Malayalam
ജാതി പ്രശ്നം ഉയർന്നു വന്നു, സിന്ധുവിന്റെ വീട്ടുകാരുടെ പൂർണ ഇഷ്ടത്തോടെയായിരുന്നില്ല ഈ വിവാഹം നടത്തിയത്, ഇപ്പോഴും ഒരു ഇഷ്ടക്കുറവ് പ്രകടമാണ്; തന്റെയും സിന്ധുവിന്റെയും വിവാഹത്തെ കുറിച്ച് കൃഷ്ണകുമാർ
ജാതി പ്രശ്നം ഉയർന്നു വന്നു, സിന്ധുവിന്റെ വീട്ടുകാരുടെ പൂർണ ഇഷ്ടത്തോടെയായിരുന്നില്ല ഈ വിവാഹം നടത്തിയത്, ഇപ്പോഴും ഒരു ഇഷ്ടക്കുറവ് പ്രകടമാണ്; തന്റെയും സിന്ധുവിന്റെയും വിവാഹത്തെ കുറിച്ച് കൃഷ്ണകുമാർ
മലയാളികൾക്കേറെ ഇഷ്ടമുളള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ മക്കളുമെല്ലാം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യങ്ങളാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 90 ശതമാനം ചിലവും വഹിച്ചത് ദിയ സ്വന്തമായി തന്നെയായിരുന്നു.
പ്രണയ വിവാഹമായിരുന്നു ദിയയുടെയും അശ്വിന്റെയും. ഈ വേളയിൽ പണ്ട് പ്രണയിച്ച് വിവാഹം കഴിച്ച കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും പ്രണയം വീണ്ടും ചർച്ചയാകുകയാണ്. ഒരു ചാനൽ പരിപാടിയിൽ ഭാഗ്യലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നും താരങ്ങൾ.
കിച്ചുവുമായി ആദ്യം സംസാരിക്കുന്നതിനു മുന്നേ രണ്ടു മൂന്ന് സ്ഥലത്ത് വെച്ചിട്ട് ഞാൻ കണ്ടിട്ടുണ്ട്. കിച്ചു പണ്ട് വർക്ക് ചെയ്തിരുന്ന സ്ഥലത്ത് പലപ്പോഴായിട്ട് പോവേണ്ടി വന്നിട്ടുണ്ട്. ഞാൻ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്, വൈകുന്നേരങ്ങളിൽ വീട്ടിലേക്ക് വിളിക്കാൻ വേണ്ടി പോകുമ്പോൾ കിച്ചു അവിടെ ഇരിക്കുന്നത് കാണാം. അന്ന് കിച്ചു ദൂരദർശനിൽ ഉണ്ട്.
ഞാനും എന്റെ സുഹൃത്തുക്കളും അതുവഴി പോകുമ്പോൾ ഞങ്ങൾ ഒരുമിച്ച് വായ് നോക്കാറുണ്ടായിരുന്നു. 1994 ലാണ് ഇരുവരും ആദ്യമായി സംസാരിക്കുന്നത്. അന്ന് ഒരു ഷൂ കടയിൽ വെച്ചായിരുന്നു പരസ്പരം സംസാരിച്ചത്. പേര് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. അന്നത്തെ സംസാരത്തിലാണ് എല്ലാം അറിയുന്നത്. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത കാശ്മീരം എന്ന സിനിമയിലാണ് കിച്ചു ആദ്യമായി അഭിനയിക്കുന്നത്. ആ ചിത്രം കാണാനായി ഞാനും സുഹൃത്തും കൃപ തിയേറ്ററിലേയ്ക്ക് പോകുന്നതിനിടയിലായിരുന്നു ഇവരുടെ കൂടിക്കാഴ്ചയും സംഭവിക്കുന്നത് എന്നുമാണ് സിന്ധു കൃഷ്ണകുമാർ പറയുന്നത്.
