Connect with us

ഒരു പ്രായം എത്തിയപ്പോള്‍ അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമില്ലാതെയായി ,17-ാം വയസില്‍ അച്ഛനേക്കാള്‍ പ്രായമുള്ളയാളുമായി വിവാഹം; കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ട് അറിഞ്ഞത്; മനസ്സ് തുറന്ന് അഞ്ജു !

Movies

ഒരു പ്രായം എത്തിയപ്പോള്‍ അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമില്ലാതെയായി ,17-ാം വയസില്‍ അച്ഛനേക്കാള്‍ പ്രായമുള്ളയാളുമായി വിവാഹം; കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ട് അറിഞ്ഞത്; മനസ്സ് തുറന്ന് അഞ്ജു !

ഒരു പ്രായം എത്തിയപ്പോള്‍ അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമില്ലാതെയായി ,17-ാം വയസില്‍ അച്ഛനേക്കാള്‍ പ്രായമുള്ളയാളുമായി വിവാഹം; കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ട് അറിഞ്ഞത്; മനസ്സ് തുറന്ന് അഞ്ജു !

ബാലതാരമായും നായികയായും ഒരു കാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് അഞ്ജു. 1979ൽ രണ്ടാമത്തെ വയസിൽ തമിഴ് സിനിമയായ ഉതിരിപ്പൂക്കളിലാണ് അഞ്ജു ആദ്യമായി അഭിനയിക്കുന്നത്.1982ൽ ഓർമ്മയ്ക്കായ് എന്ന സിനിമയിലൂടെ മലയാളത്തിലുമെത്തി. 1989ൽ കെ.പി കുമാരൻ സംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിൽ നായികയാകുന്നത്. രുഗ്മിണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അഞ്ജുവിനെ തേടിയെത്തി. തുടർന്ന് ഒട്ടേറെ മലയാളം തമിഴ് സിനിമകളിൽ അഞ്ജു നായികയായി. മമ്മൂട്ടിയുടെ മകളായും നായികയായും അഞ്ജു അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലെ മുന്‍നിര താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട് അഞ്ജു.
എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു അഞ്ജു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ അഞ്ജു മനസ് തുറക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് തമിഴിന് നല്‍കി അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്. അച്ഛനെക്കാള്‍ പ്രായമുള്ള ആളെ വിവാഹം ചെയ്തതിനെ കുറിച്ചും ഷക്കീലയുമായി സംസാരിക്കവെ അഞ്ജു വെളിപ്പെടുത്തുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട് അഞ്ജു. ബാലതാരത്തില്‍ നിന്നും നായികയായി മാറിയ ശേഷം തുടക്കകാലത്ത് യാതൊരു തര ബുദ്ധിമുട്ടുകളും തനിക്ക് ഉണ്ടായിരുന്നില്ല എന്നാണ് അഞ്ജു പറയുന്ന. എന്നെ ചെറുപ്പം മുതലേ കാണുന്ന സംവിധായകരും നിര്‍മാതാക്കളും തന്നെയായിരുന്നു അപ്പോഴും. എന്നാല്‍ അവരുടെ കാലത്തിന് ശേഷം പുതുതായി കടന്നുവന്നവരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്.
അവര്‍ എന്നെ കാണുന്ന രീതി വേറെയായിരുന്നു. അത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ രാത്രിയ്ക്ക് രാത്രി സിനിമ ഉപേക്ഷിച്ച് വന്ന അവസ്ഥകള്‍ വരെ നേരിട്ടിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്.

.ഇന്റസ്ട്രിയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടാവും എന്ന് അറിയാവുന്നത് കൊണ്ട് താന്‍ ഫ്ളൈറ്റിലോ ട്രെയിനിലോ പോകാറില്ലായിരുന്നുവെന്നും പകരം കാറിലായിരുന്നു പോയിരുന്നതെന്നാണ് അഞ്ജു പറയുന്നത്. തന്റെ കൂടെ അച്ഛനും ചേട്ടനും രണ്ട് അസിസ്റ്റന്‍സും മേക്കപ്പ് ആര്‍ട്ടിസ്റ്റുമുണ്ടാകുമായിരുന്നുവെന്നും താരം പറയുന്നു. എന്നിട്ടും രാത്രി, തന്റെ ബെഡ് റൂമിന്റെ വാതിലിന് വന്ന് തട്ടിയവരുണ്ടെന്നാണ് അഞ്ജു പറയുന്നത്. ഇത് ഒന്നോ രണ്ടോ വട്ടം ഒക്കെ ക്ഷമിയ്ക്കും. റിസപ്ഷനില്‍ പോയി പറയും. എന്നിട്ടും രക്ഷയില്ലാതെ വരുമ്പോള്‍ സിനിമ ഉപേക്ഷിച്ച് വരിക വരെയുണ്ടായിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്.

