Malayalam
ജീവനോടെ പ്ലെയിറ്റില്‍ കിടന്ന് പിടക്കുന്ന നീരാളിയെ കഴിച്ച് നിഹാൽ, ഭർത്താവിന് ഉമ്മ കൊടുക്കുന്നത് നിർത്തിയെന്ന് പ്രിയ
ജീവനോടെ പ്ലെയിറ്റില്‍ കിടന്ന് പിടക്കുന്ന നീരാളിയെ കഴിച്ച് നിഹാൽ, ഭർത്താവിന് ഉമ്മ കൊടുക്കുന്നത് നിർത്തിയെന്ന് പ്രിയ
നടി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരി എന്നതിലുപരി ഒരു അഭിനയത്രി കൂടിയാണ് പ്രിയ മോഹൻ. സോഷ്യൽ മീഡിയയിൽ താരങ്ങളാണ് പ്രിയയും ഭർത്താവ് നിഹാലും. സ്വന്തമായി ഒരു യൂട്യൂബ് ചാനലുള്ള ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കിടാറുണ്ട്. ഒത്തിരി രാജ്യങ്ങളിലൂടെ യാത്ര ചെയ്തിട്ടുള്ള പ്രിയയും നിഹാലും ഓരോ നാട്ടിലെയും വ്യത്യസ്തകള്‍ പരീക്ഷിക്കാറുണ്ട്. ഒപ്പം ഭക്ഷണത്തിലെ വൈവിധ്യം മനസിലാക്കുകയും ചെയ്യും. നിലവില്‍ കൊറിയ സന്ദര്‍ശിക്കുകയാണ് താരകുടുംബം.
ഇന്‍സ്റ്റാഗ്രാമിലൂടെ പ്രിയ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. അതിന് നല്‍കിയ ക്യാപ്ഷനില്‍ ഭര്‍ത്താവിന് ഇനി മുതല്‍ ഉമ്മ കൊടുക്കുന്നത് വരെ താന്‍ നിര്‍ത്തിയെന്നാണ് നടി സൂചിപ്പിച്ചിരിക്കുന്നത്.
കൊറിയയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ പങ്കുവെക്കുന്നതിനിടിയല്‍ അവിടുത്തെ സ്‌പെഷ്യല്‍ വിഭവം നിഹാല്‍ കഴിക്കുന്നതാണ് കാണിച്ചിരിക്കുന്നത്. ജീവനുള്ള നീരാളിയെയാണ് കഴിക്കുന്നത്.
‘കൊറിയയില്‍ നിന്നും എന്റെ ഭര്‍ത്താവ് ജീവനുള്ള നീരാളിയെ തിന്നുകയാണ്. ഇത് ചെയ്യാന്‍ നിങ്ങള്‍ ധൈര്യപ്പെടുമോ? ഇതിന് ശേഷം അദ്ദേഹത്തെ ചുംബിക്കുന്നത് പോലും ഞാനങ്ങ് നിര്‍ത്തി’, എന്നുമാണ് പ്രിയ മോഹന്‍ വീഡിയോയ്ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ജീവനോടെ പ്ലെയിറ്റില്‍ കിടന്ന് പിടക്കുന്ന നീരാളിയെ ചോപ്സ്റ്റിക്കില്‍ കോരി കഴിക്കുന്നതും ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഇരിക്കുകയും ചെയ്യുന്ന നിഹാലിനെയാണ് വീഡിയോയില്‍ പ്രിയ കാണിക്കുന്നത്.
നിഹാല്‍ ഒരു കില്ലാടി തന്നെയെന്നാണ് വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത്. ഇങ്ങനെ ചെയ്യുന്ന ഭര്‍ത്താവിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ചിലര്‍ പറയുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ഇങ്ങനെ പോയാല്‍ ഡിവോഴ്‌സ് വാങ്ങിക്കേണ്ട അവസ്ഥ വരുമോ? ഇതൊക്കെ എങ്ങനെ സാധിക്കുന്നു… എന്ന് തുടങ്ങ് നൂറ് കണക്കിന് കമന്റുകളാണ് പ്രിയയുടെ വീഡിയോയുടെ താഴെ വരുന്നത്.
