featured
അച്ഛന് ഫീൽ ആകും, പക്ഷേ……; തുറന്നടിച്ച് നാല് മക്കൾ; കൃഷ്ണകുമാറിന്റെ മോശം സ്വഭാവം കേട്ട് ഞെട്ടിത്തരിച്ച് സിന്ധു!
അച്ഛന് ഫീൽ ആകും, പക്ഷേ……; തുറന്നടിച്ച് നാല് മക്കൾ; കൃഷ്ണകുമാറിന്റെ മോശം സ്വഭാവം കേട്ട് ഞെട്ടിത്തരിച്ച് സിന്ധു!
നടൻ കൃഷ്ണകുമാറിനെ കുറിച്ച് തുറന്നടിച്ച് പെൺമക്കൾ. ബാലി യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ കുടുംബം വ്‌ളോഗുകളുമായി എത്തിയിരുന്നു. എങ്കിലും കൃഷ്ണകുമാർ അത്രയും സജീവമല്ല.
എന്നാൽ ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസം മക്കൾക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെച്ച് കൃഷ്ണകുമാറും എത്തി. തുടർന്ന് കൃഷ്ണകുമാറിന്റെ സ്വഭാവത്തിലെ നല്ലതും മോശവുമായ വശങ്ങൾ നാല് മക്കളും സംസാരിച്ചു.
അച്ഛന് നെഗറ്റീവ് പറഞ്ഞാൽ ഫീൽ ആവില്ലല്ലോ എന്ന് പറഞ്ഞാണ് ഇഷാനി സംസാരിക്കാൻ തുടങ്ങിയത്. അച്ഛൻ കുറച്ച് ഹിപാെക്രറ്റാണ് എന്നെനിക്ക് തോന്നിയിട്ടുണ്ടെന്ന് ഇഷാനി പറയുന്നു. നമ്മളോട് അത് ചെയ്യെന്ന് പറയുയും പക്ഷെ അച്ഛൻ അത് ചെയ്യാറില്ല.
മധുരം കഴിക്കരുതെന്ന് പറയും. പക്ഷെ അച്ഛൻ മധുരം കഴിക്കുമെന്നും നടി പറയുന്നു. അച്ഛന്റെ നല്ല ഗുണങ്ങളും പറയുന്നുണ്ട് ഇഷാനി. അച്ഛൻ ഒരു കാര്യത്തിന് വേണ്ടി ശ്രമിച്ചാൽ വിട്ടു കളയില്ല. തോറ്റ് പോയാലും വിഷമിച്ച് ഒരു മൂലയിൽ പോയി ഇരിക്കില്ലെന്നും എപ്പോഴും പോസിറ്റീവായി മുന്നോട്ട് പോകുമെന്നും ഇഷാനി കൃഷ്ണ പറയുന്നു.
അതേസമയം ദേഷ്യം അച്ഛന്റെ സ്വഭാവത്തിലെ മോശം വശമാണെന്ന് ഹൻസികയുടെ പക്ഷം. മാത്രമല്ല അച്ഛൻ മുൻകോപക്കാരനാണെന്ന് ദിയ കൃഷ്ണയും സമ്മതിച്ചു.അച്ഛന്റെ ദേഷ്യമാണ് മോശം വശമെന്ന് അഹാന കൃഷ്ണയും പറയുന്നുണ്ട്.
പെട്ടെന്ന് വിട്ട് കൊടുക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റെ നല്ല ഗുണമെന്നാണ് അഹാന പറയുന്നത്. അച്ഛൻ അദ്ദേഹം നല്ല ഉപദേശങ്ങൾ തരുമെന്നും മൂല്യമുള്ള കാര്യങ്ങൾ എപ്പോഴും പറയുമെന്നുമാണ് കൃഷ്ണകുമാറിന്റെ നല്ല വശമായി ഇളയ മകൾ ഹൻസിക പറഞ്ഞത്.
അച്ഛന് ആളുകളെ സഹായിക്കാൻ വളരെ ഇഷ്ടമാണ്. ചോദിച്ചില്ലെങ്കിലും വന്ന് ഹെൽപ്പ് ചെയ്യുമെന്നും മഴ പെയ്യുമ്പോൾ ഓട വരെ കഴുകാൻ പോകുമെന്നും അതാരും ചോദിച്ചിട്ടല്ലെന്നും ദിയ കൃഷ്ണ പറഞ്ഞു.