പിന്നാലെ താരം തന്റെ ദാമ്പത്യജീവിതത്തിന്റെ കഥ പറയുകയാണ്. ഒരു പ്രായം എത്തിയപ്പോള്‍ അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമില്ലാതെയായി. കല്യാണം കഴിച്ച് കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കണം എന്ന് തോന്നി. അങ്ങനെയിരിക്കെയാണ് താന്‍ പ്രഭാകറിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന് തന്റെ അച്ഛനെക്കാള്‍ പ്രായമുണ്ടായിരുന്നു. അതിന്റെ പേരില്‍ എല്ലാവരും തന്നെ വഴക്ക് പറയുമായിരുന്നു. തനിക്ക് അന്ന് പതിനേഴ് വയസായിരുന്നു. ആ ബന്ധത്തെ വിവാഹം എന്നൊന്നും പറയാന്‍ കഴിയില്ലെന്നും ഒന്നര വര്‍ഷം ഒരുമിച്ച് ജീവിച്ചെന്ന് മാത്രമാണെന്നും താരം പറയുന്നു.

ഒന്നര വര്‍ഷത്തിനുള്ളില്‍ എനിക്ക് കുഞ്ഞ് ജനിച്ചു. എന്നാല്‍ കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന് ഞാന്‍ അറിഞ്ഞു. മാത്രമല്ല, ഞാന്‍ അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയായിരുന്നു എന്ന് പോലും വിവാഹത്തിന് ശേഷമാണ് ഞാന്‍ അറിഞ്ഞതെന്നും അഞ്ജു പറയുന്നു. അദ്ദേഹത്തിന് വേറെയും കുട്ടികളുണ്ടായിരുന്നു. തനിക്ക് ശേഷം മറ്റൊരു ബന്ധത്തിലേക്ക് പോകുന്നത് അറിഞ്ഞതോടെ താന്‍ പറ്റില്ലെന്ന് പറഞ്ഞ് വരികയായിരുന്നുവെന്നാണ് അഞ്ജു പറയുന്നത്.

കല്യാണം കഴിഞ്ഞ് കുറേനാള്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹം നേരത്തെ മൂന്ന് കല്യാണം കഴിച്ചതാണെന്നും ആ ബന്ധത്തില്‍ എന്നെക്കാള്‍ പ്രായമുള്ള മക്കള്‍ ഉണ്ടെന്നും അറിഞ്ഞതെന്നാണ് അഞ്ജു പറയുന്നത്. എന്നാല്‍ അപ്പോള്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, ഞാനപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ്. സത്യം അറിഞ്ഞതോടെ ഞാന്‍ അയാളോട് സംസാരിക്കാതെയായെന്നും താരം പറയുന്നു.

”വീട്ടിലേക്ക് തിരിച്ച് വന്ന ശേഷം അയാള്‍ എന്നെ തിരിച്ച് വിളിക്കാന്‍ വന്നിരുന്നു. പക്ഷെ ഞാന്‍ പോയില്ല. കുഞ്ഞിന് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് അവരുടെ അച്ഛന്‍ മരിച്ചു എന്ന വിവരം വന്നത്. എന്നിട്ടും എനിക്ക് പോകാന്‍ തോന്നിയില്ല, പോയില്ല. മോന്‍ ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞു. അവനോട് അച്ഛന്‍ ഇല്ലാത്തതിന്റെ വേദന നിന്റെ ഉള്ളിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍, അമ്മയില്ലേ എന്ന് പറയും. അതാണ് എന്റെ സന്തോഷം” എന്നാണ് അഞ്ജു പറയുന്നത്.

More in Movies

Trending

Recent

To Top