Connect with us

മീനയുടെ കഥാപാത്രത്തിന് പകരം അന്ന് നമ്മൾ ആലോചിച്ചത് മഞ്ജു വാര്യരെ; വിവാഹത്തോടെ മഞ്ജുവിന് നഷ്ടമായത് മലയാളത്തിലെ വമ്പൻ ഹിറ്റ്!

Movies

മീനയുടെ കഥാപാത്രത്തിന് പകരം അന്ന് നമ്മൾ ആലോചിച്ചത് മഞ്ജു വാര്യരെ; വിവാഹത്തോടെ മഞ്ജുവിന് നഷ്ടമായത് മലയാളത്തിലെ വമ്പൻ ഹിറ്റ്!

മീനയുടെ കഥാപാത്രത്തിന് പകരം അന്ന് നമ്മൾ ആലോചിച്ചത് മഞ്ജു വാര്യരെ; വിവാഹത്തോടെ മഞ്ജുവിന് നഷ്ടമായത് മലയാളത്തിലെ വമ്പൻ ഹിറ്റ്!

ആഡംബര കാര്‍ വാങ്ങിയപ്പോള്‍ നാല്‍പ്പത്തിയെട്ടോ നാല്‍പത്തിയൊന്‍പത് ലക്ഷമോ മറ്റോ ആണ് രാജു ടാക്‌സ് ആയി കൊടുത്തത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്കിലും ആ പൈസ നമുക്ക് കിട്ടുന്നതാണ്, ഇങ്ങനെ അവരെ ട്രോളരുതെന്ന് പറയുന്നുണ്ടോ? എന്നും മല്ലിക സുകുമാരന്‍ ചോദിക്കുന്നു. അതുപോലെ രാഷ്ട്രീയക്കാര്‍ ഇത്രയും മുടക്കി കാര്‍ വാങ്ങിച്ചാല്‍ ഇതുപോലെ കളിയാക്കത്തത് എന്തുകൊണ്ടാണ്. അവരെ പേടിയുള്ളത് കൊണ്ടല്ലേ എന്നുമാണ് മല്ലികയുടെ ചോദ്യം.

ജയറാം,മുകേഷ്, ശ്രീനിവാസൻ എന്നിവർ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഫ്രണ്ട്സ് അന്നത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു ചിത്രത്തിലെ ഓരോ രം​ഗങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. സിദ്ദിഖ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ നായകനിലും നായികയിലും വലിയ മാറ്റമാണ് സംഭവിച്ചതെന്നാണ് സിദ്ദിഖ് പറയുന്നത്.

ജയറാം അവതരിപ്പിച്ച അരവിന്ദൻ എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് നടൻ സുരേഷ് ​ഗോപിയെ ആയിരുന്നു. നടൻ പിൻമാറിയതോടെയാണ് ജയറാമിലേക്ക് സിനിമ എത്തുന്നത്. മീന ആയിരുന്നു ചിത്രത്തിലെ നായിക. മീനയ്ക്ക് പകരം ആദ്യം സിനിമയിൽ തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. ഇതിൽ വന്ന മാറ്റത്തെക്കുറിച്ചും സിദ്ദിഖ് സംസാരിച്ചു. സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ.

എപ്പോഴും നമുക്ക് പ്രശ്നം വന്നിരിക്കുന്നത് നായികയെ കാസ്റ്റ് ചെയ്യുമ്പോഴാണ്. എന്റെ ആദ്യ സിനിമ മുതൽ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് ഹീറോയിൻസ് സെറ്റാവില്ല. സുരേഷ് ​ഗോപി, മുകേഷ്, ശ്രീനിവാസൻ എന്നവരെ വെച്ച് കഥ ആലോചിക്കുമ്പോൾ മീനയുടെ കഥാപാത്രത്തിന് പകരം അന്ന് നമ്മൾ ആലോചിച്ചത് മഞ്ജു വാര്യരെ ആണ്. ഇപ്പുറത്ത് മുകേഷിന്റെ പെയർ ആയിട്ട് ദിവ്യ ഉണ്ണിയും. ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം കഴിക്കുകയും അഭിനയത്തിൽ നിന്ന് മാറുകയും ചെയ്തത്’

പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ് മീനയെ പരിചയപ്പെടുത്തുന്നത്. നായിക മാറുക, ഹീറോ മാറുക തുടങ്ങിയത് പല സിനിമകളിലും സംഭവിക്കുന്നുണ്ട്. ഫലത്തിൽ അവസാനം വരുമ്പോൾ ഇതായിരുന്നില്ലേ ശരി എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കറക്ട് ആയാണ് വരുന്നത്. അത് ചിലപ്പോൾ വിധി അങ്ങനെ ആയിരിക്കാം. ഇവരാവാനാണ് വിധി. എത്രമാത്രം കനം പിടിച്ചാലും വന്നു ചേരേണ്ടവരേ വന്നു ചേരുള്ളൂ’

‘സ്ഥിരം ആർട്ടിസ്റ്റുകളുടെ ഒരു പാറ്റേൺ ഉണ്ടാവും. മുകേഷ്, ജ​ഗദീഷ്, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങി ഏറ്റവും കംഫർട്ടബിൾ ആയ ആർട്ടിസ്റ്റുകളെ ആണ് നമ്മൾ എപ്പോഴും പരി​ഗണിക്കുക. ​ഗോഡ്ഫാദർ സിനിമയിൽ തുടക്ക ഘട്ടത്തിൽ നാല് സഹോദരൻമാരായി തിലകൻ, ഇന്നസെന്റ്, ശ്രീനിവാസൻ, മുകേഷ് എന്നിങ്ങനെ ആയിരുന്നു കാസ്റ്റിം​ഗ്. ശ്രീനിവാസന് വേറെ പടം ഉള്ളത് കൊണ്ട് ഡേറ്റില്ലാത്തതിനാൽ പകരം നേടുമുണി വേണുവിനെ വെച്ചു. പിന്നീട് ഇദ്ദേഹത്തിന് സ്വാന്തനം എന്ന സിനിമയിൽ അഭിനയിക്കാൻ വിട്ടു കൊടുക്കേണ്ടി വന്നു’

ഹരിഹർ ന​ഗറിൽ അപ്പൂപ്പന്റെ കഥാപാത്രം ഒടുവിൽ ഉണ്ണികൃഷ്ണനായിരുന്നു. അവസാന നിമിഷം അദ്ദേഹം മാറിയിട്ടാണ് പറവൂർ ഭരതൻ വരുന്നത്. ​ഗോഡ്ഫാദറിന് ശേഷം ശ്രീനിവാസനെ ആലോചിച്ചിരുന്നില്ല. പക്ഷെ ഞങ്ങൾ ​ഗൾഫ് ഷോയ്ക്ക് പോവുമ്പോൾ ഒപ്പം ശ്രീനി ഉണ്ടായിരുന്നു. ഷോയിൽ വെച്ചുണ്ടായ ബന്ധമാണ് ഫ്രണ്ട്സിലേക്ക് ശ്രീനിവാസൻ വരാനുണ്ടായ ഒരു കാരണം,’ സിദ്ദിഖ് പറഞ്ഞു. സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

More in Movies

Trending

Recent

To Top