serial news
നൂറ് ഡോളർ ആയാലേ യൂട്യൂബിൽ നിന്നും അത് എടുക്കാന്‍ സാധിക്കു…; ആദ്യ വരുമാനം കിട്ടിയ സന്തോഷത്തിൽ മൃദുലയും യുവയും!
നൂറ് ഡോളർ ആയാലേ യൂട്യൂബിൽ നിന്നും അത് എടുക്കാന്‍ സാധിക്കു…; ആദ്യ വരുമാനം കിട്ടിയ സന്തോഷത്തിൽ മൃദുലയും യുവയും!
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. മൃദ്വാ എന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സമൂഹമാധ്യമങ്ങളിൽ നിരവധിയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് താരങ്ങള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നതും. ഇരുവരുടെയും വിവാഹം ആഘോഷമാക്കിയപോലെ കുഞ്ഞു പിറന്നതും ആരാധകർ ആഘോഷമാക്കിയിരുന്നു.
മൃദുല അഭിനയത്തില്‍ നിന്നും കുറച്ച് കാലമായി വിട്ട് നില്‍ക്കുകയാണെങ്കിലും യൂട്യൂബിലൂടെ മൃദുല ആരാധകരോട് സംവദിക്കാറുണ്ട്. മകളുടെ കൂടെയുള്ളതും അല്ലാത്തതുമായ വിശേഷങ്ങളാണ് നടി പങ്കുവെക്കാറുള്ളത്. എന്നാല്‍ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്ന് തന്നെ വലിയൊരു തുക ലഭിച്ചെന്നാണ് താരങ്ങളിപ്പോള്‍ പറയുന്നത്. ഒരു ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
യൂട്യൂബില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ച് അഭിമുഖത്തില്‍ യുവയും മൃദുലയും വെളിപ്പെടുത്തിയിരുന്നു. ‘ആദ്യം ഏഴായിരം രൂപയാണ് കിട്ടിയത്. നൂറ് ഡോളര്‍ ആകുമ്പോഴാണ് നമ്മള്‍ക്ക് അത് എടുക്കാന്‍ സാധിക്കുക.
ഒരു വീഡിയോ ഇട്ടിട്ട് കുറേനാള്‍ കഴിഞ്ഞിട്ടാണ് അടുത്ത വീഡിയോ ഇട്ടത്. പക്ഷേ ആദ്യം ഇട്ട വീഡിയോ തന്നെ അവരുടെ വിശ്വാസം നേടിയെടുത്തു. അങ്ങനെയാണ് ഏഴായിരം രൂപ വരുന്നത്. പിന്നെയത് കൂടി. ഇപ്പോള്‍ നല്ലൊരു വരുമാന മാര്‍ഗ്ഗം കൂടി ആണ് യൂട്യൂബെന്ന് മൃദുലയും യുവയും പറയുന്നു.
വിവാഹത്തിന് ശേഷം ഇത്തരം റോള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂവെന്ന് ഒരിക്കലും മൃദുലയോട് പറഞ്ഞിട്ടില്ലെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി യുവ പറയുന്നു. സീരിയല്‍ കുടുംബസമേതം കാണുന്ന പരിപാടിയായത് കൊണ്ട് അത് എവിടെ വരെ പോകുമെന്ന് നമുക്ക് അറിയാം.
അതിനേക്കാളുരുപരി മൃദുല എന്ന ക്യാരക്ടറില്‍ എനിക്കൊരു വിശ്വാസമുണ്ട്. പുള്ളിക്കാരി ഒരു കഥാപാത്രം ചെയ്യുമ്പോള്‍ പേഴ്സണല്‍ സര്‍ക്കിളിലേക്ക് കയറ്റാതെ ഒരു അകലം വെച്ചിട്ടാണ് മറ്റുള്ളരുമായി മൃദുല പെരുമാറാറുള്ളത്.
നേരത്തെ തന്നെ മൃദുലയുടെ ക്യാരക്ടര്‍ അങ്ങനെയാണ്. അതുകൊണ്ട് നീ അത് ചെയ്യരുത്, ഇത് ചെയ്യരുതെന്ന് പറയേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല. ടെന്‍ഷനുമില്ല, കാരണം എന്ത് ചെയ്യണം എന്ത് ചെയ്യണ്ടെന്ന് പുള്ളിക്കാരിയ്ക്ക് തന്നെ അറിയാമെന്ന് യുവ പറയുന്നു. അതേ സമയം തിരിച്ചങ്ങോട്ട് ഞാന്‍ പൊസെസീവ് ആകാറുണ്ടെന്നാണ് മൃദുലയുടെ മറുപടി. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഒരെണ്ണം കഴിഞ്ഞ് അടുത്ത ചാനലിലേക്ക് മാറ്റിയാല്‍ അവിടെയും ഉണ്ടാവും.
ഞാനൊരു ആര്‍ട്ടിസ്റ്റായത് കൊണ്ട് എങ്ങനെയാണ് റൊമാന്റിക് സീന്‍ ചെയ്യുന്നതെന്ന് അറിയാം. എങ്കിലും ഏട്ടന്റെ കുറച്ചധികം റൊമാന്റിക് സീന്‍ കാണുമ്പേള്‍ പൊസെസീവ് ആകാറുണ്ട്. അഭിനയിക്കുന്ന രണ്ട് സീരിയലിലും ഭാര്യയുടെ അടുത്ത് റൊമാന്‍സാണ് കാണിക്കുന്നത്. ഇത്രയും റൊമാന്‍സൊന്നും വേണ്ടിയിരുന്നില്ലെന്ന് അപ്പോള്‍ തോന്നാറുണ്ടെന്ന് മൃദുല പറയുന്നു. ഏട്ടന് എപ്പോഴും ഷൂട്ടിങ് തിരക്കിലായിരിക്കും. മാസത്തിലാകെ രണ്ടുദിവസമാണ് ഏട്ടന് വീട്ടില്‍ ഇരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മൃദുലയും യുവകൃഷ്ണയും വിവാഹിതരാവുന്നത്. സീരിയല്‍ താരങ്ങളാണെങ്കിലും പക്കാ അറേഞ്ചഡായി നടത്തിയ വിവാഹമായിരുന്നു. ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മകള്‍ക്ക് ധ്വനി എന്ന് പേരിടുകയും അവളെ യുവ അഭിനയിക്കുന്ന സീരിയലില്‍ അഭിനയിപ്പിക്കുകയും ചെയ്തിരുന്നു.
about mridva
