Articles
മോഹന്‍ലാലില്ലാതെ സിനിമയെടുക്കാം എന്ന് സത്യന്അന്തികാടിനെ ഉപദേശിച്ച മലയാളിയുടെ പ്രിയ നടൻ…. പിന്നീട് നടന്നത് ചരിത്രം!! എണ്ണം പറഞ്ഞ 3 സൂപ്പർഹിറ്റുകൾ
മോഹന്‍ലാലില്ലാതെ സിനിമയെടുക്കാം എന്ന് സത്യന്അന്തികാടിനെ ഉപദേശിച്ച മലയാളിയുടെ പ്രിയ നടൻ…. പിന്നീട് നടന്നത് ചരിത്രം!! എണ്ണം പറഞ്ഞ 3 സൂപ്പർഹിറ്റുകൾ
മോഹന്‍ലാലില്ലാതെ സിനിമയെടുക്കാം എന്ന് സത്യന്‍ അന്തികാടിനെ ഉപദേശിച്ച മലയാളിയുടെ പ്രിയ നടൻ…. പിന്നീട് നടന്നത് ചരിത്രം!! എണ്ണം പറഞ്ഞ 3 സൂപ്പർഹിറ്റുകൾ
മലയാള സിനിമയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തലമുറകളുടെ ഇഷ്ട്ടം നേടിയെടുത്ത കൂട്ട് കെട്ടാണ് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും.’അപ്പുണ്ണി ‘ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിന്‍റെ നായകനാകുന്നത്.അപ്പുണ്ണി മുതല്‍ വരവേല്‍പ്പ് വരെ സത്യന്‍അന്തിക്കാട് സംവിധാനം ചെയ്ത 16ചിത്രങ്ങളില്‍ 12ലും നായകന്‍ മോഹന്‍ലാലായിരുന്നു. അന്നൊക്കെ ഒരു സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ നായകനായി ആദ്യം മോഹന്‍ലാലാണ് സത്യന്‍റെ മനസ്സിലെത്തുക. ലാലിന് ഒഴിവുണ്ടോ എന്നൊന്നും നോക്കിയില്ല സത്യന്‍ അന്തിക്കാട് സിനിമകള്‍ പ്ലാന്‍ ചെയ്തിരുന്നത്.ഇല്ലാത്ത ഡേറ്റ് ഉണ്ടാക്കി സത്യന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ വരും.അതായിരുന്നു പതിവ്.എന്നാല്‍, സൌഹൃദം ഒരു ശല്ല്യമാവേണ്ടെന്നു കരുതി വരവേല്‍പ്പിന് ശേഷം അഞ്ചു വര്‍ഷക്കാലം സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനെ തന്‍റെ സിനിമകളില്‍ നിന്നും മനപൂര്‍വ്വം മാറ്റിനിര്‍ത്തിയിരുന്നു .വരവേല്‍പ്പിനു ശേഷം മുദ്രാആര്‍ട്സിനു വേണ്ടി ശ്രീനിവാസന്‍റെ രചനയില്‍ മോഹന്‍ലാല്‍ നായകനായുള്ള ചിത്രം സത്യന്‍ പ്ലാന്‍ ചെയ്തു.പക്ഷെ,ഷൂട്ടിംഗ് തുടങ്ങാറായപ്പോഴാണ് മോഹന്‍ലാലിന് വരാന്‍ കഴിയില്ലെന്ന ഞെട്ടിക്കുന്ന സത്യം സത്യന്‍അന്തിക്കാട് അറിയുന്നത്. ഏറ്റെടുത്ത മറ്റു ചിത്രങ്ങളുടെ തിരക്കിലായിരുന്നു മോഹന്‍ലാല്‍.സത്യനും ശ്രീനിയും ചേര്‍ന്ന് മോഹന്‍ലാലിനെ കാത്ത് സിനിമ നീട്ടി വെച്ചു.മോഹന്‍ലാലിന്‍റെ ഡേറ്റുകള്‍ പല തവണ മാറി മറിഞ്ഞു.സ്വന്തം സിനിമ എപ്പോ തുടങ്ങുമെന്ന് പോലും അറിയാത്ത അവസ്ഥയിലായി സത്യന്‍ അന്തിക്കാട്.എന്നാല്‍,ഉടന്‍ തന്നെ ശ്രീനിവാസന്‍റെ ഉപദേശം വന്നു. ”നമുക്ക് മോഹന്‍ലാല്‍ ഇല്ലാത്ത കഥകള്‍ ആലോചിക്കാം.മോഹന്‍ലാലില്ലാത്ത സിനിമകളും ചെയ്യണമെല്ലോ”.ശ്രീനിവാസന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ സത്യന്‍ അന്തിക്കാട് ആ വഴിക്ക് ചിന്തിക്കുകയായിരുന്നു.നിശബ്ദമായ ഒരു പിന്മാറ്റം.ഡേറ്റ് ചോദിച്ച് മോഹന്‍ലാലിനെ ബുദ്ധിമുട്ടിക്കണ്ട എന്ന് സത്യന്‍ മനസ്സില്‍ തീരുമാനിച്ചു അവിടെ നിന്നായിരുന്നു മലയാളസിനിമയുടെ സെഞ്ചുറി ചിത്രങ്ങളായ ”മഴവില്‍ക്കാവടിയും തലയണമന്ത്രവും, എന്നും നന്മകളും ,സന്ദേശവുമെല്ലാം പിറന്നത്. AshiqShiju
