Connect with us

വാരിസില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് വിജയ്‌യെ ആയിരുന്നില്ല; അത് ഈ സൂപ്പര്‍സ്റ്റാറിനെ ആയിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്

News

വാരിസില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് വിജയ്‌യെ ആയിരുന്നില്ല; അത് ഈ സൂപ്പര്‍സ്റ്റാറിനെ ആയിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്

വാരിസില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് വിജയ്‌യെ ആയിരുന്നില്ല; അത് ഈ സൂപ്പര്‍സ്റ്റാറിനെ ആയിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്

പൊങ്കല്‍ റിലീസായി ജനുവരി 12 ന് റിലീസിനൊരുങ്ങുകയാണ് വിജയ് ചിത്രം ‘വാരിസ്’. ഇതിനോടകം തന്നെ ചിത്രത്തിന്റേതായി പുറത്തെത്തിയ ഗാനങ്ങലെല്ലാം ലോകമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ നിര്‍മ്മാതാവ് ദില്‍ രാജുവിന്റെ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധേമയവുകയാണ്. വാരിസില്‍ നായകനായി ആദ്യം നിശ്ചയിച്ചത് വിജയ്‌യെ ആയിരുന്നില്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

‘സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിനെ മനസ്സില്‍ വെച്ചാണ് വാരിസിന്റെ തിരക്കഥ തയ്യാറാക്കിയത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോഴേക്കും മഹേഷ് ബാബു ഏറെ തിരക്കിലായി. പിന്നീട് രാം ചരണിനെ സമീപിച്ചു. എന്നാല്‍ തെലുങ്കിലെ രാമിനും ചിത്രത്തിനായി കോള്‍ഷീറ്റ് നല്‍കാന്‍ സാധിച്ചില്ല.

തെലുങ്കിലെ മറ്റ് പ്രമുഖ താരങ്ങളായ അല്ലു അര്‍ജുനെയും, പ്രഭാസിനെയും സമീപിച്ചെങ്കിലും ശരിയായില്ല എന്നും ദില്‍ രാജു പറയുന്നു. തമിഴിലും, തെലുങ്കിലും ചിത്രം ഒന്നിച്ച് എടുക്കാനാണ് പിന്നീട് തീരുമാനിച്ചത്. തുടര്‍ന്ന് വിജയ്‌യെ സമീപിക്കുകുയം പ്രൊജക്ട് ഓണാവുകയും ചെയ്തു, ദില്‍ രാജു പറയുന്നു.

വാരിസും, അജിത് നായകനാകുന്ന ‘തുനിവും’ ഒരേ ദിവസമാണ് റിലീസിന് ഒരുങ്ങുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജിത് വിജയ് സിനിമകള്‍ ‘ക്ലാഷ് റിലീസ്’ ചെയ്യുന്നത്. ഇരു സിനിമകളുടെയും പ്രീ റിലീസ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ വാരിസിനെ വെല്ലുന്നതാണ് തുനിവിന്റെ കണക്കുകള്‍.

അതേസമയം, ദില്‍രാജു കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളും െേറ വൈറലായിരുന്നു. തമിഴില്‍ അജിത്തിനേക്കാള്‍ വലിയ താരമാണ് വിജയ് എന്നുപറഞ്ഞ ദില്‍രാജുവിന്റെ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ദില്‍ രാജുവിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തമ്മിലുള്ള വാക്ക്‌പോരിന് കാരണമായിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ എന്റെ സിനിമയ്‌ക്കൊപ്പം അജിത് സാറിന്റെ സിനിമയും പുറത്തുവരുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഒന്നാം നമ്പര്‍ താരം വിജയ് സാറാണ്. അത് എല്ലാവര്‍ക്കും അറിയാം. ഇവിടെ മൊത്തം 800ഓളം സ്‌ക്രീനുകള്‍ ഉണ്ട്, എനിക്ക് 400ലധികം സ്‌ക്രീനുകളെങ്കിലും തരണമെന്ന് ഞാന്‍ അവരോട് അപേക്ഷിക്കുന്നു. കുറഞ്ഞത് 50 സ്‌ക്രീനുകളെങ്കിലും തരണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഇത് ബിസിനസ്സാണ്. വലിയ സിനിമയാണെങ്കില്‍ പോലും സ്‌ക്രീനുകള്‍ക്കായി യാചിക്കേണ്ടി വരും.

ഇത് ഒരു കുത്തകയല്ല, അല്ലേ? എന്നാണ് അഭിമുഖത്തില്‍ ദില്‍രാജു പറഞ്ഞത്. നമ്മുക്ക് കാണാം, അജിത്തിനേക്കാള്‍ വലുതാണ് വിജയ്. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ വിജയ് ചിത്രത്തിനായി ഞാന്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ആവശ്യപ്പെടുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ചോദിക്കുന്നതൊരു തെറ്റായി കാണില്ല, പക്ഷേ ഇവിടെ മാത്രമാണ് ഞാന്‍ ഒറ്റപ്പെടുന്നതെന്നും ദില്‍രാജു പറഞ്ഞിരുന്നു.

More in News

Trending