അമ്മയും കുടുംബിനിയുമായി ക്യൂട്ട് കാതല്‍ സന്ധ്യ !!!
വിവാഹശേഷം സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുന്ന നായികമാര്‍ ഒട്ടേറയാണ്. കാതല്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രിയങ്കരിയായ താരമാണ് സന്ധ്യ. 2015 ഡിസംബറിലായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി കാതല്‍ സന്ധ്യയുടെ വിവാഹം.2016 ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു.
താരം വിവാഹ ആഘോഷത്തിനു മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും വിനിയോഗിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ബാലാജി ശക്തിവേല്‍ സംവിധാനം ചെയ്ത കാതല്‍ എന്ന ചിത്രത്തിലൂടെയാണ് സന്ധ്യ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.ചിത്രം വന്‍ വിജയമായപ്പോള്‍ സന്ധ്യ പിന്നീട് കാതല്‍ സന്ധ്യയെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
തമിഴ്, തെലുങ്ക്,മലയാളം, കന്നട എന്നീ ഭാഷകളിലായി നാല്‍പ്പതിലധികം ചിത്രങ്ങളില്‍ സന്ധ്യ വേഷമിട്ടുബാലാജി.ചെന്നൈ പ്രളയത്തിന്റെ ബഹളത്തിലായിരുന്നു സന്ധ്യയുടെ വിവാഹം നടന്നത്.
വടപളനിയിലെ ആറാംനിലയിലെ ഫ്‌ലാറ്റില്‍ കാതല്‍ സന്ധ്യയുടെ കുടുംബം കുടുങ്ങിപ്പോയി.വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അശോക് നഗറിലെ വെങ്കട്ട് ചന്ദ്രശേഖരന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയാതായി. ഒടുവില്‍ ആര്‍ഭാടമായി നടത്താനുദ്ദേശിച്ച വിവാഹം അതോടെ ലളിതമായ ചടങ്ങാക്കി മാറ്റി. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.
kathal sandhyas Daughter….
