Connect with us

‘മനുഷ്യത്വം വറ്റിയിട്ടില്ല..’ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തികളിലൂടെ എല്ലാവരും ‘ലക്കി’; ശ്രദ്ധേയമായി ഷോര്‍ട്ട് ഫിലിം

Malayalam

‘മനുഷ്യത്വം വറ്റിയിട്ടില്ല..’ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തികളിലൂടെ എല്ലാവരും ‘ലക്കി’; ശ്രദ്ധേയമായി ഷോര്‍ട്ട് ഫിലിം

‘മനുഷ്യത്വം വറ്റിയിട്ടില്ല..’ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തികളിലൂടെ എല്ലാവരും ‘ലക്കി’; ശ്രദ്ധേയമായി ഷോര്‍ട്ട് ഫിലിം

നമ്മുടെ ജീവിതത്തില്‍ ചിപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ളതോ കണ്ടിട്ടുള്ളതോ ആയ സംഭവത്തെ വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്ന ഹ്രസ്വ ചിത്രമാണ് ലക്കി. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഒരു നായക്കുട്ടിയുടെയും മനുഷ്യത്വത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് വിജയരാജും വിനു റാം കൃഷ്ണനും ചേര്‍ന്നാണ്. ആര്‍ എസ് കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
സ്വാഭാവികാഭിനയത്തിലൂടെ ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി എന്നു എടുത്തു പറയേണ്ട ആവശ്യമില്ല.

കടയിലേയ്ക്ക് പോകുന്ന ഒരു ബാലന്‍ നടന്ന് പോകുമ്പോള്‍ വഴിയരികിലൊരു പെട്ടി കാണുകയും അല്‍പം ഭയത്തോടെ തന്നെ അവന്‍ അത് തുറന്ന് നോക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ പെട്ടിതുറന്ന് നോക്കും മുമ്പേ ഒരാള്‍ എത്തി എന്താ എന്ന് ചോദിക്കുമ്പോള്‍ അവന്‍ നായക്കുട്ടി ആണെന്ന് തോന്നുന്നുവെന്ന് പറയുകയും എന്നാല്‍ ആ നായക്കുട്ടിയെ രക്ഷിക്കണമെന്നോ അതിനെ ആ പെട്ടിക്കൂട്ടിനുള്ളില്‍ നിന്നും പുറത്ത് എത്തിക്കണമെന്നോ ചിന്തിക്കാതെ ചാവാലിപ്പട്ടിയോട് കളിച്ചു നില്‍ക്കാതെ വീട്ടിലേയ്ക്ക് പോകാന്‍ നിര്‍ദ്ദേശം നല്‍കി അയാള്‍ പോകുകയും ചെയ്യുന്നു.

എന്നാല്‍ ആ കുട്ടിയ്ക്ക് നായക്കുട്ടിയെ ഉപേഷിച്ച് പോകാന്‍ മനസ് വരാതെ അവന്‍ പെട്ടി തുറക്കുകയും ആ നായക്കുട്ടി ഓടിവരുന്ന ഒരു കാറിനടിയിലേയ്ക്ക് പെട്ടുപോകുകയും ചെയ്യുന്നു. എന്നാല്‍ ആ കാറില്‍ നിന്നും ഇറങ്ങി വരുന്നയാള്‍ നായക്കുട്ടിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തില്‍ ആ ബാലന് തിരിച്ചു കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ വഴിയില്‍ നിന്നും പട്ടിക്കുട്ടിയെ എടുത്തുകൊണ്ടു വന്നാല്‍ വീട്ടില്‍ വഴക്കു പറയുമെന്നും ചേട്ടന്‍ കൊണ്ടു പോകൂ എന്നും അവന്‍ ആവശ്യപ്പെടുന്നു. ഇവിടെ ഉപേഷിച്ച് പോയാല്‍ വീണ്ടും ഏതെങ്കിലും കാറിനടിയിലേയ്ക്ക് ചെന്നു കയറുമെന്നും ചത്തുപോകുമെന്നും അവന്‍ പറയുന്നതോടെ ഈ കാര്യത്തിലൊരു തീരുമാനം എടുത്തിട്ട് ആകാം ബാക്കി എന്നായി ആ യുവാവ്.

അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ നായക്കുട്ടിയുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയും അതിനെ സ്‌നേഹത്തോടെ വളര്‍ത്താന്‍ താത്പര്യപ്പെട്ട് ഒരാള്‍ വിളിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മുമ്പ് വളര്‍ത്തിയ നായക്കുട്ടി നഷ്ടപ്പെട്ടു പോയ മീര അതിനെ ഇഷ്ടമായി എന്നും എന്ത് വില കൊടുത്തും അതിനെ വാങ്ങാം എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു. ശേഷം ആ നായക്കുട്ടിയെ വാങ്ങാന്‍ മീര എത്തുമ്പോള്‍ വളരെ കുറച്ച് സമയം കൊണ്ടു തന്നെ നായക്കുട്ടിയുമായി ചങ്ങത്തത്തിലായ കുട്ടി അവനെ കൊടുക്കാന്‍ കൂട്ടാക്കാതെ മടിച്ചു നില്‍ക്കുന്ന കാഴ്ച എല്ലാവരെയും സങ്കട്തതിലാക്കും.

നായക്കുട്ടിയെ കൊടുത്തതിലൂടെ അവര്‍ നല്‍കിയ രൂപ ആ യുവാവ് കുട്ടിയ്ക്ക് നല്‍കുകയും അവന്‍ അത് വേണ്ടാ എന്നു പറഞ്ഞ് നിഷേധിക്കുകയും ചെയ്യുന്നു. എന്നാലും അയാളത് നിര്‍ബന്ധിച്ച് കുട്ടിയ്ക്ക് നല്‍കുകയും ഫുട്‌ബോള്‍ പ്രിയനായ അവനോട് ഒരു ഫുട്‌ബോള്‍ വാങ്ങാന്‍ പറയുകയും ചെയ്യുന്നു. അപ്പോള്‍ ചേട്ടന് പ്രതിഫലമൊന്നും വേണ്ടേ എന്ന് ചോദിക്കുമ്പോള്‍ കാറിനുള്ളില്‍ നായക്കുട്ടിയുമായി ഇരിക്കുന്ന മീരയൊയാണ് കാണിക്കുന്നത്.

മനുഷ്യരുടെ വിശ്വസ്തനായ ചങ്ങാതിയായ നായയെയും രണ്ട് തരത്തിലുള്ള മനുഷ്യരെയും ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. ആദ്യം ബൈക്കിലെത്തി പോയ ആളെ സ്വന്തം കാര്യം മാത്രം നോക്കി പോകുന്ന വ്യക്തിയായും മറ്റുള്ളവരെ സഹജീവിയോട് സ്‌നേഹമുള്ളതും മനുഷ്യത്വം വറ്റിയിട്ടില്ലാത്ത കഥാപാത്രങ്ങളുമായാണ് ചിത്രീകരിച്ചിക്കുന്നത്. ലക്കി എന്ന പേര് എന്തു കൊണ്ടും ചിത്രത്തിന് അനുയോജ്യമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. പെട്ടിക്കൂട്ടില്‍ നിന്നും, കാറിനടിയില്‍ നിന്നും ഒക്കെ രക്ഷപ്പെട്ട് നല്ലൊരു സുരക്ഷിതമായ കരങ്ങളിലെത്തിയ നായക്കുട്ടിയും പ്രതീക്ഷിക്കാതെ ‘സമ്മാനം’ കിട്ടിയ രണ്ട് പേരും ലക്കി തന്നെയാണ്. നിസ്വാര്‍ത്ഥമായ നല്ല പ്രവര്‍ത്തികള്‍ സംഭവിക്കുമ്പോള്‍ ആ നല്ല പ്രവര്‍ത്തികള്‍ക്ക് പിന്തുടര്‍ച്ചയായി മറ്റു പല നല്ല കാര്യങ്ങള്‍ കൂടി സംഭവിക്കുന്നു എന്ന വാചകത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.

More in Malayalam

Trending

Recent

To Top