26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേള മാറ്റിവെയ്ക്കാന്‍ തീരുമാനമായതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു.ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് ഐഎഫ്എഫ്കെ നടത്താന്‍ തീരുമാനിച്ചിരുന്നത്.
കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിന് അനുസരിച്ച് മേള നടത്തും. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ തിരുവനന്തപുരം തന്നെയാണ് വേദി. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിങ്ങനെ നാല് വേദികളിലായാണ് ഐഎഫ്എഫ്കെ നടന്നത്.
ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ രോഗവ്യാപനം ഉണ്ടാവാതിരിക്കാന്‍ ആയിരുന്നു നാല് വേദികളിലായി മേള നടത്തിയത്
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റായിരുന്നു ശരത്തിന്റേത്. എന്നാൽ അറസ്റ്റ് ചെയ്ത് ഉടൻ തന്നെ വിട്ടയച്ച ക്രൈംബ്രാഞ്ചിന്റെ നടപടി ഒരുപാട്...
2010 ൽ പുറത്തിറങ്ങിയ ‘ദബാംഗ്’ എന്ന സൂപ്പർഹിറ്റ് സൽമാൻഖാൻ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് സോനാക്ഷി സിൻഹ.ആ ചിത്രത്തിലെ അഭിനയത്തിന്...
മകന്റെ സിനിമയുടെ ട്രെയിലറിൽ ലോഞ്ചിൽ വികാരാധീനയായി ബോളിവുഡ് നടി ഭാഗ്യശ്രീ. ഭാഗ്യശ്രീയുടെ മകനും നടനുമായ അഭിമന്യു ദസ്സാനി നായകനാകുന്ന നികമ്മയുടെ ട്രെയിലറാണ്...