‘സ്റ്റൈലിഷായി അച്ഛനും മകളും ; ചിത്രങ്ങളുമായി ‘ നീരജ് മാധവ് !
മലയാളത്തിൽ നിരവധി ആരാധകരുള്ള യുവ നടൻമാരിലൊരാളാണ് നീരജ് മാധവ്. ഒട്ടേറെ സിനിമകളിൽ നായകനായി നീരജ് തിളങ്ങിയരുന്നു. അഭിനോതാവ് എന്ന നിലയില്‍ മാത്രമല്ല തിരക്കഥ, ആലാപനം, സംഗീത സംവിധാനം എന്നീ മേഖലകളിലും നീരജ് ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ നീരജ് തന്റെ സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മകള്‍ നിളയ്ക്കൊപ്പം നീരജ് ഷെയര്‍ ചെയ്ത ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ അച്ഛനും മകളും’ എന്ന അടിക്കുറിപ്പോടെ നീരജ് പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിനൊപ്പം രസകരമായ ഹാഷ്ടാഗുകളും നീരജ് കുറിച്ചിട്ടുണ്ട്.2021 ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിയ്ക്കും മകള്‍ ജനിക്കുന്നത്. മകളുടെ ഒന്നാം പിറന്നാളിനാണ് കുഞ്ഞിന്റെ മുഴുവന്‍ പേര് നിലാങ്ക എന്നാണെന്ന് നീരജ് വ്യക്തമാക്കിയത്.
നീരജിന്റെ റാപ്പ് ഗാനങ്ങള്‍ക്കു ഒരു വലിയ ആരാധകവൃന്ദം തന്നെയുണ്ട്. അക്കരപ്പച്ച, പണിപ്പാളി, ആര്‍പ്പോ എന്നീ ഗാനങ്ങള്‍ ലൂപ്പിലിട്ട് കേള്‍ക്കാത്തവര്‍ തന്നെ കുറവായിരിക്കും. എ ആര് റഹ്മാനു വേണ്ടിയും നീരജ് റാപ്പ് വരികളെഴുതിയിരുന്നു. ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ വെന്തു തണിന്തതു കാട്’ എന്ന ചിത്രത്തിനായാണ് നീരജ് വരികള്‍ രചിച്ചത്. സന്തോഷം പങ്കുവച്ചു കൊണ്ട് എ ആര് റഹ്മാനൊപ്പമുളള ചിത്രവും നീരജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
അപര്‍ണ ബാലമുരളിയോടൊപ്പം ചെയ്ത ‘ സുന്ദരി ഗാര്‍ഡന്‍സ്’ ആണ് നീരജിന്റെ അവസാനമായി റിലീസിനെത്തിയ മലയാള ചിത്രം. സോണി ലിവ് ല്‍ റിലീസ് ചെയ്ത ചിത്രം നല്ല പ്രതികരണങ്ങളാണ് നേടിയത്.
