Connect with us

ഗുരുവായൂരിൽ ധ്വനി ബേബിയുടെ തുലാഭാരം; ചിത്രങ്ങൾ പങ്കുവെച്ച്‌ മൃദുലയും യുവയും!!!

Malayalam

ഗുരുവായൂരിൽ ധ്വനി ബേബിയുടെ തുലാഭാരം; ചിത്രങ്ങൾ പങ്കുവെച്ച്‌ മൃദുലയും യുവയും!!!

ഗുരുവായൂരിൽ ധ്വനി ബേബിയുടെ തുലാഭാരം; ചിത്രങ്ങൾ പങ്കുവെച്ച്‌ മൃദുലയും യുവയും!!!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. ജനപ്രീയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഇവർക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണ് ഉള്ളത്. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. പ്രേക്ഷകർ ആഘോഷമാക്കിയ വിവാഹമാണ് ഇവരുടേത്.

2021 ജൂലൈയിൽ ആയിരുന്നു ഇവരുടെ വിവാഹം. യുവയും മൃദുലയും വിവാഹിതരാകുന്നു എന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ പ്രണയവിവാഹമാകും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ വീട്ടുകാർ തമ്മിൽ ആലോചിച്ചു ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ മൃദുലയും യുവയും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഗുരുവായൂർ യാത്രയുടെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരങ്ങൾ. മകൾ ധ്വനിക്കൊപ്പമാണ് ഗുരുവായൂർ യാത്ര. സെറ്റുസാരിയുടുത്ത് സുന്ദരിയായാണ് മൃദുല എത്തിയിരിക്കുന്നത്. ഒട്ടും വിട്ടു കൊടുക്കാതെ മുണ്ടുടുത്ത് സുന്ദരനായാണ് യുവയും എത്തിയിരിക്കുന്നത്.

ധ്വനി ബേബിയുടെ തുലാഭാരം നടത്തുന്നതും ആനയുടെ അടുത്ത് നിൽക്കുന്നതും എല്ലാം ചിത്രങ്ങളിലുണ്ട്. ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ പോകാനായി ബാഗുകളുമായി കാത്തിരിക്കുന്ന മൃദുലയുടെയും ധ്വനി ബേബിയുടെയും ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. ഗുരുവായൂർ യാത്രയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് മാറിയതിനെക്കുറിച്ച് പറഞ്ഞ് ഇരുവരും എത്തിയത്. വിവാഹത്തിന് ശേഷം ഞങ്ങള്‍ രണ്ട് പേരുമായി തനിച്ച് താമസിക്കുന്നത് ഇതാദ്യമായാണ്. കല്യാണം കഴിഞ്ഞ ഉടനെ കൈമനത്ത് ഒരു വീട് ലീസിനെടുത്ത് താമസിച്ചിരുന്നു.

എങ്കിലും, അത് കുറച്ച് ദിവസങ്ങള്‍ മാത്രമായിരുന്നു. പിന്നീട് ഇത്രയും കാലം മൃദുല അവളുടെ വീട്ടിലായിരുന്നു. അവിടെ അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു താമസിച്ചത്.ഇപ്പോഴാണ് ശരിക്കും ഞങ്ങളുടെ ഫാമിലി ലൈഫ് ആസ്വദിച്ച് തുടങ്ങുന്നത്. ശരിക്കും കുഞ്ഞിന്റെ കൂടെയുള്ള ഈ ജീവിതം ഞങ്ങള്‍ ആസ്വദിച്ച് തുടങ്ങിയിരിക്കുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് താരങ്ങൾ പറഞ്ഞത്.

More in Malayalam

Trending