നിരഞ്ജനെ തൂക്കികൊന്നു, അഭിരാമി ഡെന്നിസിനെ കല്യാണം കഴിച്ചു. ജയറാമിന്റെ കഥാപാത്രം മാത്രമാണ് ബാക്കിയുള്ളത്; ചിത്രത്തിൻറെ രണ്ടാം ഭാഗം ഉണ്ടാകുമോ? സംവിധായകന്റെ മറുപടി ഞെട്ടിച്ചു

ചില സിനിമകളുടെ രണ്ടമ്മ ഭാഗത്തിനായി പ്രേക്ഷകർ ഇന്നും കാത്തിരിക്കാറുണ്ട്. സിബി മലയിലിന്റെ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിട്ട് വർഷങ്ങൾ ഏറെയായി.
24 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക് രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിക്കുന്നതായി നിർമ്മാതാവ് സിയാദ് കോക്കർ പറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സിബി മലയിൽ.സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സിയാദ് കോക്കർ ആലോചിച്ചിരുന്നു. എന്നാൽ ഗൗരവമായ ചിന്തകളിലേക്ക് അത് പോയില്ലെന്ന് സിബി മലയിൽ പറഞ്ഞു. ‘സമ്മർ ഇൻ ബത്‌ലഹേമി’ലെ കഥാപാത്രങ്ങളും കഥയും പൂർണ്ണമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
സമ്മർ ഇൻ ബത്‌ലഹേമിന് ഒരു രണ്ടാം ഭാഗം ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ചില ആലോചനകൾ ഉണ്ടായിരുന്നു. എന്നാൽ ഗൗരവമായ ചിന്തകളിലേക്ക് പോയില്ല. അതിന് പറ്റുന്ന ഒരു കഥ രൂപപ്പെട്ടു വരണം. സമ്മർ ഇൻ ബത്‌ലഹേം അവിടെ പൂർണ്ണമാണ്. നിരഞ്ജനെ തൂക്കികൊന്നു, അഭിരാമി ഡെന്നിസിനെ കല്യാണം കഴിച്ചു. ജയറാമിന്റെ കഥാപാത്രം മാത്രമാണ് ബാക്കിയുള്ളത്’, സിബി മലയിൽ പറഞ്ഞു.
1998ലാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം പുറത്തിറങ്ങിയത്. വന്‍ താര നിരയും മികച്ച ഗാനങ്ങളും കൊണ്ട് വന്‍ വിജയമായിരുന്നു ചിത്രം. ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദനന്‍, മോഹന്‍ലാല്‍ തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിദ്യാസാഗര്‍ ആണ്. വേണു നാഗവള്ളിയുടെ കഥയ്ക്ക് രഞ്ജിത്താണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...