Malayalam
നടി പ്രിയ മോഹനും കുടുംബവും ഉക്രൈനിലോ? വർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു…സത്യം ഇതാണ്!
നടി പ്രിയ മോഹനും കുടുംബവും ഉക്രൈനിലോ? വർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു…സത്യം ഇതാണ്!
നടി പ്രിയ മോഹനും കുടുംബവും ഉക്രൈനില്‍ കുടുങ്ങിയെന്ന തരത്തിൽ വ്യജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇപ്പോഴിതാ ഇത്തരം വാർത്തകൾക്കെതിരെ താരം രംഗത്ത്.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പ്രതികരിച്ചത്. ആറു മാസം മുമ്പ് പ്രിയ മോഹന്‍ കുടുംബ സമേതം യുക്രൈനില്‍ പോയിരുന്നു. ആ യാത്രയുടെ ഫോട്ടോകളും വീഡിയോയുമാണ് തെറ്റായ രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്.
താനും കുടുംബവും കൊച്ചിയില്‍ തന്നെയുണ്ടെന്നും പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ വ്യക്തമാക്കി.
”ഉറങ്ങാന്‍ പറ്റുന്നില്ല വെടിയൊച്ചകളും ഉക്രൈനില്‍ നിന്ന് കണ്ണ് നനയിക്കുന്ന വീഡിയോയുമായി നടി പ്രിയ മോഹന്‍” എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
നടന് നിഹാല്‍ പിള്ളയാണ് പ്രിയയുടെ ഭര്‍ത്താവ്. ഇരുവരുടെയും വിദേശ യാത്രകളുടെ വീഡിയോകള്‍ ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രിയയും നിഹാലും യുക്രെയ്നില്‍ അവധി ആഘോഷിക്കാനായി പോയത്.
