Actress
മഞ്ജു അവിടെയുണ്ട്, പക്ഷെ തിരക്കിനിടയിൽ ആക്ടീവ് ആകാൻ പറ്റണമെന്നില്ല, പക്ഷെ അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല; സജിത മഠത്തിൽ
മഞ്ജു അവിടെയുണ്ട്, പക്ഷെ തിരക്കിനിടയിൽ ആക്ടീവ് ആകാൻ പറ്റണമെന്നില്ല, പക്ഷെ അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല; സജിത മഠത്തിൽ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പല പ്രമുഖ നടിമാരും കമ്മീഷന് മുമ്പാകെ നൽകിയിട്ടുള്ള മൊഴി ഞെട്ടിക്കുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ വിവാദങ്ങൾക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. സിനിമാ മേഖലയിൽ മാത്രമല്ല, രാഷ്ട്രീയത്തും വൻ ചർച്ചകൾക്കാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വഴിതെളിച്ചിരിക്കുന്നത്.
2017 ൽ നടി ആക്രമിക്കപ്പെട്ട ശേഷമാണ് ഡബ്ല്യുസിസിയുടെ ഉദയം. പലപ്പോഴും കടുത്ത അവഹേളനങ്ങൾ നേരിട്ടാണ് നടികളുടെ സംഘടനയ്ക്ക് നേരിടേണ്ടി വന്നത്. സംഘടനയിലെ അംഗങ്ങളായ നടിമാരിൽ ഭൂരിഭാഗം പേർക്കും അവസരങ്ങൾ നഷ്ടപ്പെട്ടു. എന്നാൽ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരു നടി തന്നെ തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് വലിയ ചർച്ചയായി മാറിയിരുന്നു.
അതേസമയം ഡബ്ല്യുസിസിക്കുള്ളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ വന്നിരുന്നു. നടി മഞ്ജു വാര്യർ സംഘടനയുടെ പല പ്രതിസന്ധി ഘട്ടങ്ങളിലും സഹകരിക്കാത്ത സാഹചര്യം വന്നുവെന്നാണ് പുറത്ത് വന്നിരുന്നത്. സുരഭി ലക്ഷ്മി, വിധു വിൻസെന്റ് എന്നിവർ സംഘടന വിട്ടതും ചർച്ചയായിരുന്നു.
മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ നിന്നും അകന്ന് നിൽക്കുന്നത് നിരവധി തവണ ചർച്ചയായതാണ്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തക്കതായ മറുപടിയും മഞ്ജു നൽകിയിരുന്നില്ല. ഇപ്പോഴിതാ മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ ഉണ്ടോ ഇല്ലയൊ എന്നും സംഘടനയ്ക്കുള്ളിൽ എന്താണ് സംഭവിച്ചതെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംഘടനയിലെ അംഗമായ നടി സജിത മഠത്തിൽ.
കൂടെ ഒരുപാട് പേരുണ്ട്. പക്ഷെ ചിലപ്പോൾ ചിലർക്ക് ആക്ടീവാകാൻ പറ്റണമെന്നില്ല. എനിക്ക് എന്റെ ജീവിതത്തിലെയോ കരിയറിലെയോ പ്രശ്നങ്ങൾ കാരണം ആക്ടീവ് ആകണമെന്നില്ല. അതിനർത്ഥം ഞാൻ അവിടെ ഇല്ലെന്നല്ല. അതിന് പകരം വേറൊരാൾ ഭയങ്കരമായി ആക്ടീവ് ആയിരിക്കും. ഇങ്ങനെയാണ് അത് പോയിക്കൊണ്ടിരിക്കുന്നത്. മഞ്ജു അവിടെയുണ്ട്. പക്ഷെ തിരക്കിനിടയിൽ അവർക്കത് പറ്റിക്കോളണമെന്നില്ല.
പക്ഷെ അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല. തിരിച്ച് ഡബ്ല്യുസിസിയും തള്ളിപ്പറഞ്ഞിട്ടില്ല. ഞങ്ങൾ പരസ്പരം കൈ പിടിക്കേണ്ട സ്ഥലത്തൊക്കെ കൈ പിടിച്ചിട്ടുണ്ട്. ഒന്നിച്ച് നിന്നിട്ടുണ്ട്. അങ്ങനെയാണ് അത് വേണ്ടതെന്നും സജിത മഠത്തിൽ ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു.
ഡബ്ല്യുസിസി രൂപീകരണത്തിന് മുമ്പ് നിരവധി അവസരങ്ങൾ ലഭിച്ച ഒരു നടിയ്ക്ക് ഡബ്ല്യുസിസി അംഗമായ ശേഷം അവസരങ്ങൾ ഇല്ലാതായെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മാത്രമല്ല, ഡബ്ല്യുസിസി സ്ഥാപക അംഗമായ ഒരേയൊരു അംഗത്തിന് മാത്രം കൈനിറയെ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവർ മാത്രമാണ് സിനിമാ രംഗത്ത് സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച് പറഞ്ഞത്. സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്നാണ് ഈ നടി പറഞ്ഞതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി പരാമർശിക്കുന്ന നടി ആരാണെന്ന് വ്യക്തമല്ല.
എന്നാൽ ഈ നടി മഞ്ജു വാര്യരാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. മഞ്ജു വാര്യർക്ക് മാത്രമാണ് തുടരെത്തുടരെ സിനിമയിൽ അവസരം ലഭിക്കുന്നത്. മലയാള സിനിമയിൽ സജീവമായി നിൽക്കുന്നത് മഞ്ജു വാര്യർ മാത്രമാണെന്നുമായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം. ഇതിന്റെ പേരിൽ നടിയ്ക്കെതിരെ കടുത്ത പവിമർശനം ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സജിത മഠത്തിൽ രംഗത്തതെ്തയിിരിക്കുന്നത്.
