Connect with us

ആറ് മാസം പ്രായമുള്ള മകനെയും കൊണ്ട് ഞങ്ങൾ യാത്ര ചെയ്തുതുടങ്ങി; ബെർമുഡയിട്ട് കല്യാണ മണ്ഡപത്തിലെത്തി, പിന്നെ സംഭവിച്ചത് ; കല്യാണ ദിവസത്തെ കുറിച്ച് പ്രിയ മോഹനും ഭർത്താവ് നിഹാലും!

News

ആറ് മാസം പ്രായമുള്ള മകനെയും കൊണ്ട് ഞങ്ങൾ യാത്ര ചെയ്തുതുടങ്ങി; ബെർമുഡയിട്ട് കല്യാണ മണ്ഡപത്തിലെത്തി, പിന്നെ സംഭവിച്ചത് ; കല്യാണ ദിവസത്തെ കുറിച്ച് പ്രിയ മോഹനും ഭർത്താവ് നിഹാലും!

ആറ് മാസം പ്രായമുള്ള മകനെയും കൊണ്ട് ഞങ്ങൾ യാത്ര ചെയ്തുതുടങ്ങി; ബെർമുഡയിട്ട് കല്യാണ മണ്ഡപത്തിലെത്തി, പിന്നെ സംഭവിച്ചത് ; കല്യാണ ദിവസത്തെ കുറിച്ച് പ്രിയ മോഹനും ഭർത്താവ് നിഹാലും!

മലയാളി കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. നടിയും അവതാരകയുമൊക്കെയായ പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ സഹോദരിയാണ് പ്രിയ. വിവാഹത്തിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. നടനും മോഡലും വ്ലോ​ഗറുമെല്ലാമായ നിഹാൽ പിള്ളയെയാണ് പ്രിയ വിവാഹം ചെയ്തത്.

മുംബൈ പോലീസ് എന്ന പൃഥ്വിരാജ് ചിത്രത്തിൽ ശ്ര​ദ്ധേയമായൊരു വേഷത്തിൽ നിഹാൽ അഭിനയിച്ചിരുന്നു. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ഇരുവരും ഇപ്പോൾ ഒരു ഹാപ്പി ഫാമിലി എന്ന പേരിൽ ഒരു യുട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. നിരവധി ആരാധകരെ സ്വന്തമാക്കാൻ ഇതിലൂടെ താരദമ്പതിമാർക്ക് സാധിച്ചു.

ഇതിനോടകം ഇരുവരും മകൻ വേദുവിനൊപ്പം നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച് കഴിഞ്ഞു. പ്രിയയും നിഹാലും പ്രണയിച്ച് വിവാഹിതരായവരാണ്. ഡാൻസ് ക്ലാസിൽ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.

ഇപ്പോഴിത വിവാഹ ജീവിതം പത്താം വർഷത്തിൽ എത്തി നിൽക്കുമ്പോൾ കല്യാണ ദിവസം നടന്ന ചില രസകരമായ വിശേഷങ്ങൾ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയയും നിഹാലും.

‘ഞങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഒരുപാട് രാജ്യങ്ങളുണ്ട്. മകൻ വേദുവിന് ആറ് മാസം പ്രായമുള്ളപ്പോൾ അവനേയും കൊണ്ട് ഞങ്ങൾ യാത്രകൾ ചെയ്ത് തുടങ്ങി. ഞങ്ങൾ രണ്ടുപേരും പരസ്പരം സഹകരിച്ചാണ് അവനെ നോക്കുന്നത്. ഞങ്ങൾക്ക് യാത്രകൾ ഇഷ്ടമായത് പോലെ തന്നെ അവനും യാത്ര ഇഷ്ടമാണ്. അവൻ എല്ലാത്തരം ഭക്ഷണവും കഴിക്കും.

അവനേയും കൊണ്ട് യാത്ര ചെയ്യാൻ തീരുമാനിച്ചപ്പോൾ തന്നെ ഡോക്ടർമാരുടെ അഭിപ്രായം തേടിയിരുന്നു. അവരുടെ സമ്മതത്തോടെയാണ് അവനേയും കൊണ്ട് ലോകം ചുറ്റാൻ‌ തുടങ്ങിയത്. നിഹാലുമായി പ്രണയത്തിലായിയെന്ന് ചേച്ചി പൂർണ്ണിമ അറിഞ്ഞു. പിന്നെ വളരെ പെട്ടന്ന് കല്യാണം തീരുമാനിക്കുകയായിരുന്നു.’

