Malayalam
ഉത്തര്‍ പ്രദേശ് നോക്കി കരഞ്ഞു, ഇപ്പോല്‍ പാലക്കാട്… കാണാൻ പോകുന്നതേ ഉള്ളൂ അടുത്ത വെടികെട്ടുമായി കൃഷ്ണകുമാർ
ഉത്തര്‍ പ്രദേശ് നോക്കി കരഞ്ഞു, ഇപ്പോല്‍ പാലക്കാട്… കാണാൻ പോകുന്നതേ ഉള്ളൂ അടുത്ത വെടികെട്ടുമായി കൃഷ്ണകുമാർ
സമീപകാലത്തായി നടൻ കൃഷ്ണകുമാർ വാർത്തകളിൽ നിറയുകയാണ്. അടുത്തിടെ കൃഷ്ണകുമാർ തന്റെ രാഷ്ട്രീയ ആഭിമുഖ്യം വ്യക്തമാക്കിയിരുന്നു. എന്‍ഡിഎ സര്‍ക്കാരിനോട് തനിക്ക് താത്പര്യമെന്നും മോദി തനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രധാനമന്ത്രി ആണെന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പ് സമയം തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടി കൃഷ്ണകുമാര്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു.സോഷ്യൽ മീഡിയയിൽ കൃഷ്ണകുമാറും കുടുംബവും സൈബർ ആക്രമണത്തിന് ഇരയായായിരുന്നു
അതിനിടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുത്ത് കൃഷ്ണകുമാര്‍ മത്സരിച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്. അതിനിടെ താന്‍ ബിജെപിയേയും മോദിയേയും പിന്തുണയ്ക്കുന്നതിന് മറ്റുളളവര്‍ക്ക് എന്തിനാണ് അസഹിഷ്ണുത എന്ന് ചോദിച്ച് കൃഷ്ണ കുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്. പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബിജെപി അനുഭാവത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃഷ്ണ കുമാര്‍ മറുപടി നല്‍കിയിരിക്കുന്നത്. താന്‍ ബിജെപിയെ പിന്തുണയ്ക്കുന്ന ആളാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു. പ്രധാനമന്ത്രിയേയും താന്‍ പിന്തുണയ്ക്കുന്നു. അതില്‍ മറ്റുളളവര്‍ക്ക് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്ന് കൃഷ്ണകുമാര്‍ ചോദിക്കുന്നു.
ആളുകള്‍ എപ്പോഴും ഒരു മാറ്റമുണ്ടാകുന്നത് തടസ്സപ്പെടുത്തിക്കൊണ്ടേയിരിക്കും. അത് മനുഷ്യരുടെ സ്വഭാവമാണ്. കോണ്‍ഗ്രസ് 60 കൊല്ലത്തോളമാണ് ഇന്ത്യ ഭരിച്ചത്. ജനതാദളും കുറച്ച് കാലം രാജ്യം ഭരിച്ചു. തുടര്‍ന്ന് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ ഇന്ത്യയില്‍ മുഴുവന്‍ മാറ്റങ്ങള്‍ ആയിരുന്നു സംഭവിച്ചത്. ബിജെപി ഒരിക്കലും ജയിക്കില്ലെന്ന് പറഞ്ഞ സംസ്ഥാനങ്ങളില്‍ പോലും ബിജെപി അധികാരത്തില്‍ വരികയാണെന്ന് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടുന്നു. അത് പലര്‍ക്കും അസഹിഷ്ണുത ഉണ്ടാക്കുന്നു. ആദ്യമൊക്കെ ഗുജറാത്ത് നോക്കിയായിരുന്നു കരഞ്ഞിരുന്നത്. പിന്നീട് ഉത്തര്‍ പ്രദേശ് നോക്കി കരഞ്ഞവര്‍ ഇപ്പോല്‍ പാലക്കാട് നോക്കി കരയുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.
