മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സംസ്ഥാനത്ത് ബോധപൂര്‍വം ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും മാപ്പ് പറയണം.
വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കേരളാ സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും പ്രചരിപ്പിച്ചതെന്നും എംടി രമേശ് കുറ്റപ്പെടുത്തി.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രണ്ടു വ്യക്തികള്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രചരിപ്പിച്ചത് വലിയ നുണയാണെന്ന കാര്യം അംഗീകരിക്കാന്‍ ഇവര്‍ തയ്യാറാകണം.
ഐഎസ്ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത പെണ്‍കുട്ടികളുടെ കഥയാണ് സിനിമയായത്. അതെങ്ങനെ ഒരു മതവിഭാഗത്തെ അപമാനിക്കുന്നതാകും? ഐഎസ്ഐഎസിനെ വിമര്‍ശിക്കുന്നത് കൊണ്ട് സിപിഎമ്മിനും കോണ്‍ഗ്രസിനും എന്താണ് പ്രശ്നമെന്നും എം ടി രമേശ് ചോദിച്ചു.
ഐഎസ് എന്നാല്‍ ഇസ്ലാം എന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ചിന്തിക്കുന്നതെങ്കില്‍ അത് വ്യക്തമാക്കണം. കേരള സ്റ്റോറിക്കെതിരെ വേവലാതിപ്പെട്ടവര്‍ ഐഎസ്ഐസാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും തെറ്റിധരിപ്പിച്ചവര്‍ ആരാണെന്നും സാംസ്കാരിക നായകരെ തെറ്റിധരിപ്പിച്ചത് ആരാണെന്നും എംടി രമേശ് ചോദിച്ചു.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...