രന്റെ ജീവിതം

സുധ ചന്ദ്രന് ആമുഖങ്ങള്‍ ആവശ്യമില്ല. അഭിനേത്രി നര്‍ത്തകി എന്നതിനപ്പുറം ജീവിതം കൊണ്ട് പലര്‍ക്കും പ്രചോദനം ആണ് സുധ.
. സമൂഹത്തിന്റെ മുന്‍വിധികളേയും വാര്‍പ്പു മാതൃകകളേയും തകര്‍ത്തു കളഞ്ഞ വ്യക്തിയാണ് സുധ ചന്ദ്രന്‍. നാഗിന്‍ 6 ലൂടെയടക്കം തന്റെ 57-ാം വയസിലും നിറഞ്ഞു നില്‍ക്കുകയാണ് സുധ ചന്ദ്രന്‍.

ഭരതനാട്യം ഡാന്‍സറാണ് സുധ ചന്ദ്രന്‍. തന്റെ പതിനേഴാം വയസിലാണ് സുധ ചന്ദ്രന്റെ ജീവിതം കീഴ്‌മേല്‍ മറിയുന്നത്. നിനച്ചിരിക്കാതെ വന്നൊരു അപകടത്തിന്റെ രൂപത്തിലായിരുന്നു അത്. അപകടത്തെ തുടര്‍ന്ന് സുധയ്ക്ക് തന്റെ കാല് മുറിച്ച് മാറ്റേണ്ടി വന്നു. തുടര്‍ന്ന് ജയ്പൂരില്‍ നിന്നും നിര്‍മ്മിച്ച വെപ്പുകാലില്‍ നിന്നാണ് സുധാ ജീവിതവും കരിയറുമെല്ലാം തിരിച്ചു പിടിക്കുന്നത്.

വെപ്പുകാലില്‍ തന്നെ ഡാന്‍സ് ചെയ്ത് സുധ വേദികളിലേക്ക് മടങ്ങിയെത്തി.ലോകത്തിന്റെ വിവിധ കോണുകളില്‍ പരിപാടികളും അവതരിപ്പിച്ചു. തന്റെ തന്നെ ജീവിതകഥ സിനിമയാക്കിയപ്പോള്‍ അതില്‍ നായികയായി അരങ്ങേറുകയും ചെയ്തു. ഈ പ്രകടനത്തിന് സുധയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തി. ഒരിക്കല്‍ ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അപകടത്തില്‍ നിന്നും തിരിച്ചു വന്നതിനെക്കുറിച്ച് സുധ മനസ് തുറന്നിരുന്നു.

”എനിക്ക് മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. എനിക്ക് രണ്ട് വഴികളായിരുന്നു മുന്നിലുണ്ടായിരുന്നത്. ഓന്നെങ്കില്‍ നടക്കാന്‍ തുടങ്ങുക, അല്ലെങ്കില്‍ ജീവിതം നശിപ്പിക്കാം. സത്യത്തില്‍ അപകടത്തിന് ശേഷം എനിക്ക് ജീവിക്കണമെന്നില്ലായിരന്നു. പക്ഷെ എന്റെ മാതാപിതാക്കള്‍ കാരണമാണ്

ഞാന്‍ തിരികെ വന്നത്. നമ്മള്‍ മാതാപിതാക്കളുടെ വില പലപ്പോഴും മറക്കാറുണ്ട്. ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള എന്റെ തീരുമാനത്തിന് പിന്നിലെ ഒരേയൊരു കാരണം അവരായിരുന്നു. അതല്ലാതെ എനിക്ക് യാതൊരു കാരണവുമുണ്ടായിരുന്നില്ല” സുധ പറയുന്നു.

”തുടക്കത്തില്‍ എനിക്ക് ജോലിയ്ക്ക് ബുദ്ധിമുട്ടില്ലായിരുന്നു. കാരണം എന്റെ ആദ്യത്തെ സിനിമയായ മയൂരി എന്റെ തന്നെ കഥയായിരുന്നു. എന്റെ കുറേ സിനിമകള്‍ പരാജയപ്പെട്ടതോടെയാണ് കഷ്ടപ്പാട് ആരംഭിക്കുന്നത്. പലരും വന്ന് നിങ്ങള്‍ ഈ ഇന്‍ഡസ്ട്രിയ്ക്ക് ചേരുന്ന ആളല്ലെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കഥ പറഞ്ഞ സിനിമ ശ്രദ്ധിക്കപ്പെട്ടുവെന്ന് കരുതി നിങ്ങള്‍ പറ്റുന്ന പണിയാണ് ഇതെന്നില്ല. സിനിമാ ലോകം ഉപേക്ഷിക്കാന്‍ അവര്‍ എന്നെ ഉപദേശിച്ചു” എന്നും സുധ പറഞ്ഞിരുന്നു.

