Connect with us

ഈ ദിവസമെങ്കിലും മറക്കാതിരിക്കൂ !! അന്ന് മോഹൻലാലിനോട് ഭാര്യ സുചിത്ര പറഞ്ഞു…..

Interviews

മോഹൻലാലും സുചിത്രയും – മലയാള താരങ്ങളിൽ കൂടുതൽ മാതൃകയാക്കാവുന്ന ദമ്പതിമാരെ എടുത്താൽ മുൻപന്തിയിൽ തന്നെ ഇവർ ഉണ്ടാകും. എല്ലാ സ്നേഹത്തോടെയും പിന്തുണയോടെയും മോഹന്‍ലാലിന് കരുത്തു പകരുന്ന അദ്ദേഹത്തിന്റെ പ്രിയ പത്‌നി സുചിത്രയോടും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സ്നേഹമാണ്.ഇവരുടെ വിവാഹ വാര്‍ഷിക ദിനവും ആരോധകര്‍ ആഘോഷമാക്കാറുണ്ട്, ഒരിക്കല്‍ വിവാഹ വാര്‍ഷികം മറന്നു പോയ സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പക്ഷെ സുചിത്രയുടെ സര്‍പ്രൈസ് തനിക്ക് വലിയ തിരിച്ചറിവാണ് നല്‍കിയതെന്നും മോഹന്‍ലാല്‍ പറയുന്നു.

ഒരിക്കല്‍ വിവാഹ വാര്‍ഷിക ദിനം താൻ മറന്നിരുന്നു, എയര്‍പോര്‍ട്ടില്‍ എന്നെ യാത്രയാക്കിയ ശേഷം സുചിത്ര എനിക്ക് ഫോണ്‍ ചെയ്‌തു, ബാഗ് തുറന്നു നോക്കണമെന്നും അതില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്നും സുചിത്ര പറഞ്ഞു. ബാഗ് തുറന്നപ്പോള്‍ അതിനുള്ളില്‍ ഒരു മോതിരവും കൂടാതെ ഒരു കുറിപ്പും ശ്രദ്ധയില്‍പ്പെട്ടു.

അതില്‍ ഇങ്ങനെ എഴുതിയിരുന്നു, “ഇന്ന് നമ്മുടെ വിവാഹ വാര്‍ഷിക ദിനമാണ്. ഈ ദിവസമെങ്കിലും മറക്കാതിരിക്കൂ”. പിന്നീട് ഒരിക്കലും വിവാഹ വാര്‍ഷികം താന്‍ മറന്നിട്ടില്ലെന്നും, സുചിത്രയുടെ വാക്കുകള്‍ വലിയ തിരിച്ചറിവാണ് തനിക്ക് നല്‍കിയതെന്നും ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവേ മോഹന്‍ലാല്‍ പറഞ്ഞു.

Mohanlal about his wife Suchithra

More in Interviews

Trending

Recent

To Top