Malayalam
ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലടിച്ചു എസ്പിബി പറഞ്ഞ അവസാന വാക്കുകൾ…
ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലടിച്ചു എസ്പിബി പറഞ്ഞ അവസാന വാക്കുകൾ…
ലോകം മുഴുവനുമുള്ള സംഗീത പ്രേമികളെ കണ്ണീരിലാഴ്ത്തി എസ്.പി.ബി യാത്രയാകുമ്പോൾ പതിറ്റാണ്ടുകൾ നീണ്ട സംഗീത വിസ്മയത്തിന് കൂടിയാണ് തീരശീല വീഴുന്നത്.വിവിധ ഭാഷകളില്‍ നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍, നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്കാരങ്ങൾ അങ്ങനെ പോകുന്നു നേട്ടങ്ങളുടെ പട്ടിക.
ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു,ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിന്റെ റെക്കോഡുംസ്വന്തമാക്കി
ഓഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയിത വിഡിയോയിൽ അദ്ദേഹം പറയുന്ന വാക്കുകളാണ് ഇപ്പോൾ കണ്ണ് നനയ്ക്കുന്നത്.ചെറുതായി കൊറോണ പിടിച്ചിട്ടുണ്ട്, ഭയക്കാനൊന്നുമില്ല. ഡോക്ടര്‍മാര്‍ പറഞ്ഞത് വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ്. എന്നാലും ആശുപത്രിയിലേക്കു പോന്നു. ഇനി വീട്ടിലുള്ളവര്‍ക്കു പകരേണ്ടല്ലോ.. ഏതാണ്ട് ഇങ്ങനെയാണ് ഓഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എസ്പിബി പറഞ്ഞത്. പക്ഷെ ചേതനയറ്റ ശരീരവുമായാണ് അദ്ദേഹം മടങ്ങുന്നത്