തന്റെ ഏറ്റവും അടുത്ത സുഹൃത്തും ശക്തിയുമാണ് നടൻ ഹാജ. വർഷങ്ങളായുള്ള ബന്ധമാണ് തങ്ങൾക്കിടയിൽ എന്നാണ് കൃഷ്ണകുമാർ പറയുന്നത്. അപ്പോഴാണ് ഇവർ ഷൂ കടയിലേക്ക് വരുന്നത്. ഞാനും അവിടെ ഉണ്ടായിരുന്നു. അന്ന് ഹാജയോട് സിന്ധുവിനെ കുറിച്ച് സംസാരിച്ചു. എനിക്ക് ആ സമയത്ത് ഒന്നും തുറന്നു പറയാൻ പറ്റാത്ത അവസ്ഥയായി. ഹാജക്ക് എല്ലാവരോടും ഇടപഴകാൻ പ്രത്യേക കഴിവുണ്ട്. അങ്ങനെയാണ് ഞങ്ങൾ ആദ്യമായി സംസാരിക്കുന്നതും, ഇന്ന് ഇവിടെ വരെ ഈ ബന്ധം എത്തി നിൽക്കുന്നതും എന്നും കൃഷ്ണ കുമാർ പറഞ്ഞു.
എം.എക്കു പഠിക്കുമ്പോഴാണ് ഞങ്ങൾ കാണുന്നതും പ്രണയിക്കുന്നതും. ആ സമയത്ത് എനിക്ക് ഒരു പ്രപ്പോസൽ വന്നിരുന്നു. അത് വീട്ടിൽ എല്ലാവർക്കും താത്പര്യമായിരുന്നു. ഒരു പക്ഷേ ആ പ്രപ്പോസൽ വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ കുറച്ച് നാൾ കൂടെ പ്രണയിച്ചിട്ട് ചിലപ്പോൾ അടിച്ച് പിരിഞ്ഞേനെ.അങ്ങനെ കിച്ചു വീട്ടിൽ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. ഞാൻ വിളിച്ചു പറഞ്ഞയുടൻ വിദേശത്ത് നിന്നും വീട്ടുകാർ വന്നുവെന്നും സിന്ധു പറഞ്ഞു.
കൃഷ്ണ കുമാറിൻെറ കുടുംബത്തേക്കൾ സാമ്പത്തികമായി വളരെ ഉയരത്തിലായിരുന്നു സിന്ധുവിന്റെ കുടുംബം. രണ്ട് പേരും രണ്ട് ജാതിക്കാരായിരുന്നു. സിന്ധുവിന്റെ മാതാപിതാക്കളെല്ലാം വിദേശത്തുമായിരുന്നു. സിന്ധുവിന്റെ വീട്ടുകാരെ എർപോർട്ടിൽ ചെന്ന് കൃഷ്ണ കുമാർ തന്നെ കൂട്ടിക്കൊണ്ടു വരികയും അദ്ദേഹത്തിന്റെ വീടും പരിസരവും പരിചയപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം ഉടൻ തന്നെ വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നു.
പക്ഷേ പിന്നീട് ജാതി പ്രശ്നം ഉയർന്നു വന്നു. ആരു കാരണമാണ് ഈ പ്രശ്നം അവരുടെ മനസിൽ ഉണ്ടായതെന്ന് അറിയില്ല. ചെറിയ പ്രശ്നങ്ങൾ അതുമായി ബന്ധപ്പെട്ട് ഉണ്ടായി എങ്കിലും അതൊന്നും കല്യാണത്തിനെ ബാധിച്ചിട്ടില്ല. കല്യാണം ഗംഭീരമായിട്ടായിരുന്നു നടത്തിയത്. എങ്കിലും അവർ പൂർണ ഇഷ്ടത്തോടെയായിരുന്നില്ല ഈ വിവാഹം നടത്തിയത്. ഇപ്പോഴും അതിൽ മാറ്റമൊന്നും വന്നിട്ടില്ല. എല്ലാവരോടും സംസാരിക്കാറുണ്ട്, പരിപാടികളിൽ പങ്കെടുക്കാറുണ്ട്. പക്ഷേ ഒരു ഇഷ്ടക്കുറവ് വളരെ പ്രകടമാണ് എന്നുമാണ് കൃഷ്ണകുമാർ പറയുന്നത്.