മറച്ചുവെച്ച സത്യം വെളിച്ചത്തിലേക്ക്; പ്രതിശ്രുത വരനെ പരിചയപ്പെടുത്തി സുരഭി സന്തോഷ്; വിവാഹനിശ്ചയം കഴിഞ്ഞിട്ട് നാളുകളായി; വെളിപ്പെടുത്താൻ വൈകിയതിന്റെ കാരണം ഇതാണെന്ന് താരം!!!
By
2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ശ്രദ്ധയമായ താരമാണ് സുരഭി സന്തോഷ്. നടി എന്നതിലുപരി മോഡലും ക്ലാസിക്കൽ ഡാൻസറും അഭിഭാഷകയുമാണ് സുരഭി. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സുരഭി ഒടുവിൽ അഭിനയിച്ചത് ധ്യാൻ ശ്രീനിവാസനോടൊപ്പം ‘ആപ് കൈസാ ഹോ’ എന്ന ചിത്രത്തിലാണ്.
എന്നാൽ ഇപ്പോൾ സുരഭി പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ആരാധകർക്കിടയിൽ ചർച്ചവിഷയമായി മാറുന്നത്. എന്നെന്നും എന്റേത് എന്ന വാചകവുമായി ജീവിതത്തിന്റെ അടുത്ത ചുവടുവെയ്പ്പ് താൻ നടത്തുന്നുവെന്ന പ്രഖ്യാപനമാണ് സുരഭി സന്തോഷ് പുതിയ സോഷ്യൽമീഡിയ പോസ്റ്റിലൂടെ നടത്തിയത്. താൻ വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന സൂചനയാണ് ഈ പോസ്റ്റിലൂടെ സുരഭി നൽകിയത്.
വിവാഹനിശ്ചയം കഴിഞ്ഞു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. വരന്റെ മുഖം മറച്ചു കൊണ്ടാണ് സുരഭിയുടെ പോസ്റ്റ്. എന്നാൽ ഈ പോസ്റ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. വിവാഹമാണോ വിവാഹ നിശ്ചയമാണോ അതോ വിവാഹ പ്രഖ്യാപനമാണോ ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നില്ല.
ഒപ്പമുള്ള ആളെ കുറിച്ചുള്ള വിവരങ്ങളും നടി വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ താരം തന്റെ പ്രതിശ്രുത വരനെ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് വരന്റെ മുഖം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിശ്രുത വരൻ പ്രണവ് ചന്ദ്രനെ പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതിനിടെ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലും സുരഭി തന്റെ വിവാഹവിശേഷങ്ങൾ പങ്കുവെച്ചു. ബോളിവുഡ് ഗായകനാണ് പ്രണവ് ചന്ദ്രൻ. സരിഗമ ലേബലിലെ ആർടിസ്റ്റാണ്. മലയാളി തന്നെയാണ്. പയ്യന്നൂരാണ് ജന്മനാട്, പക്ഷേ ജനിച്ചു വളർന്നത് മുംബൈയിൽ ആണ്. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണെന്നും സുരഭി പറഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞിട്ട് കുറച്ചു നാളുകളായെന്നും അത് വെളിപ്പെടുത്താൻ വൈകിയതിന്റെ കാരണവും സുരഭി തുറന്നുപറയുകയാണ്. മാർച്ചിലാണ് ഞങ്ങൾ ആദ്യം കണ്ടുമുട്ടിയത്.
വിവാഹനിശ്ചയം കഴിഞ്ഞിട്ട് കുറച്ചുനാളായി. വീട്ടുകാരുടെ നിർബന്ധത്തിൽ ആയിരുന്നു അന്ന് അത് നടത്തിയത്. പിന്നീട് ഞങ്ങൾക്ക് തമ്മിൽ മനസ്സിലാക്കാൻ കുറച്ചു സമയം വേണമെന്നു തോന്നി. അതുകൊണ്ടാണ് വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സൂചന ഇതുവരെ എവിടെയും നൽകാത്തത്. ഇത്രയും നാൾകൊണ്ട് ഞങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കി ഒരുമിച്ച് പോകാൻ പറ്റുമെന്ന് മനസ്സിലായി.
അതാണ് ഇപ്പോൾ എല്ലാവരോടും ഈ വിവരം വെളിപ്പെടുത്താൻ തീരുമാനിച്ചത്,’ സുരഭി അഭിമുഖത്തിൽ വ്യക്തമാക്കി. തന്റെ അഭിരുചികൾ മനസ്സിലാക്കുന്ന, തനിക്ക് കംഫർട്ടബിൾ ആയ ഒരാൾ ആണ് പ്രണവ് എന്നും സുരഭി പറഞ്ഞു. മാർച്ച് 25 ന് തിരുവനന്തപുരം കോവളത്ത് വെച്ചാണ് ഇരുവരുടെയും വിവാഹം. സുരഭി തിരുവനന്തപുരം സ്വദേശി. എന്നാലിപ്പോൾ സ്ഥിരതാമസം ബെംഗളൂരുവിൽ ആണ്. അവിടെ അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യുകയാണ് താരം. കൂടാതെ അഭിനയത്തിലും സജീവമാണ് സുരഭി സന്തോഷ്.