Connect with us

ജനപ്രിയന്‍ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക; പ്രതിഷേധ മാര്‍ച്ചിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍; ഉദ്ഘാടനം ശാന്തിവിള ദിനേശ്

News

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ വരുന്ന വെളിപ്പെടുത്തലുകള്‍ക്കിടെ പ്രതിഷേധമാര്‍ച്ചുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ .

ജനപ്രിയന്‍ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഇന്ന് 11 മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് മാര്‍ച്ച്. സിനിമാ സീരിയല്‍ സംവിധായകനായ ശാന്തിവിള ദിനേശ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും.

ദിലീപിനെ കേസില്‍ അന്യായമാി വേട്ടയാടുകയാണെന്നാണ് എകെഎംഎയുടെ വാദം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്ന് എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ അറിയിച്ചു. കേരളത്തിലെ എല്ലാ ഭാഗത്തു നിന്നുമുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആളുകളെത്തണമെന്ന് ഇദ്ദേഹം അറിയിച്ചിരുന്നു. അതേസമയം കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മാര്‍ച്ച് നടത്തുന്നതിന് തടസ്സങ്ങളുണ്ട്.

More in News

Trending

Recent

To Top