Connect with us

മാമാങ്കം കണ്ടവർക്ക് ഒന്ന് മാത്രമേ ചോദിയ്ക്കാനുള്ളൂ; നീരജ് മാധവ് എവിടെ; കാരണം വെളിപ്പെടുത്തി താരം!

Malayalam Breaking News

മാമാങ്കം കണ്ടവർക്ക് ഒന്ന് മാത്രമേ ചോദിയ്ക്കാനുള്ളൂ; നീരജ് മാധവ് എവിടെ; കാരണം വെളിപ്പെടുത്തി താരം!

മാമാങ്കം കണ്ടവർക്ക് ഒന്ന് മാത്രമേ ചോദിയ്ക്കാനുള്ളൂ; നീരജ് മാധവ് എവിടെ; കാരണം വെളിപ്പെടുത്തി താരം!

ചരിത്ര പശ്ചാത്തലത്തില്ൻ്റെ അണിയറയില്‍ ഒരുങ്ങിയ മാമാങ്കം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർക്ക് ചോദിക്കാനുള്ളത് ഒന്ന് മാത്രമാണ്. മാമാങ്കത്തിൽ നീരജ് മാധവ് എവിടെ? മാമാങ്കം സെറ്റിൽ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങളും നീരജ് മുമ്പ് പങ്കുവച്ചിരുന്നു. എന്നാൽ സിനിമ പുറത്തിറങ്ങിയതോടെ സിനിമയിൽ താരത്തെ കാണാനില്ല. ഒടുവിൽ കാരണം വെളിപ്പെടുത്തി നീരജ് എത്തിയിരിക്കുകയാണ്

നീരജിന്റെ കുറിപ്പ്

മാമാങ്കത്തിൽ ഞാൻ എവിടെയെന്ന് ഒരുപാട് പേർ ചോദിച്ചു. അതിന്റെ ഉത്തരം ഇതാണ്. നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് ഞാൻ അഭിനയിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസം ഒരാഴ്ചയായിരുന്നു ഷോട്ട്. അതിഥി വേഷമാണെങ്കിലും സിനിമയിൽ പ്രാധാന്യമേറിയ കഥാപാത്രമായിരുന്നതുകൊണ്ടു തന്നെ അതിനായി അൽപം കഠിനാദ്ധ്വാനവും ചെയ്യേണ്ടി വന്നു. ഒരുമാസത്തോളം കളരിപ്പയറ്റും മറ്റ് ആയോധനമുറകളും ഇതിനായി പഠിച്ചു.

എന്നാൽ കാര്യങ്ങൾ നേരെ തകിടംമറിഞ്ഞു. അവസാന നിമിഷം തിരക്കഥയിലും സംവിധാനത്തിലും സ്റ്റണ്ട് ടീമിലും താരനിരയിലും മാറ്റങ്ങൾ ഉണ്ടായി. സിനിമയോട് യോജിക്കാത്തതിനാൽ എന്റെ ഫൈറ്റ് സീക്വൻസ് മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞു. അങ്ങനെ ഫൈനൽ കട്ടിൽ ആ രംഗം ഒഴിവാക്കി. അത് അൽപം വേദനിപ്പിക്കുന്നതായിരുന്നു. പക്ഷേ എനിക്ക് ആരോടും പരാതിയില്ല. അതൊരു നല്ല തീരുമാനമായിരുന്നുവെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. സിനിമയുടെ നല്ലതിന് വേണ്ടിയാണല്ലോ. എന്റെ നീക്കം ചെയ്ത രംഗം യുട്യൂബിൽ ഡിലീറ്റഡ് സീൻസ് ആയി അപ്‍ലോഡ് ചെയ്യുമെന്നും അറിയിച്ചു. എന്തായാലും നിങ്ങൾക്ക് അത് ഉടൻ കാണാൻ സാധിക്കും. മാമാങ്കം ടീമിന് എല്ലാ ആശംസകളും. പ്രിയപ്പെട്ട മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ ഇനിയും എനിക്ക് കാത്തിരിക്കേണ്ടി വരും.’–നീരജ് മാധവ് പറഞ്ഞു.

Neeraj Madhav About Mamankam

More in Malayalam Breaking News

Trending

Recent

To Top