News
മകനെ കാണാൻ ഓടിയെത്തി, വിധി തകിടം മറിച്ചു! ജയിലിലെത്തിയപ്പോൾ സംഭവിച്ചത്! പൾസർ സുനിയുടെ അമ്മ പറയുന്നു
മകനെ കാണാൻ ഓടിയെത്തി, വിധി തകിടം മറിച്ചു! ജയിലിലെത്തിയപ്പോൾ സംഭവിച്ചത്! പൾസർ സുനിയുടെ അമ്മ പറയുന്നു
നടിയെ ആക്രമിച്ച് കേസിലെ മുഖ്യപ്രതി പൾസർ സുനി കടുത്ത മാനസിക സമ്മർദത്തിലെന്ന് അമ്മ ശോഭന. മുൻപൊരിക്കലും മകനെ ഈ രീതിയിൽ കണ്ടിട്ടില്ലെന്നും അമ്മ ശോഭന പറഞ്ഞു. എറണാകുളം സബ് ജയിലിലെത്തി സുനിയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അമ്മ
മാനസികമായി ബുദ്ധിമുട്ടിലാണ് അവൻ. ഭയങ്കര ക്ഷീണമാണ്. ഞാൻ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല. കേസിനെ കുറിച്ച് ഒന്നും ചോദിക്കല്ലേ അമ്മേ. ഞാൻ പറഞ്ഞാലും ഒരു കര്യവും ഇല്ല. ഇത് തന്നെ പുറത്ത് വരട്ടെ. അധികം സംസാരിക്കരുതെന്നാണ് ഡോക്ടർ പറഞ്ഞത്. അമ്മയെ ഞാൻ ഇനി ഇടയ്‌ക്കേ വിളിക്കൂ’
കുറ്റകൃത്യം ചെയ്യേണ്ടി വന്നപ്പോൾ മുതൽ പൾസർ സുനിക്ക് പേടിയുണ്ടെന്ന് അമ്മ പറയുന്നു. ദിലീപിന്റെ പേര് പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായതെന്ന് സുനി പറഞ്ഞതായും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെയും പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നതിന്‍റെയും അടിസ്ഥാനത്തില്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തും. സുനിയെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയിട്ടുണ്ട്.
അതേസമയം, പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തിയിട്ടില്ല. ആലുവ മജിസ്‌ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്.
പൾസർ സുനിയുടെ ജീവനു ഭീഷണിയുണ്ടെന്ന് അമ്മ ശോഭന നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതിനാലാണ് മകൻ എഴുതിയ കത്ത് പുറത്തുവിട്ടത്. ദിലീപ് പറഞ്ഞിട്ടാണ് മകൻ എല്ലാം ചെയ്തത്. കേസിൽ വേറെയും ആളുകളുണ്ടെന്നും അവർ പറഞ്ഞു. ഒരു ദിവസം ജില്ലാകോടതിയിൽ വച്ചാണ് കത്ത് തന്നത്. ആരെയും കാണിക്കരുതെന്നും ജീവനിൽ നല്ല പേടിയുണ്ടെന്നും എന്നാണ് താൻ ഇല്ലാതാകുന്നതെന്ന് അറിയില്ലെന്നും പറഞ്ഞാണ് കത്ത് തന്നത്. അവൻ പറഞ്ഞിട്ട് കത്ത് പുറത്തുവിട്ടാൽ മതിയെന്നാണ് പറഞ്ഞിരുന്നതെന്നും അമ്മ ശോഭ വെളിപ്പെടുത്തിയിരുന്നു. കത്ത് പുറത്തുവന്നതിനു പിന്നാലെ അന്വേഷണസംഘം അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.