Articles
ഗസ്റ്റ് റോള്‍ ചെയ്യേണ്ട മോഹന്‍ലാലിനെ നായകനാക്കിയപ്പോള്‍ പടം എട്ടുനിലയില്‍ പൊട്ടി !!! ആ സൂപ്പര്ഹിറ് സംവിധായകന് മോഹൻലാൽ പിനീട് ഡേറ്റ് കൊടുത്തിട്ടില്ല

‘ആറാം തമ്പുരാന്‍ ,നരസിംഹം ‘എന്നിങ്ങനെ 2 എവറസ്റ്റ് വിജയങ്ങള്‍ മോഹന്‍ലാലിന് സമ്മാനിച്ച ‘ഷാജി കൈലാസ്’ തന്നെയായിരുന്നു ‘താണ്ഡവം, അലിഭായ് , റെഡ് ചില്ലീസ് ‘എന്നിങ്ങനെ മോഹന്‍ലാലിന്‍റെ താരമൂല്യത്തെ നിലംപരിശാക്കിയ മൂന്ന് വമ്പന്‍ പരാജയങ്ങളുടെയും സംവിധായകന്‍. എന്നാല്‍, ഷാജികൈലാസ് -എകെ സാജന്‍ , മോഹന്‍ലാല്‍ ടീം ഒരുമിച്ച് വന്‍ പരാജയം ഏറ്റുവാങ്ങിയ റെഡ് ചില്ലീസില്‍ ആദ്യം മോഹന്‍ലാലിനെ ഗസ്റ്റ് റോളിലായിരുന്നു ആദ്യം നിശ്ചയിച്ചത്. ‘ദുബായ് നഗരത്തിലിരുന്ന് ലോകത്തിന്‍റെ പാതിയും ഭരിക്കുന്ന ഒമര്‍ എന്ന അധോലോകനായകന്‍ ചുവന്ന മുളകിന്‍റെ എരിവുള്ള ഒന്‍പത് സുന്ദരികളുടെ മര്‍ഡര്‍ മിസ്റ്ററിയിലേക്ക് ക്ലൈമാക്സില്‍ എത്തിപ്പെടുന്ന അതിഥിറോളായിട്ടായിരുന്നു റെഡ് ചില്ലീസില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ ആദ്യം രൂപപെടുത്തിയത്’.പക്ഷെ, പിന്നീട് നടന്ന കൂട്ടായ ചര്‍ച്ചയില്‍ ‘ഔട്ട് ആന്‍ഡ് ഔട്ട് ‘ ഒരു സ്റ്റയിലിഷ് മോഹന്‍ലാല്‍ ചിത്രമായി റെഡ് ചില്ലീസ് മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.ഒടുവില്‍ , കഥാഘടന പൊളിച്ചെഴുതി സമ്പൂര്‍ണ്ണ മോഹന്‍ലാല്‍ ചിത്രമാക്കി ഏറെ പ്രതീക്ഷയോടെ എത്തിയ റെഡ് ചില്ലീസ് ബോക്സോഫീസില്‍ പടം എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. റെഡ് ചില്ലീസിന് ശേഷം മോഹന്‍ലാലും ഷാജികൈലാസും പിന്നീട് ഒരുമിച്ചിട്ടില്ല.
AshiqShiju