Connect with us

24 മണിക്കൂർ 17 പാട്ടുകൾ അനുരാഗത്തിന്റെ ആർദ്രതയും പെരുമഴയുടെ മുഴക്കവും…. ഇതിഹാസനാദം നിലച്ചു

Malayalam

24 മണിക്കൂർ 17 പാട്ടുകൾ അനുരാഗത്തിന്റെ ആർദ്രതയും പെരുമഴയുടെ മുഴക്കവും…. ഇതിഹാസനാദം നിലച്ചു

24 മണിക്കൂർ 17 പാട്ടുകൾ അനുരാഗത്തിന്റെ ആർദ്രതയും പെരുമഴയുടെ മുഴക്കവും…. ഇതിഹാസനാദം നിലച്ചു

ഇതിഹാസഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗവാര്‍ത്ത വരുത്തിയ ഞെട്ടലിലാണ് ആരാധകര്‍. ചെന്നൈ അലുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. നിരവധി പ്രമുഖർ അദ്ദേഹത്തെ സ്‌മരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

സംഗീതത്തെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി എന്നും നിലനിര്‍ത്തിയ മഹാഗായകനായിരുന്നു എസ്പിബി. അവസാന നിമിഷം വരെ ‍ സംഗീതത്തിന് വേണ്ടി അദ്ദേഹം അശ്രാന്തം ജോലി ചെയ്തു കൊണ്ടിരുന്നു. ചെന്നൈ ആകെ കോവിഡ് വൈറസ് പിടിമുറിക്കിയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് അല്‍പ്പമെങ്കിലും വിശ്രമിക്കാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ അങ്ങനെ തന്നെയായിരുന്നു. ഒറ്റ ദിവസം 21 പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് എസ്പിബി. 1981 ഫെബ്രുവരി എട്ടിന് രാവിലെ ഒമ്ബതു മുതല്‍ രാത്രി ഒമ്ബതുവരെയാണ് കന്നഡ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകള്‍ പാടിയത്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, തുളു, ഒറിയ, ആസാമി, പഞ്ചാബി തുടങ്ങിയ 16 ഇന്ത്യന്‍ ഭാഷകളിലെ 40,000 പാട്ടുകളുമായി ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടി ഗിന്നസ് റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി. നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ അദ്ദേഹത്തിന് ലഭിച്ചു. 1979-ല്‍ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനം എസ്പിബിയെ ആദ്യത്തെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. ഏക് ദുജേ കേലിയേ (ഹിന്ദി – 1981), സാഗര സംഗമം (തെലുങ്ക് – 1983), രുദ്രവീണ (തെലുങ്ക് – 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ – 1995), മിന്‍സാര കനവ് (തമിഴ് – 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും ദേശീയ അവാര്‍ഡ് ലഭിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top