Movies
മുറിച്ച് മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവര്‍ പറയുന്നില്ല; സെന്‍സര്‍ ബോര്‍ഡിനെതിരെ രാമസിംഹന് കോടതിയിലേക്ക്
മുറിച്ച് മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവര്‍ പറയുന്നില്ല; സെന്‍സര്‍ ബോര്‍ഡിനെതിരെ രാമസിംഹന് കോടതിയിലേക്ക്
സെന്‍സര്‍ ബോര്‍ഡിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് സംവിധായകന് രാമസിംഹന് അബൂബക്കര്‍. ‘1921 പുഴ മുതല്‍ പുഴ വരെ’ ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ മുറിച്ചു മാറ്റിയെന്ന് ആരോപിച്ചാണ് സംവിധായകന് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ‘കടുവ’, ‘ചുരുളി’ പോലുള്ള സിനിമകള്‍ റിലീസ് ചെയ്തപ്പോഴും സെന്‍സര്‍ ബോര്‍ഡ് ചര്‍ച്ചയായിരുന്നു.
ഐവി ശശിയുടെ 1921ന് അനുമതി ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് പക്ഷപാതമാണ്. സെന്‍സര്‍ ബോര്‍ഡ് അംഗം പാര്‍വ്വതി ബിജെപി അംഗങ്ങളെ സിനിമ കാണാന്‍ വിളിക്കാറില്ലെന്നും രാമസിംഹന് ആരോപിച്ചു.
സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ
ഞാന്‍ സിനിമയില്‍ ഒരു പക്ഷവും പിടിച്ചിട്ടില്ല. നല്ലതിനെ നല്ലതും ചീത്തയെ ചീത്തയും ആയി തന്നെ കാണിച്ചിട്ടുണ്ട്. ഒരു ഭാഗം മാത്രം മുറിച്ച് മാറ്റിക്കഴിഞ്ഞാല്‍ എന്താകുമെന്ന് സാമാന്യ ജനങ്ങള്‍ക്ക് അറിയാം. മുറിച്ച് മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവര്‍ പറയുന്നില്ല. രസകരമായിട്ടുള്ള തമാശകളാണ് അവര്‍ കാണിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് കോടതി ആ തമാശയൊന്ന് ചോദ്യം ചെയ്യണം. ഈ ആഴ്ച കോടതിയില്‍ പോകും. അതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന് അയക്കാനുള്ള പേപ്പര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
നിയമ വിരുദ്ധമായിട്ടാണ് മൊത്തം കാര്യങ്ങളും നടന്നത്. സെന്‍സര്‍ ബോര്‍ഡില്‍ ബിജെപിയുടെ മെമ്പര്‍മാര്‍ വളരെ കുറച്ചാണുള്ളത്. അവരെ വിളിക്കുന്നത് പോലുമില്ല. അവരുടെ ഓഫീസിലേക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ടവരെയേ വിളിക്കൂ. ഇഷ്ടമുള്ളവരെ വിളിച്ച് പ്രിവ്യൂ നടത്തും. ബിജെപിയുടെ പത്തു നാല്‍പ്പത് മെമ്പര്‍മാരുണ്ട്. പക്ഷേ അവരെ വിളിച്ചാല്‍ വിളിച്ചു. അതിന്റെ അവകാശം പാര്‍വതിക്കാണല്ലോ, അവര്‍ക്ക് ഇഷ്ടമുള്ളവരെ വിളിക്കാം.
