Malayalam
‘ന്നാ താൻ കേസുകൊട്’. അമ്പത് കോടി ക്ലബ്ബിൽ കയറിയ സന്തോഷം, വോൾവോ എക്സ് സി 90 സ്വന്തമാക്കി സംവിധായകൻ
‘ന്നാ താൻ കേസുകൊട്’. അമ്പത് കോടി ക്ലബ്ബിൽ കയറിയ സന്തോഷം, വോൾവോ എക്സ് സി 90 സ്വന്തമാക്കി സംവിധായകൻ
വോൾവോ എക്സ് സി 90 സ്വന്തമാക്കി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ.
വോൾവോയുടെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്‍യുവികളിലൊന്നാണ് എക്സ്‌സി 90. മൈൽഡ് ഹൈബ്രിഡ് പതിപ്പായ എക്സ്‌സി 90ക്ക് കരുത്തു പകരുന്നത് 2 ലീറ്റർ പെട്രോൾ എൻജിനാണ്. 300 ബിഎച്ച്പി കരുത്തുള്ള എൻജിന്റെ ടോർക്ക് 420 എന്‍എം ആണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.7 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഈ എസ്‌യുവിയുടെ ഉയർന്ന വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണ്. ഏകദേശം 93.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്‌ഷോറൂം വില.
ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ‘ന്നാ താൻ കേസുകൊട്’. ചിത്രത്തിന്റെ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. അമ്പത് കോടി ക്ലബ്ബിൽ ചിത്രം കയറിയിട്ടുണ്ട്
ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താൻ കേസുകൊട്.
