Connect with us

ചേട്ടന്റെ അമ്മയോട് പോയി പറയൂ; ചുട്ട മറുപടി നൽകി നന്ദന വര്‍മ്മ

Malayalam

ചേട്ടന്റെ അമ്മയോട് പോയി പറയൂ; ചുട്ട മറുപടി നൽകി നന്ദന വര്‍മ്മ

ചേട്ടന്റെ അമ്മയോട് പോയി പറയൂ; ചുട്ട മറുപടി നൽകി നന്ദന വര്‍മ്മ

ഗപ്പിയിലൂടെ ഉമ്മച്ചികുട്ടിയായി വന്ന് പ്രേക്ഷകരുടെ മനം കവർന്ന ബാല താരമാണ് നന്ദന വര്‍മ്മ. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നൽകിയതിന് കുറിച്ച് മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്

‘സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ് ഞാന്‍. അക്കൗണ്ട് ഒക്കെ ഞാന്‍ തന്നെ ആണ് ഹാന്‍ഡില്‍ ചെയ്യുന്നത്. ഒരിക്കല്‍ ഒരാള്‍ വളരെ മോശമായി കമന്റ് ഇട്ടപ്പോള്‍ ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്ന് അതിന് മറുപടി നല്‍കി. അത് പെട്ടെന്ന് വന്ന മറുപടി ആണ്. ആ സമയത്ത് അത് കുറച്ച് വിവാദമായി. കുറേപേര്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് വിമര്‍ശിച്ചു. പക്ഷേ കുറേപേര്‍ എന്നെ പിന്തുണച്ചു. സിനിമാ രംഗത്ത് നിന്ന് എന്നെ അറിയുന്ന കുറേ പേര്‍ ആ കൊടുത്ത മറുപടി നന്നായി എന്ന് പറഞ്ഞു.’

‘എനിക്കിഷ്ടമില്ലാത്ത, അല്ലെങ്കില്‍ മോശം ഭാഷയില്‍ ആര് കമന്റ് ചെയ്താലും ഞാന്‍ അതിന് അപ്പോള്‍ തന്നെ മറുപടി കൊടുക്കാറുണ്ട്. അങ്ങനെ മറുപടി കൊടുത്തതിന് ശേഷം മാത്രമേ വീട്ടില്‍ പറയാറുള്ളൂ. അന്ന് ആ ചേട്ടന്‍ ആ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്തു. അത്തരക്കര്‍ക്കൊക്കെ അങ്ങനത്തെ മറുപടി അല്ലേ കൊടുക്കണ്ടേത്. പിന്നീട് അങ്ങനെ ആര് ചെയ്താലും അതിന് മറുപടി കൊടുക്കേം ചെയ്യും അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സ്റ്റോറിയായി ഇടുകയും ചെയ്യും.’ നന്ദന പറഞ്ഞു.

nandhana varmma

More in Malayalam

Trending

Recent

To Top