Connect with us

എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എന്റെ കൊച്ചു അത്ഭുതമാണ് നീ; നിറവയറിൽ കൈവെച്ച് മൈഥിലി ചിത്രങ്ങൾ വൈറൽ!

Movies

എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എന്റെ കൊച്ചു അത്ഭുതമാണ് നീ; നിറവയറിൽ കൈവെച്ച് മൈഥിലി ചിത്രങ്ങൾ വൈറൽ!

എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എന്റെ കൊച്ചു അത്ഭുതമാണ് നീ; നിറവയറിൽ കൈവെച്ച് മൈഥിലി ചിത്രങ്ങൾ വൈറൽ!

മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി. ഈ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. താൻ അമ്മ ആകാൻ പോകുന്ന വിവരം പങ്കുവച്ചിരിരുന്നു താരം.

തിരുവോണദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. “ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,”എന്നാണ് മൈഥിലി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് മൈഥിലിയുടെ നിറവയറിലുള്ള പുതിയ ചിത്രങ്ങളാണ് .


ചട്ടമ്പിയാണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാനാവുമെന്ന് താരം നേരത്തെ തെളിയിച്ചിരുന്നു. കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് മൈഥിലിയും സമ്പത്തും.കുഞ്ഞേ, ഞാൻ നിന്നെ ആദ്യം മുതൽ സ്നേഹിച്ചു.

എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എന്റെ കൊച്ചു അത്ഭുതമാണ് നീ. ഓരോ ദിവസവും നിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെടുന്നുഓരോ ദിവസവും നീ വേഗം വളരുന്നു. ഓരോ ദിവസവും നിന്റെ ഹൃദയം മൃദുവായി മിടിക്കുന്നു. എനിക്ക് മാത്രം അറിയാവുന്നത് പോലെ. അതിനാൽ ഞാൻ ഇത് ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും, ഒപ്പം ഓരോ വർഷവും ഓർക്കുമെന്നുമായിരുന്നു മൈഥിലി കുറിച്ചത്.

More in Movies

Trending

Recent

To Top