Connect with us

മലയാള സിനിമയില്‍ ആദ്യമായി സിനിമയുടെ അണിയറയില്‍ മുഴുവന്‍ സ്ത്രീകള്‍; ‘വയലറ്റ്‌സുമായി’മുക്ത ദീദി ചന്ദ്.

Interesting Stories

മലയാള സിനിമയില്‍ ആദ്യമായി സിനിമയുടെ അണിയറയില്‍ മുഴുവന്‍ സ്ത്രീകള്‍; ‘വയലറ്റ്‌സുമായി’മുക്ത ദീദി ചന്ദ്.

മലയാള സിനിമയില്‍ ആദ്യമായി സിനിമയുടെ അണിയറയില്‍ മുഴുവന്‍ സ്ത്രീകള്‍; ‘വയലറ്റ്‌സുമായി’മുക്ത ദീദി ചന്ദ്.

മലയാള സിനിമയില്‍ ആദ്യമായി മുഴുവന്‍ അണിയറ വിഭാഗങ്ങളും സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന വയലറ്റ്‌സ് എന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അന്താരാഷ്ട്ര വനിതാ ദിനത്തില്‍ എഴുത്തുകാരി കെ.ആര്‍.മീര നിര്‍വ്വഹിച്ചു.ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയായ മുക്ത ദീദി ചന്ദാണ് വയലറ്റ്‌സ് സംവിധാനം ചെയ്യുന്നത്.


ദീദി ദാമോദരന് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. പ്രമുഖ നര്ത്തകി മല്ലിക സാരാഭായിയാണ് നൃത്തസംവിധാനം നിര്വഹിക്കുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്ന ഫൌസിയ ഫാത്തിമയാണ്. നീതു മോഹന്‍ദാസാണ് സൌണ്ട് ഡിസൈനര്. സംഗീത സംവിധാനം ദ്രുത പെണ് ബാന്റിന് നേതൃത്വം നല്കുന്ന ശിവപാര്വ്വതി രവികുമാറാണ് നിര്വഹിക്കുന്നത്. ഗാനരചന വി എം ഗിരിജ. കലാസംവിധാനം ദുന്ദു , ടൈറ്റില് ഡിസൈന്‍ ധന്യ, ഫാത്തിമ റഫീഖ് ശേഖര് തീം മ്യൂസിക്, എഡിറ്റിംഗ് ബീന പോള്, വസ്ത്രാലങ്കാരം ഡെബലീന ബേറ , മെയ്ക്കപ്പ് അജ്ഞലി നായര്. സീമ, സജിത മഠത്തില്, പ്രിയങ്ക, സരസ ബാലുശ്ശേരി, അര്ച്ചന പത്മിനി എന്നിവരാണ് കഥാപാത്രങ്ങളായി എത്തുന്നത്. രാമു, കൈലാഷ്, രണ്ജി പണിക്കര്, സംവിധായകന്‍ ഹരിഹരന്‍ എന്നിവരും ചിത്രത്തില് അഭിനയിക്കുന്നു.


മുക്തയുടെ ആദ്യ ഫീച്ചര്‍ സിനിമാ സംരംഭമാണ് വയലറ്റ്‌സ്. കഴിഞ്ഞ തിരുവനന്തപുരം രാജ്യാന്തര ഹ്രസ്വ ചിത്ര ചലച്ചിത്രമേളയില് പ്രദര്‍ശിപ്പിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സഹധര്‍മ്മിണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സുനന്ദ , കോഴിക്കോട്ടെ വിജിയുടെ നേതൃത്വത്തില്‍ നടന്ന ഇരിക്കല്‍ സമരത്തെക്കുറിച്ചെടുത്ത റൈസ് എന്നീ ഡോക്യുമെന്ററികള് ഉള്‌പ്പെടെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളുടെ സംവിധായികയാണ്.

സുനന്ദ കൊല്‍ക്കത്ത 2019 സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ജോണ്‍ എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര് കൂടിയാണു മുക്ത.

New Women movie Violets….

Continue Reading
You may also like...

More in Interesting Stories

Trending

Recent

To Top