Connect with us

വരലക്ഷ്മിയ്ക്ക് പിറന്നാൾ ആശംസകളുമായി ശരത്കുമാർ; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ് !!!

News

വരലക്ഷ്മിയ്ക്ക് പിറന്നാൾ ആശംസകളുമായി ശരത്കുമാർ; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ് !!!

വരലക്ഷ്മിയ്ക്ക് പിറന്നാൾ ആശംസകളുമായി ശരത്കുമാർ; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ് !!!

തെന്നിന്ത്യയിലാകെ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. നടി എന്നതിലുപരി നടന്‍ ശരത് കുമാറിന്റെ മകളാണെന്നുള്ള പ്രത്യേകതയും വരലക്ഷ്മിയ്ക്കുണ്ട്. അതുകൊണ്ട് തന്നെ താരപുത്രിയുടെ സിനിമയിലേക്കുള്ള പ്രവേശനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന വരലക്ഷ്മി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. നായികയായും വില്ലത്തിയായും കിടിലന്‍ പോലീസ് ഓഫീസറായിട്ടുമൊക്കെ വരലക്ഷ്മി സിനിമകളില്‍ തിളങ്ങി.

അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയതുകൊണ്ടാണ് നടി സിനിമയില്‍ സജീവമായത്. മമ്മൂട്ടിക്കൊപ്പം കസബ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകളിലൂടെയാണ് നടി മോളിവുഡിലും തിളങ്ങിയത്. കോളിവുഡില്‍ ഇപ്പോള്‍ മുന്‍നിര നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരം കൂടിയാണ് വരലക്ഷ്മി. സ്ഥിരം റൊമാന്റിക് നായിക കഥാപാത്രങ്ങളില്‍ നിന്നും മാറി കുറച്ച് ബോള്‍ഡ് ലുക്കുള്ള വേഷങ്ങളാണ് വരലക്ഷ്മി ഇതുവരെ ചെയ്തിട്ടുള്ളത്.

വരലക്ഷ്മി അവതരിപ്പിച്ചവയിൽ ഏറെയും വില്ലൻ ടച്ചുള്ള കഥാപാത്രങ്ങളായിരുന്നു. അവ അതിശയിപ്പിക്കുന്ന രീതിയിൽ സ്ക്രീനിൽ അവതരിപ്പിക്കാനും വരലക്ഷ്മിയ്ക്ക് സാധിച്ചു. 2012ല്‍ സിമ്പു നായകനായ പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി സിനിമയിലെത്തിയത്. നടി എന്നതിലുപരി നല്ലൊരു നർത്തകിയും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം.

എന്നാൽ ഇന്ന് വരലക്ഷ്മിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. മാര്‍ച്ച് 5 ന് വരലക്ഷ്മിയുടെ ജന്മദിനമാണ്. മകള്‍ക്ക് ബര്‍ത്ത് ഡേ ആശംസകള്‍ അറിയിച്ച് ശരത് കുമാര്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലായി മാറുന്നത്. കുട്ടിക്കാലം മുതലുള്ള വരലക്ഷ്മിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തുവച്ച വീഡിയോ സഹിതമാണ് ശരത്കുമാറിന്റെ പിറന്നാള്‍ ആശംസ.

‘എന്റെ പ്രിയപ്പെട്ട വരൂ, നിന്റെ ഈ ജന്മദിനം കൂടുതല്‍ സന്തോഷവും ആനന്ദവും നിറഞ്ഞതാണ്. സ്നേഹവും വാത്സല്യവും നിറഞ്ഞ ഒരു പങ്കാളിയെ നീ സ്വയം കണ്ടെത്തി. വിധി അതിന്റെ ദൈവിക ശക്തികളാല്‍ ഒരു നീണ്ട സ്നേഹ യാത്രയില്‍ നിങ്ങള്‍ രണ്ട് പേരെയും നയിക്കും. ജന്മദിനാശംസകള്‍ വരൂ. നിന്റെ ജീവിതം എപ്പോഴും അനുഗഹ്രിക്കപ്പെടട്ടെ. നിറയെ സ്നേഹത്തോടെ അച്ഛന്‍’ എന്നായിരുന്നു ശരത്കുമാറിന്റെ ആശംസ. എന്തായാലും താരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ ദിവസമായിരുന്നു വരലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വരലക്ഷ്മിയുടെ രണ്ടാനമ്മയും നടിയുമായ രാധിക ശരത്കുമാറാണ് വരലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കിട്ടത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി ശരത്കുമാർ അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിൽ തന്റെ സോൾമേറ്റിനെ കണ്ടെത്തി. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇന്നലെ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. അവർക്ക് ഞങ്ങൾ സന്തോഷം നേരുന്നു’, എന്നാണ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് രാധിക കുറിച്ചത്.

വരലക്ഷ്മിയുടേത് പ്രണയ വിവാഹമാണ്. നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ പ്രതിശ്രുത വരൻ. വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കളായിരുന്നു. ഈ വർഷാവസാനത്തോടെ വിവാഹമുണ്ടാകുമെന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗാലറിസ്റ്റാണ് വരലക്ഷ്മിയുടെ വരൻ നിക്കോളായ് തമിഴ് സ്റ്റൈലിലാണ് വിവാഹനിശ്ചയം നടന്നത്.

വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നതെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഓഫ് വൈറ്റിൽ‌ ഗോൾഡൺ ബോഡറുള്ള സാരിയും റോസ് നിറത്തിലുള്ള ബ്രൊക്കേഡ് ബ്ലൗസും അതിനിണങ്ങിയ ആഭരണങ്ങളും അണിഞ്ഞ് സിംപിൾ ലുക്കിലാണ് ചടങ്ങിന് വരലക്ഷ്മി എത്തിയത്. ടിപ്പിക്കൽ തമിഴ് പയ്യനായി മുണ്ടും ഷർട്ടും ധരിച്ചാണ് വരലക്ഷ്മിയുടെ വരൻ നിക്കോളായ് സച്ച്ദേവ് എത്തിയത്. ചിത്രങ്ങൾ‌ വൈറലായതോടെ ലിസി ലക്ഷ്മി അടക്കമുള്ള താരങ്ങൾ വരലക്ഷ്മിക്കും വരനും ആശംസകൾ നേർന്ന് എത്തി.

More in News

Trending