Social Media
അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്തവൻ; അശ്ലീല സന്ദേശമയച്ചവനെ നിർത്തിപ്പൊരിച്ച് സ്വാസിക; ഇനിയവൻ പുറം ലോകം കാണില്ല !
അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്തവൻ; അശ്ലീല സന്ദേശമയച്ചവനെ നിർത്തിപ്പൊരിച്ച് സ്വാസിക; ഇനിയവൻ പുറം ലോകം കാണില്ല !
അശ്ലീല സന്ദേശമയക്കുന്നവർക്ക് അതെ നാണയത്തിൽ തന്നെ തക്ക മറുപടിയുമായി സെലിബ്രറ്റി താരങ്ങൾ എത്താറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ ഫെയ്സ്ബുക്കിലൂടെ മറുപടി നൽകി സ്വാസിക.
ഇയാളുടെ പേരും സന്ദേശവും പുറത്തു വിട്ടിരിക്കുകയാണ്
നിയമ നടപടി സ്വീകരിക്കുമെന്നും സ്വാസിക വ്യക്തമാക്കുന്നു. പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
”കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു, സൈബർ സെല്ലിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവർത്തികൾ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക”. എന്നാണ് സ്ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് സ്വാസിക കുറിച്ചിരിക്കുന്നത്.
പിന്നാലെ കമന്റുകളിലൂടെ സ്വാസികയ്ക്ക് പിന്തുണയുമായി ആരാധകരും എത്തി. എന്നെ സ്നേഹിക്കുന്ന ഇഷ്ടപെടുന്ന ഒത്തിരി ആൾക്കാരുടെ പിന്തു ഇനിയും മുന്നോട്ട് പോകുവാൻ എനിക്ക് ആവശ്യമാണ്. നന്ദി എന്നായിരുന്നു സ്വാസിക ആരാധകരുടെ പിന്തുണകള്‍ക്ക് മറുപടി നല്‍കിയത്.
