Malayalam
ഞെട്ടണ്ട ഇത് ഞാൻ തന്നെയാ; വിവാഹ വാർഷിക ദിനത്തിൽ സർപ്രൈസ് വീഡിയോയുമായി നീരജ് മാധവ്
ഞെട്ടണ്ട ഇത് ഞാൻ തന്നെയാ; വിവാഹ വാർഷിക ദിനത്തിൽ സർപ്രൈസ് വീഡിയോയുമായി നീരജ് മാധവ്
Published on
വിവാഹവാർഷിക ദിനത്തിൽ ഭാര്യ ദീപ്തിയുടെ രസകരമായൊരു വിഡിയോ പങ്കുവച്ച് നടൻ നീരജ് മാധവ്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും രണ്ടാം വിവാഹവാർഷികം ആഘോഷി ച്ചത്
കല്യാണം കഴിഞ്ഞുള്ള ആദ്യ മാസം ദീപ്തിക്ക് കൊടുത്ത സര്‍പ്രൈസിന്റെ നിമിഷങ്ങളാണ് താരം ആരാധകർക്കായി പങ്കുവച്ചത്.
‘ദി ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയപ്പോള്‍ ദീപ്തി വളരെ സങ്കടത്തിലായിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാണ് ഞങ്ങള്‍ അത്രയും ദിവസം മാറി നില്‍ക്കുന്നത്. ഒരു മാസം കഴിഞ്ഞ് കാണാമെന്ന് കള്ളം പറഞ്ഞിട്ടാണ് ഞാന്‍ പോയത്.
എന്നാല്‍ ഞാന്‍ ശരിക്കും അപ്പോള്‍ കൊച്ചിയിലേക്ക് ഫ്ലൈറ്റ് കേറിയതായിരുന്നു അവള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കാന്‍.’ എന്ന അടിക്കുറിപ്പോടെയാണ് നീരജ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിവാഹവാർഷികത്തിൽ നിരവധി പേരാണ് ആശംസകളുമായി എത്തിയത്
neeraj madhav
Continue Reading
You may also like...
Related Topics:Neeraj Madhav
