Connect with us

ഞങ്ങളുടെ ജീവിതത്തിലും ബുദ്ധിമുട്ടുകളുണ്ട്, ഒരിക്കൽ വലിയൊരു വഴക്ക് ഞങ്ങൾക്കിടയിലുണ്ടായിരുന്നു, വളരെ സില്ലിയായുള്ള കാര്യത്തിനായിരുന്നു ആ വഴക്ക്, ഡിവോഴ്സിന്റെ വക്കിലെത്തിയിരുന്നു! ആദ്യമായി താരങ്ങളുടെ തുറന്ന് പറച്ചിൽ

Malayalam

ഞങ്ങളുടെ ജീവിതത്തിലും ബുദ്ധിമുട്ടുകളുണ്ട്, ഒരിക്കൽ വലിയൊരു വഴക്ക് ഞങ്ങൾക്കിടയിലുണ്ടായിരുന്നു, വളരെ സില്ലിയായുള്ള കാര്യത്തിനായിരുന്നു ആ വഴക്ക്, ഡിവോഴ്സിന്റെ വക്കിലെത്തിയിരുന്നു! ആദ്യമായി താരങ്ങളുടെ തുറന്ന് പറച്ചിൽ

ഞങ്ങളുടെ ജീവിതത്തിലും ബുദ്ധിമുട്ടുകളുണ്ട്, ഒരിക്കൽ വലിയൊരു വഴക്ക് ഞങ്ങൾക്കിടയിലുണ്ടായിരുന്നു, വളരെ സില്ലിയായുള്ള കാര്യത്തിനായിരുന്നു ആ വഴക്ക്, ഡിവോഴ്സിന്റെ വക്കിലെത്തിയിരുന്നു! ആദ്യമായി താരങ്ങളുടെ തുറന്ന് പറച്ചിൽ

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് പ്രിയ മോഹനും കുടുംബവും. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായിരുന്നു. ഇരുവർക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെയായാണ് ഇവര്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്

കുടുംബത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സംസാരിച്ച് നിഹാലും പ്രിയയും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ഒരു ഹാപ്പി ഫാമിലിയാണ് ഞങ്ങളുടേത്. മകന്‍ വേദു. വര്‍ദാന്‍ എന്നാണ് ശരിക്കും പേര്. അവനെ വരദാനമായി ലഭിച്ചതാണ്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് ഉണ്ടാവുന്നത്.’ അതിന് മുമ്പ് പ്രിയ ഗര്‍ഭിണിയായെങ്കിലും അത് അബോര്‍ഷനായി പോയി. അതിന് ശേഷമാണ് വേദു ഉണ്ടാവുന്നത്. അങ്ങനെ അവന്‍ വന്നത് ഒരു വരദാനമായി. ജനിച്ചതിന് ശേഷം വേദുവിന്റെ മുടി മുറിച്ചിട്ടില്ല. മൂന്ന് വയസായി.’ ‘അടുത്തിടെയാണ് ചെറുതായിട്ടൊന്ന് മുറിച്ചത്. മകനെ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് സ്‌കാനിങ്ങിന് പോയപ്പോഴെ ഡോക്ടര്‍ പറഞ്ഞിരുന്നു എന്തൊരു മുടിയാണെന്ന്.’

‘എന്റെ വീടിന് മുകളില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. ഞങ്ങള്‍ രണ്ട് പേരും അവിടെ ഡാന്‍സ് പഠിക്കും. വേസ്റ്റേണ്‍ ഡാന്‍സാണ്. ഞങ്ങള്‍ രണ്ട് പേരും ഡാന്‍സ് പഠിക്കുന്നു. ഒന്നിച്ച് ഞങ്ങള്‍ ഡ്യൂയറ്റ് കളിക്കുന്നു. അങ്ങനെ ലവ് ആവുന്നു പിന്നെ കല്യാണവും കഴിച്ചു.’ ‘അന്നൊക്കെ പ്രിയയ്ക്ക് ഭയങ്കര ജാഡ ആയിരുന്നു. അവിടെ ഒരു ഗ്യാങ് ഉണ്ടായിരുന്നു. അവരെല്ലാം ഞാന്‍ സിനിമാ നടിയാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി. സാധാരണ നടിമാര്‍ക്കാണല്ലോ ജാഡ. പിന്നെ സംസാരിച്ച് സംസാരിച്ച് ഇഷ്ടത്തിലായി.’ ‘പ്രണയിച്ച് കല്യാണം കഴിക്കാനായപ്പോഴാണ് ഞങ്ങള്‍ ബന്ധുക്കള്‍ ആണെന്ന് അറിയുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് പ്രിയയാണ്. എന്റെ ഡാന്‍സ് പെര്‍ഫോമന്‍സ് കണ്ട് പ്രിയ വീണ് പോയതാണ്’ പ്രിയയും നിഹാലും പറഞ്ഞു.