സംവിധായകന്‍ രവി ദാംഗിനെയാണ് സുധ വിവാഹം കഴിച്ചത്. 1994 ലായിരുന്നു വിവാഹം. ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നു ഇരുവരുടേതും. എന്നാല്‍ സുധയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിര്‍പ്പ് കാണിച്ചു. സുധ തമിഴ്‌നാട്ടുകാരിയും രവി പഞ്ചാബിയുമായിരുന്നു എന്നതായിരുന്നു എതിര്‍പ്പിന്റെ കാരണം. മാതാപിതാക്കളെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചുവെങ്കിലും അവര്‍ അതിന് തയ്യാറായില്ല. ഒടുവില്‍ സുധയും രവിയും ഒളിച്ചോടുകയായിരുന്നു. ചേമ്പൂരിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

29 വര്‍ഷം പിന്നിട്ടിരിക്കുകയാണ് സുധയുടേയും രവിയുടേയും ദാമ്പത്യ ജീവിതത്തിന്. മക്കള്‍ വേണ്ട എന്നതായിരുന്നു ഇരുവരുടേയും തീരുമാനം. കുട്ടികള്‍ എന്ന ആശയത്തോട് തന്നെ ഇരുവര്‍ക്കും എതിര്‍പ്പായിരുന്നു. അതുകൊണ്ട് തന്നെ കുട്ടികളെ ദത്തെടുക്കാനും താരങ്ങള്‍ തയ്യാറായില്ല. ജോലിയില്ലാതെ ഏഴ് വര്‍ഷത്തോളം വീട്ടിലിരുന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ സുധ മനസ് തുറക്കുന്നുണ്ട്.

”എന്റെ കരിയറിലെ ഏഴ് വര്‍ഷം എനിക്ക് ജോലിയൊന്നും ഇല്ലായിരുന്നു. നാച്ചേ മയൂരിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടും എനിക്ക് ഏഴ് വര്‍ഷം വീട്ടിലിരിക്കേണ്ടി വന്നു. ഇന്ന് ആളുകള്‍ കൊവിഡ് കാരണം വീട്ടിലിരുന്ന ആറ് മാസം തന്നെ അതിജീവിക്കാന്‍ പറ്റിയില്ല എന്ന് പറയുന്നുണ്ട്. പക്ഷെ ഞാന്‍ അതിജീവിച്ചത് ആറ് വര്‍ഷത്തെയാണ്. സിനിമയിലേക്ക് വന്നിട്ടുണ്ടെങ്കില്‍ എന്തെങ്കിലും കാരണമുണ്ടാകും എന്ന് ഞാന്‍ വിശ്വസിച്ചു. എന്നിലും ഇന്‍ഡസ്ട്രിയിലും ദൈവത്തിലും വിശ്വസിച്ചു. എനിക്ക് ബിരുദാനന്തര ബിരുദമുണ്ട്. മറ്റെന്തെങ്കിലും ജോലി കിട്ടും. പക്ഷെ മാജിക്കിന് വേണ്ടി ഞാന്‍ കാത്തിരുന്നു” എന്നാണ് സുധ പറയുന്നത്.

”മാജിക് നടക്കുന്നത് ബാലാജി ടെലി ഫിലിംസിന്റെ കിസി റോസിലെ രമോല സിക്കന്ദിലൂടെയാണ്. ഒരിക്കല്‍ എന്നോട് അഭിനയം നിര്‍ത്താന്‍ പറഞ്ഞവര്‍ തന്നെ എനിക്ക് അവാര്‍ഡ് തന്നു. എന്റെ ജീവിതത്തിലെ നേട്ടമായി ഞാനതിനെ കാണുന്നു. എനിക്ക് ലഭിച്ച നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ 25 വര്‍ഷം ഈ രംഗത്ത് തുടരാന്‍ സാധിക്കുമായിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങളെന്തിനാണ് ടിവിയില്‍ അഭിനയിക്കുന്നതെന്ന് പലരും ചോദിക്കും. ഈ ഇന്‍ഡസ്ട്രിയാണ് ഒരുപാട് പേര്‍ക്ക് പേരും പ്രശസ്തിയും സമ്പാദ്യവും നല്‍കിയതെന്ന് ഞാന്‍ പറയും. ടെലിവിഷന്‍ രംഗം എന്നുമുണ്ടാകണം എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്” എന്നും താരം കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top