Connect with us

ഇന്ന് എൻ്റെ അനിയത്തിയുടെ വിവാഹമാണ്, എന്നിട്ടും ഞാൻ നിങ്ങളെ കാണാൻ വന്നത് അതുകൊണ്ട് മാത്രമാണ് ; ആരാധകരോട് റോബിൻ പറഞ്ഞത്!

Movies

ഇന്ന് എൻ്റെ അനിയത്തിയുടെ വിവാഹമാണ്, എന്നിട്ടും ഞാൻ നിങ്ങളെ കാണാൻ വന്നത് അതുകൊണ്ട് മാത്രമാണ് ; ആരാധകരോട് റോബിൻ പറഞ്ഞത്!

ഇന്ന് എൻ്റെ അനിയത്തിയുടെ വിവാഹമാണ്, എന്നിട്ടും ഞാൻ നിങ്ങളെ കാണാൻ വന്നത് അതുകൊണ്ട് മാത്രമാണ് ; ആരാധകരോട് റോബിൻ പറഞ്ഞത്!

ബി​ഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ 70മത്തെ ദിവസം ഷോയിൽ നിന്നും റോബിന് പിന്മാറേണ്ടി വന്നെങ്കിലും മറ്റ് മത്സരാർത്ഥികൾക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് റോബിന് ലഭിച്ചത്

ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും പുതിയ സിനിമ പ്രൊജക്ടുകളുടെ മീറ്റീങ്ങുകളുമായി തിരക്കുകളിയായിരുന്നു റോബിൻ. ഓരോ സ്ഥലങ്ങളിൽ ഉദ്ഘാടനങ്ങൾക്കും അല്ലെങ്കിൽ അതിഥിയായ എത്തുമ്പോൾ റോബിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ജനസാ​ഗരങ്ങളാണ് റോബിനെ ഒരു നോക്ക് കാണാനും മിണ്ടാനും സെൽഫി എടുക്കാനുമൊക്കെ എത്തുന്നത്. കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെയുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് റോബിൻ. കഴിഞ്ഞ ദിവസം റോബിൻ അതിഥിയായി എത്തിയ സ്ഥലത്ത് ആരാധകരോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ശനിയാഴ്ച വൈകിട്ടാണ് തിരുവനന്തപുരം കണിയാപുരത്ത് ഓണത്തിനോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചത്. അതിൽ അതിഥിയായി എത്തിയത് റോബിനാണ്.

റോബിന് ആരാധകരോട് പറഞ്ഞത് ഇങ്ങനെയാണ്. ഇന്ന് രാവിലെ എൻ്റെ അനിയത്തിയുടെ വിവാഹമാണ്. എന്നിട്ടും ഞാൻ നിങ്ങളെ കാണാൻ വന്നത് എനിക്ക് നിങ്ങളെ കാണണം എന്നുള്ളത് കൊണ്ട് തന്നെയാണ്. ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ സമയത്താണ് ഈ പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. അതിന് ശേഷമാണ് അനിയത്തിയുടെ വിവാഹത്തിനുള്ള ഡേറ്റ് നിശ്ചയിച്ചത്. എന്നിട്ടും ഞാൻ പരിപാടിയിൽ നിന്ന് പിന്മാറാത്തത് നിങ്ങളെ കാണാനുള്ള ആ​ഗ്രഹം ഉള്ളത് കൊണ്ടാണ് റോബിൻ പറഞ്ഞു.

More in Movies

Trending

Recent

To Top