Interviews
ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് ഒരു വാർത്ത ചാനൽ എന്നെ ‘മാഡം’ ആക്കി മാറ്റി; എന്റെ പ്രായം തന്നെ എത്രയുണ്ട് ?- രൂക്ഷ പ്രതികരണവുമായി നമിത പ്രമോദ്
ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് ഒരു വാർത്ത ചാനൽ എന്നെ ‘മാഡം’ ആക്കി മാറ്റി; എന്റെ പ്രായം തന്നെ എത്രയുണ്ട് ?- രൂക്ഷ പ്രതികരണവുമായി നമിത പ്രമോദ്
By
ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് ഒരു വാർത്ത ചാനൽ എന്നെ ‘മാഡം’ ആക്കി മാറ്റി; എന്റെ പ്രായം തന്നെ എത്രയുണ്ട് ?- രൂക്ഷ പ്രതികരണവുമായി നമിത പ്രമോദ്
നടി ആക്രമിക്കപ്പെട്ട കേസിൽ ദലീപ് പ്രതി ചേർക്കപെട്ടപ്പോൾ ഏറ്റവുമധികം വിവാദങ്ങൾ നേരിട്ടത് നമിത പ്രമോദാണ്. കാവ്യാ മാധവനൊപ്പം തന്നെ നമിതയുടെ പേരും കേസിൽ വലിച്ചിഴക്കപ്പെട്ടു. അതിനെകുറിച്ച് മനസ് തുറക്കുകയാണ് നമിത പ്രമോദ്.
ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് ഒരു വാർത്ത ചാനൽ എന്നെ ‘മാഡം’ ആക്കി മാറ്റി. അന്ന് ഞാൻ പ്രിയൻ സാറിന്റെ തമിഴ് സിനിമയിൽ അഭിനയിക്കുകയാണ്. എന്നെ അത് മാനസികമായി ബാധിച്ചില്ല, പക്ഷേ കുടുംബത്തിന് അങ്ങനെ അല്ലായിരുന്നു.’–നമിത വ്യക്തമാക്കി.
Dileep, Namitha Pramod at Amar Akbar Anthony Audio Launch Stills-Photos
‘ഇത്തരം കേസുമായി ബന്ധപ്പെട്ട് സ്വന്തം മകളുടെ പേര് വലിച്ചിഴയ്ക്കുമ്പോൾ അമ്മയ്ക്കും മറ്റുള്ളവർക്കും ഉണ്ടാകുന്ന പേടി ഓർത്തുനോക്കൂ. ഞങ്ങളുടേത് സാധാരണ കുടുംബമാണ്, എന്റെ പ്രായം തന്നെ എത്രയുണ്ട്? ഇങ്ങനെയുള്ള റിപ്പോർട്ടുകള് കൊടുക്കുമ്പോൾ ഈ കാര്യങ്ങളൊക്കെ അവരുമൊന്ന് ചിന്തിക്കണം, കൃത്യതയാണ് പ്രധാനമായും വേണ്ടത്.’
‘സാധാരണ വിവാദങ്ങളെ തള്ളിക്കളയുകയാണ് ചെയ്യാറൊള്ളൂ. എന്നാൽ ഇത്തരം വാർത്തകൾ അങ്ങനെയല്ല. ആരോ പറഞ്ഞാണ് ഈ വാർത്തയെക്കുറിച്ച് ഞാൻ അറിയുന്നത്. ഈ വാർത്തയുടെ സത്യാവസ്ഥ അറിയാൻ മാധ്യമപ്രവർത്തകരും വിളിച്ചു. എന്നാൽ ഇതൊക്കെ വന്നതുപോലെ തന്നെ പെട്ടന്ന് പോകുകയും ചെയ്തു. ആളുകളും അത് അത്ര ചർച്ച ചെയ്തില്ല. എന്റെ പേര് അവിടെ എന്തിന് കൊണ്ടുവന്നുവെന്നതിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. അത് കഴിഞ്ഞാൽ മറ്റുകാര്യങ്ങളുമായി ഞാൻ മുന്നോട്ടു പോകും.’ നമിത പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.
ദിലീപിനൊപ്പമുള്ള പുതിയ ചിത്രം പ്രൊഫസർ ഡിങ്കന്റെ വിശേഷങ്ങളും നമിത പങ്കുവച്ചു. മാജിക്കിന്റെ പശ്ചാത്തലത്തിലുളള ചിത്രമാണ് പ്രൊഫസർ ഡിങ്കനെന്ന് നമിത പറയുന്നു.അവതാർ പോലുളള സിനിമകൾ തിയറ്ററുകളിൽ അന്തം വിട്ടിരുന്ന് കണ്ടിരുന്ന താൻ പ്രൊഫസർ ഡിങ്കൻ ത്രിഡിയാണെന്ന് റാഫി പറഞ്ഞപ്പോൾ “ത്രി ഡി തന്നെയാണോ?”എന്ന് അത്ഭുതത്തോടെ ചോദിച്ചുവെന്നും നമിത പറയുന്നു. ചിത്രത്തിൽ റാഫി അവതരിപ്പിക്കുന്ന മജീഷ്യന്റെ മകളുടെ വേഷമാണ് തനിക്കെന്ന് നമിത വെളിപ്പെടുത്തി.
namitha pramod about dileep case