ഇരുവരും മകൻ വേദുവിനൊപ്പം ഇപ്പോൾ ബാലിയിൽ വിനോ​ദയാത്ര പോയിരിക്കുകയാണ്. ഒരുപാട് വർഷത്തെ കാത്തിരിപ്പിനും പ്രയത്നത്തിനും ശേഷമാണ് യാത്ര സാധ്യമായതെന്ന് യാത്ര തുടങ്ങും മുമ്പ് നിഹാൽ പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പ് ബാലിക്ക് ഒരു യാത്ര പുറപ്പെട്ടിരുന്നുവെന്നും പക്ഷെ പകുതി വഴിയിൽ അച്ഛന് അസുഖം കൂടിയപ്പോൾ നിർത്തി തിരികെ വരികയായിരുന്നുവെന്നുമാണ് നിഹാൽ പറഞ്ഞത്.

ഞങ്ങൾ ഒരുപാട് യാത്രകളും മറ്റും പോകുന്നത് കണ്ട് എല്ലാവരും പറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഭയങ്കര സുഖകരമായ ജീവിതമാണ്. ഇവർക്ക് കഷ്ടപ്പാടില്ല എന്നൊക്കെ. എന്നും സർപ്രൈസും യാത്രകളും ആഢംബര ജീവിതവുമാണെന്നൊക്കെ.’ ‘എന്നാൽ സത്യം അതല്ല. വ്ലോ​ഗിൽ ഞങ്ങൾ അഭിനയിക്കാറില്ല എന്നത് സത്യമാണ്. പക്ഷെ ഞങ്ങളുടെ ജീവിതത്തിലും ബുദ്ധിമുട്ടുകളുണ്ട്. വഴക്കുകൾ ഉണ്ടാകാറുണ്ട്. ഒരിക്കൽ വലിയൊരു വഴക്ക് ഞങ്ങൾക്കിടയിലുണ്ടായിരുന്നു. ഡിവോഴ്സിന്റെ വക്കിലെത്തിയിരുന്നു. വളരെ സില്ലിയായുള്ള കാര്യത്തിനായിരുന്നു ആ വഴക്ക്.’ ‘പക്ഷെ ഈ​ഗോ പോലുള്ള കാര്യങ്ങൾ മൂലം വഴക്ക് വലുതായി. ഞങ്ങൾക്ക് രണ്ടുപേർക്കും നല്ല സുഹൃത്തുക്കളുണ്ടായിരുന്നതിനാലാണ് ആ വഴക്ക് പരിഹരിക്കപ്പെട്ടത്. അല്ലെങ്കിൽ ഞങ്ങൾ രണ്ട് വഴിക്ക് പോകുമായിരുന്നു. അത്തരം കുറച്ച് നല്ല മനുഷ്യരുള്ളതാണ് എന്നും ഞങ്ങൾക്ക് അനു​​ഗ്രഹം’ നിഹാൽ പറയുന്നു.

സെവൻസ്, മുംബൈ പൊലീസ്, കാഞ്ചി, രസം തുടങ്ങിയ സിനിമകളിൽ നിഹാൽ അഭിനയിച്ചിട്ടുണ്ട്.പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായിരുന്നു. വിവാഹത്തിന് ശേഷമാണ് പ്രിയ അഭിനയം അവസാനിപ്പിച്ചത്. ബാങ്കോക്ക് ഫാഷനെന്ന സ്ഥാപനവും പ്രിയ മോഹനുണ്ട്.

More in Malayalam

Trending