‘കല്യാണം വേണ്ടെന്ന് പറഞ്ഞാണ് ഞാൻ ജീവിച്ചിരുന്നത്. അതുകൊണ്ട് തന്നെ വീട്ടുകാർക്ക് ഞാൻ സന്യസിക്കാൻ പോകുമോയെന്ന ടെൻഷനുണ്ടായിരുന്നു. കല്യാണ ദിവസം ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ട്. നിഹാലിന് മുണ്ട് കംഫേർട്ട് അല്ല. അതുകൊണ്ട് ഷേർവാണിയാണ് എടുത്തത്. ട്രയലൊക്കെ ചെയ്ത് നോക്കിയെങ്കിലും അവർ പാക്ക് ചെയ്ത് തന്നപ്പോൾ‌ പാന്റ് മാറിപ്പോയി.’

മണ്ഡപത്തിലേക്ക് വരാൻ പാന്റ് ധരിച്ചപ്പോൾ പാന്റ് കയറുന്നില്ല. ആ തിരക്കിൽ‌ എന്ത് ചെയ്യണമെന്നറിയില്ല. എല്ലാ ​ഗസ്റ്റും പെണ്ണിനും ചെക്കനും വേണ്ടി വെയ്റ്റ് ചെയ്യുകയാണ്. അവസാനം പൂർണ്ണിമ ചേച്ചി ഷോപ്പിൽ വിളിച്ച് വേ​ഗം ഒരു പാന്റ് എത്തിക്കാൻ ആവശ്യപ്പെട്ടു. പാന്റ് പരിപാടി നടക്കുന്ന സ്ഥലത്തേക്കാണ് ഷോപ്പിലെ ആളുകൾ കൊണ്ടുവന്നത്.’

‘അവിടെ വരെ എത്താൻ ഷോർവാണിക്ക് അടിയിൽ ബെർമുഡയാണ് ധരിച്ചത്. കാറിൽ ഇരുന്നുകൊണ്ട് തന്നെയാണ് മാറ്റിയത്. ഷോപ്പിലെ ആളുകൾ പെട്ടന്ന് തന്നെ പാന്റ് എത്തിച്ചില്ലായിരുന്നുവെങ്കിൽ അത് പാന്റില്ലാത്ത കല്യാണമായി പോയേനെ.

സദ്യ കഴിക്കുമ്പോൾ നിഹാലിന് നോൺവെജ് നിർബന്ധമാണ്. വിവാഹത്തിനും സദ്യയായിരുന്നു. വിവാഹത്തിന് തലേന്ന് അമ്മയോട് പറഞ്ഞ് നോൺവെജ് കറി കുറച്ച് ഉണ്ടാക്കി പാഴ്സൽ ചെയ്ത് കൊണ്ടുവന്നിട്ടാണ് അന്ന് വിവാഹ സദ്യ കഴിച്ചത്’ നിഹാലും പ്രിയയും പറഞ്ഞു.

നിഹാലും പ്രിയയും വിദേശത്തേക്ക് യാത്ര പോകുമ്പോൾ ചിലപ്പോഴെല്ലാം ഇന്ദ്രജിത്തും പൂർണിമയും മക്കളും ഇവർക്കൊപ്പമുണ്ടാകാറുണ്ട്. ‘സൗത്ത് കൊറിയയിൽ ടൂർ പോയപ്പോൾ ജീവനുള്ള ഒക്ടോപസിനെ ഞാൻ കഴിച്ചിരുന്നു. ആദ്യത്തെ അനുഭവമായിരുന്നു. ശ്രദ്ധിച്ച് കഴിച്ചില്ലെങ്കിൽ തൊണ്ടയിൽ കുടുങ്ങിയിരിക്കും ഒക്ടോപസ്. പിന്നെ കാര്യത്തിൽ തീരുമാനമാകും. പക്ഷെ വിജയകരമായി കഴിച്ചു’ നിഹാലും പ്രിയയും പറഞ്ഞു.

about priya

Continue Reading
You may also like...

More in News

Trending